Vellur Kottanachery temple, also known as Vellur Kudakkath Kottanacheri Vettakkorumakan temple, is located at Vellur in Kannur district, Kerala. The shrine is dedicated to Vettakkorumakan and related deities. The annual theyyam thira kaliyattam festival is held for two days in Makaram month – Makaram 20 to Makaram 21 (February 3 and February 4).
The important theyyams that can be witnessed at Vellur Kottanachery
temple are Vettaikkorumakan, Angakulangara Bhagavathy, Karanavar, Kundor
Chamundi, Madayil Chamundi, Monthi Kolam and Vishnumoorthi theyyam.
This is a traditional theyyam with a chathura sreekovil for
the main deity. The other deities are worshipped in smaller sreekovils, under
trees and atop square platforms.
The annual festival here is famous for fireworks.
Vellur Kottanachery Temple Story
കൊട്ടനെ
ചാരിയ ദൈവം…
ഒരു
നാൾ നട്ടുച്ച നേരത്ത് തേജസ്വികളായ രണ്ടു നായന്മാർ വെയിലത്ത് ദീർഘയാത്ര നടത്തുകയായിരുന്നു. വെയിലേറ്റ് ക്ഷീണിതരായ അവർ നടന്നെത്തിയത് വെള്ളൂർ
ഗ്രാമത്തിലായിരുന്നു. കൊട്ടൻ എന്ന് പേരായ ഒരു സാധുഭക്തൻ അതുവഴി
വന്നപ്പോൾ ക്ഷീണം മാറ്റാൻ വെള്ളൂർ ആൽത്തറയിൽ ഇരിക്കുന്ന രണ്ടു പേരെയും കണ്ടു. സഹാനുഭൂതി തോന്നിയ ആ തീയ്യ തറവാട്ടുകാരനായ
ആ സാധുമനുഷ്യൻ അവരുമായി കുശലം ചോദിക്കുകയും അവരുടെ ക്ഷീണം മനസ്സിലാക്കിയതോടെ തൊട്ടടുത്ത ഒരു തെങ്ങിൽ കയറി
രണ്ടു പേർക്കും ഓരോ ഇളനീർ പൊതിച്ചു
ചെത്തിക്കൊടുക്കുകയും ചെയ്തു. രണ്ടു പേരിൽ ഒരാൾ കിട്ടിയപാടെ അത്
വാങ്ങിക്കുടിച്ചു. പക്ഷെ മറ്റെയാൾ കുറച്ച് അമാന്തിച്ചു. സത്യത്തിൽ അവിടെയെത്തിയ തേജസ്വിക ൾ നേർച്ചങ്ങാതിമാരായ വേട്ടയ്ക്കൊരുമകനും ഊർപ്പഴശ്ശിയും ആയിരുന്നു.
ഊർപ്പഴശ്ശി കൊട്ടന്റെ ജാതി ഏതെന്നു ചോദിച്ചറിഞ്ഞതോടെ
ഇളനീർ ആൽത്തറയിൽ ഉപേക്ഷിച്ചു. കീഴ്ജാതിക്കരനോട് ഇളനീർ വാങ്ങിക്കുടിച്ച ചങ്ങാതിയോട് ഊർപ്പഴശ്ശിക്ക് പരിഭവമായി. “കുലമറിയാതെ കരിക്ക് വാങ്ങിക്കുടിച്ച നീ ഈ കൊട്ടനെ
ചാരി ഇരുന്നോളൂ” എന്ന് പറഞ്ഞു വേട്ടയ്ക്കൊരു മകനുമായി പിണങ്ങിപ്പിരിഞ്ഞു. നേരെ കിഴക്കോട്ടു നടന്നു
ആലക്കാട്ട് കളരിയിലേക്ക് എത്തിച്ചേർന്നു. എങ്കിലും തന്റെ ദാഹം മാറ്റിയ കൊട്ടനെ
വേട്ടയ്ക്കൊരുമകൻ അനുഗ്രഹിച്ചു. പിൽക്കാലത്ത് അവിടെ ഒരു ക്ഷേത്രമുയരുകയും കൊട്ടനെ
ചാരിയ വേട്ടയ്ക്കൊരുമകൻ വാണ ആ ക്ഷേത്രം
കൊട്ടണച്ചേരി എന്ന് അറിയപ്പെടുകയും ചെയ്തു.
വേട്ടയ്ക്കൊരുമകനെ
കൂടാതെ ലോകനാഥൻ വിഷ്ണുമൂർത്തിയും, അങ്കക്കുളങ്ങര ഭഗവതിയും, കാരണവരും, രക്തചാമുണ്ഡിയും, മടയിൽ ചമുണ്ടിയും ഇവിടെ ആരാധ്യ ദേവതകളാണ്, വേള്ളൂരിലെ ഈ തീയ്യക്കാവ് വെടിക്കെട്ട്
വഴിപാടുള്ള ഉത്തരകേരളത്തിലെ പ്രസിദ്ധമായ തെയ്യക്കാവാണ്