--> Skip to main content


Best Days To Perform Shraddham For Dead As Per Hindu Beliefs In Kerala – Malayalam

Days for performing Shraddham vary for different regions in India. Here is a look at the best day to perform Shraddham for dead as per Hindu beliefs in Kerala.

  • വര്ഷാവര്ഷം ശ്രാദ്ധം നടത്തുന്നതിന് മരിച്ച തിഥിഅല്ലെങ്കില് നക്ഷത്രമാണ് ഉത്തമം.
  • കൃഷ്ണപക്ഷ അമാവാസിഅഷ്ടമിപൂയം നാള് ഇവയെല്ലാം ശ്രാദ്ധം നടത്തുന്നതിന് നല്ലതത്രേ.  
  • ശ്രാദ്ധത്തിന് ഉത്തമമായ നാളുകളാണ് അശ്വതിഭരണിതൃക്കേട്ടതിരുവോണംഅവിട്ടംപൂയംപൂരാടംപൂരംപൂരൂരുട്ടാതിചിത്തിരചതയംഅനിഴംചോതി , മകംഅത്തം തുടങ്ങിയവ.
  •  സംക്രാന്തിഗ്രഹണംഅയനം തുടങ്ങുന്ന ദിവസങ്ങള് ഇവയും ശ്രാദ്ധകര്മങ്ങള്ക്ക് വിശിഷ്ടമാണ്.

വംശപരമ്പരയുടെ സൗഖ്യത്തിന് പിതൃപ്രീതി അനിവാര്യമാണ്. വംശവൃദ്ധിക്കും സമ്പല്സമൃദ്ധിക്കും സന്തതികളുടെ നന്മയ്ക്കുമെല്ലാം പിതൃക്കളെ സംപ്രീതരാക്കി നിര്ത്തണം. അതിനു ചേയ്യേണ്ട മുഖ്യകര്മങ്ങളിലൊന്നാണ് ശ്രാദ്ധം. ശ്രദ്ധയോടെ അനുഷ്ഠിക്കേണ്ടതെന്ന് സാരം.

ആമശ്രാദ്ധം, അന്നശ്രാദ്ധം, പാര്വണ ശ്രാദ്ധം, സപിണ്ഡീകരണ ശ്രാദ്ധം എന്നിങ്ങനെ പിതൃക്കളുമായുള്ള ബന്ധത്തിന്റെയും തിഥികളുടെയുമെല്ലാം അടിസ്ഥാനത്തില് വിവിധങ്ങളായ ശ്രാദ്ധമൂട്ട് നടത്താറുണ്ട്.