--> Skip to main content


ചോറ്റാനിക്കര ഭഗവതീ ക്ഷേത്രം ഉണ്ടശർക്കര സമർപ്പണം

മഹാലക്ഷ്മിയെ മൂന്നു ഭാവങ്ങളിലാണ് ചോറ്റാനിക്കര ഭഗവതീ ക്ഷേത്രത്തിൽ  ആരാധിക്കുന്നത്. ഉണ്ടശർക്കര സമർപ്പണം വിശേഷ വഴിപാട് ഇവിടെ.

കൊടിമരച്ചുവട്ടില്‍ നെയ് ദീപം തെളിച്ച്, പുറത്തുനിന്നുതന്നെ മേലേക്കാവില്‍ അമ്മയെയും കീഴ്ക്കാവില്‍ അമ്മയെയും ഭക്തര്‍ ആരതി ഉഴിഞ്ഞു തൊഴുന്നതും അനുഗ്രഹലബ്ധിക്കു നല്ലതാണെന്നു വിശ്വസിക്കപ്പെടുന്നു

ഉണ്ടശർക്കര സമർപ്പണമാണ് മറ്റൊരു വിശേഷ വഴിപാട്. ശർക്കരപ്രിയയാണത്രേ ചോറ്റാനിക്കരയമ്മ. അതുകൊണ്ട് നടയിൽ ഉണ്ടശർക്കര സമർപ്പിച്ചു പ്രാർഥിച്ചാൽ ജീവിതത്തിലെ പ്രതിസന്ധികൾ അകന്ന് അനുകൂല ഫലങ്ങളും ആഗ്രഹ സാഫല്യവുമുണ്ടാകുമെന്ന് ഭക്തർ വിശ്വസിക്കുന്നു.

സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും അധിദേവതയായ മഹാലക്ഷ്മിക്കു സമർപ്പിക്കുന്ന ഈ വഴിപാട്, ജീവിതത്തിൽ സമ്പദ്സമൃദ്ധി കൊണ്ടുവരുമെന്ന് ഭക്തർ വിശ്വസിക്കുന്നു. മേലേക്കാവിലും കീഴേക്കാവിലും ഒരുപോലെ സമർപ്പിക്കേണ്ട ഈ വഴിപാടിന് ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളാണത്രേ ഉത്തമം.

മഹാലക്ഷ്മിക്കും നാരായണന്നും തുല്യപ്രാധാന്യമാണ് ഈ ക്ഷേത്രത്തില്‍ ഉള്ളത്. അഭീഷ്ടവരദായിനിയാണ് ചോറ്റാനിക്കര അമ്മ എന്നാണു വിശ്വാസം.