Panthottam Edappara Chamundeshwari Temple
is located at Edappara on Panneri – Panthottam road near
Kannapuram in Kannur district, Kerala. The shrine is dedicated to Goddess
Chamundeshwari. The annual Kaliyattam festival in the temple is held in Malayalam
Kumbha Masam 20 and 21 (March 3 or 4 and March 5).
The Theyyams performed in the temple are Bhairavan theyyam, Karuvaal theyyam, Thai Paradevatha theyyam and Uchitta theyyam.
പാന്തോട്ടം എടപ്പാറ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ കളിയാട്ടം ഫെബ്രുവരി മൂന്ന്, നാല്, അഞ്ച് തീയതികളിൽ ആണ് നടക്കാറുള്ളുത്.
ഫെബ്രുവരി മൂന്നിന് രാവിലെ ഒമ്പതിന് തന്ത്രിയുടെ കാർമ്മികത്വത്തിൽ ഗണപതി ഹോമവും, വിശേഷാൽ പൂജയും.
വൈകീട്ട് നാലിന് മുതിർച്ച, തുടർന്ന് തോറ്റങ്ങൾ.
ഫെബ്രുവരി നാലിന് വൈകീട്ട് അഞ്ചിന് കുട്ടിശാസ്തപ്പൻ തോറ്റം, ആറിന് ഇളങ്കോലം പുറപ്പാട്, രാത്രി എട്ടിന് ചാമുണ്ഡിയുടെ ഉച്ചത്തോറ്റം, പത്തിന് ഭൈരവൻ തോറ്റം, 11-ന് കരുവാൾ ഭഗവതി തോറ്റം, തായ്പരദേവതാ ക്ഷേത്രത്തിൽ വിശേഷാൽ പൂജ. രാത്രി 12- ന് ചാമുണ്ഡിയുടെ അന്തിത്തോറ്റം, പാന്തോട്ടം ദേശവാസികളുടെ കാഴ്ചവരവ്, തുടർന്ന് ഉച്ചിട്ടതോറ്റം.
ഫെബ്രുവരി അഞ്ചിന് രാവിലെ അഞ്ചുമണിക്ക് കുട്ടിശ്ശാസ്തപ്പൻ കോലം പുറപ്പാട്, എട്ടിന് ഭൈരവൻകോലം പുറപ്പാട്, പത്തിന് കരുവാൾ ഭഗവതി തെയ്യം, ഉച്ചക്ക് 12-ന് തായ്പരദേവത തെയ്യം, രണ്ട് മണിക്ക് ചാമുണ്ഡിക്കോലം, വൈകീട്ട് മൂന്നിന് ഉച്ചിട്ട ഭഗവതി പുറപ്പാട്, രാത്രി പത്തിന് ചാമുണ്ഡേശ്വരിയുടെ കളിയാമ്പള്ളി, 11-ന്സമാപനം.