--> Skip to main content


Nalambalam Temples In Malappuram District, Kerala

A look at the Nalambalams In Malappuram District, Kerala. Nalambalam darshanam, or visit of four temples in a day, dedicated to the four brothers of Ramayana – Sri Rama Swami, Sri Bharata Swami, Sri Lakshmana Swami and Sri Shatrughan Swami – is an important pilgrimage in Kerala. There are five different sets of Nalambalam Darshanam in Kerala.

The four temples that are part of the Malappuram Nalambalam are:

  1. Ramapuram Sree Rama Swamy Temple (around 9 km from Malappuram)
  2. Karinchapadi - Chirammal Sree Bharatha Swami Temple 
  3. Vattallur Chovvana Pangagara Lakshmana Swamy Temple
  4. Naranathu Shatrughna Swamy Temple (located on the banks of Naranathu River)

The four temples are located in a radius of 2 km on the Perinthalmanna – Malappuram road.

The Nalamabalam darshan begins with Ramapuram temple and also ends after visiting the Ramapuram Sree Rama Swamy temple.

Nalambalam Darshanam in Malappuram District Kerala

കേരളത്തിലെ മറ്റു നാലമ്പലങ്ങളിൽ നിന്നും മലപ്പുറം ജില്ലയിലെ രാമപുരത്തെ നാലമ്പലത്തെ വ്യത്യസ്തമാക്കുന്നത് ഒരു മണിക്കൂർ സമയത്തിനുള്ളിൽ നാലു ദശരഥ പുത്രന്മാരുടെയും ക്ഷേത്രങ്ങളിൽ ദർശനം പൂർത്തീകരിക്കാം എന്നുള്ളതാണ്. 

കിഴക്കോട്ടു ദർശനമായി വാണരുളുന്ന നാലമ്പല നാഥൻ ശ്രീരാമസ്വാമിയുടെ ക്ഷേത്രത്തിന്റെ ഏതാണ്ട് അര കിലോമീറ്റർ തെക്കുകിഴക്ക് വശത്തായി അയോദ്ധ്യ ലക്ഷ്മണസ്വാമി ക്ഷേത്രം ദേശിയ പാതയോരത്ത് തന്നെ സ്ഥിതി ചെയ്യുന്നു. 

രാമപുരത്തുനിന്ന് ഒന്നര കിലോമീറ്റർ വടക്കു വശത്ത് നാറാണത്ത് എന്ന ദേശത്ത് ദേശിയ പാതയോരത്ത് തന്നെ ശത്രുഘ്‌നസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. അവിടെ നിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറോട്ട് മാറി കരിഞ്ചാപാടി എന്ന ദേശത്ത് ചിറക്കാട്ട് ഭാരതസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. 

ജ്യേഷ്‌ട്ടനെ തൊഴുതു നിൽക്കുന്ന രീതിയിൽ ആണ് മൂന്നു സഹോദര ക്ഷേത്രങ്ങളും നിലകൊള്ളുന്നത്. 

രാമ-ലക്ഷ്മണ ഭരത -ശത്രുഘ്‌ന എന്ന സങ്കല്പത്തിൽ നിലകൊള്ളുന്നതിനാൽ ഒന്നാമതായി ശ്രീരാമനെയും രണ്ടാമതായി ലക്ഷ്മണനെയും മൂന്നാമതായി ഭരതനെയും നാലാമതായി ശത്രുഘ്‌നനെയും ആണ് ദർശനം നടത്തേണ്ടത് കൂടാതെ സഹോദരങ്ങളുടെ അനുഗ്രഹം വാങ്ങി തിരിച്ചു ശ്രീരാമസ്വാമിയുടെ പാദാരവിന്ദങ്ങളിൽ വന്ദിക്കുകയും ഹനുമാൻ ദർശനം നടത്തി കാണിക്ക സമർപ്പണം നടത്തുകയും ചെയ്യുന്നതോടെ നാലമ്പല ദർശനക്രമം പൂർത്തിയാകുന്നു.