--> Skip to main content


Kulathoor Phanamugham Devi Temple – Nercha Thookam Festival

Kulathoor Phanamugham Devi temple is located at Kulathur in Thiruvananthapuram district, Kerala. Goddess Bhagavathi or Devi is worshipped in this ancient temple. The 10-day annual festival in the temple is observed in Kumbha Masam (February – March) and coincides with the famous Kumbha Bharani festival. Thookam  on Kumbha Bharani day is an important event during the annual festival.

The upa devatas worshipped in the temple are Shiva and Ganapati.

Samooha Pongala, various homams, tantric puja, bhajana, utsava puja, rahu kala puja, naranga vilakku, annadanam, vandiyottam, kuthiyottam and nercha thookam are the important rituals during the festival here.

Kulathoor Phanamugham Devi Temple Timings
Morning darshan and puja timings are from 5:00 AM to 12:10 PM
Evening darshan and puja timings are from 5:00 PM to 7:30 PM

The annual prathishta dinam festival is held on Revathi nakshatra in Makara masam (January – February).

51അക്ഷരദേവതകളുടെ സാന്നിദ്ധ്യം കൊണ്ട് മഹനീയമായ കേരളത്തിലെ ഏക ഭദ്രകാളീ ക്ഷേത്രമായ കുളത്തൂർ ഫണമുഖത്ത് ശ്രീ ഭദ്രകാളി ദേവീക്ഷേത്രo.

കുംഭമാസത്തിലെ ഭരണിനാളിലാണ് നേര്ച്ചതൂക്കം നടത്തുന്നത്. ഇരട്ടവില്തൂക്കം നടത്തുന്ന തെക്കന് കേരളത്തിലെ പ്രധാനക്ഷേത്രമാണ്. തൃക്കൊടിയേറി 10 ദിവസം ഉത്സവാദികളില് ദിവസവും ഗണപതിഹോമവും മതപ്രഭാഷണങ്ങളും അന്നദാനവും നടത്തി രാത്രിപൂജ കഴിഞ്ഞ് 9.30 ന് ദേവീ വിഗ്രഹങ്ങള് ക്ഷേത്രപൂജാരിമാര് തലയിലേന്തി എഴുന്നെള്ളിപ്പ് നടത്തുന്നു.

ഏഴുദിവസത്തെ വ്രതം നോക്കിയാണ് തൂക്കക്കാര് തൂക്കം നടത്തുന്നത്.

തൂക്കക്കാര് ഒറ്റതോര്ത്ത് ഉടുത്ത് പട്ടുകെട്ടി രാവിലെയും വൈകുന്നേരവും ദേവിയെ (ക്ഷേത്രത്തെ) വലം വച്ച് സാഷ്ടാംഗനമസ്കാരം നടത്തുന്നു. വ്രതനാളില് ക്ഷേത്ര കോമ്പൗണ്ട് വിട്ട് തൂക്കക്കാരെ പുറത്തുവിടാറില്ല.

ജീവിതത്തില് ചെയ്തുപോയ തെറ്റുകള് പൊറുക്കണമേ എന്ന് 7 ദിവസം വ്രതം നോക്കി നമസ്കരിച്ച് അമ്മയോട് അഭ്യര്ത്ഥിക്കുന്ന ഭക്തനോട് ദേവി ദയകാണിക്കുന്നില്ല. ദയ കാണിക്കാത്ത ദേവിയെ കുഞ്ഞിനെ എടുത്തുകാണിക്കുമ്പോള് ഉഗ്രരൂപത്തില് നിന്നും മാതൃരൂപത്തിലേക്ക് പരിണമിക്കുന്നു. മനസലിഞ്ഞ് കുഞ്ഞിന്റെ സംരക്ഷണത്തിനായി ശിക്ഷ ഒഴിവാക്കി പാപമുക്തിനല്കി അനുഗ്രഹിക്കുന്നതായാണ് തൂക്കസങ്കല്പ്പം. തൂക്കം നേര്ച്ചയായി നടത്തുന്നതോടെ ദേവിയുടെ കൃപാകടാക്ഷത്തിന് പാത്രമാകുന്ന കുഞ്ഞിന് ദീര്ഘായുസ്സും സര്വ്വൈശ്വര്യപ്രദമായ ജീവിതവും ലഭ്യമാകുന്നു. സന്താനലബ്ദിക്കും സര്വ്വൈശ്വര്യത്തിനുമായി പരമപുണ്യപ്രദവും പവിത്രവുമായ തൂക്ക സമര്പ്പണം നടത്തി അമ്മയുടെ അനുഗ്രഹം നേടുന്ന ഭക്തജനങ്ങള് നിരവധിയാണ്.