--> Skip to main content


Theyyam Festival At Valapattanam Kalarivathukkal Bhagavathy Devi Temple

Valapattanam Kalarivathukkal Bhagavathy Devi Temple is located at Valapattanam in Kannur district, Kerala. The shrine is dedicated to Bhagavathi and numerous other deities that are worshiped in Kalari temples in the region. The annual theyyam thira kaliyattam festival is held for a day on Edavam 26 (June 9 to June 10).

Important theyyams that are witnessed at Valapattanam Kalarivathukkal Bhagavathy Devi temple are Kalariyal Bhagavathi theyyam, Kshetrapalakan theyyam, Someshwari theyyam, Padikutti theyyam, Pazhassi Bhagavathi theyyam, Chuzhali Bhagavathy theyyam and Kalaratri theyyam.

ഉത്തര കേരളത്തിലെ തെയ്യക്കാലത്തിനു പരിസമാപ്തി കുറിക്കുന്ന വളപട്ടണം ശ്രീ കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിലെ കലശ മഹോത്സവത്തോടെയാണ്. ഇടവം 26 (ജൂൺ 9/10 ) നു വൈകീട്ട് ഭക്തജന സഹസ്രത്തെ സാക്ഷിയാക്കി  ഇരുപത്തിമൂന്നു കോൽ മൂന്നര വിരൽ ഉയരമുള്ള കളരിയാൽ ഭഗവതിയുടെ തിരുമുടിയുയരുംകൂടാതെ ക്ഷേത്രപാലകൻ, സോമേശ്വരിപാടിക്കുറ്റി, പഴശി ഭഗവതി, ചുഴലി ഭഗവതികാളരാത്രി എന്നീ ദേവതമാരുടേയും തിരുമുടി ക്ഷേത്രാങ്കണത്തിൽ ഉയരും. കളരിവാതുക്കലിൽ തെയ്യങ്ങൾ മുടിയഴിക്കുന്നതോടെ വർഷത്തെ തെയ്യാട്ടങ്ങൾക്ക് തിരശ്ശീല വീഴും

  • കോലത്തിരി രാജവംശത്തിൻ്റെ കുലദേവതയെ പ്രതിഷ്ഠിച്ച കളരിവാതുക്കൽ ഭഗവതി ക്ഷേത്രം ഉത്തരകേരളത്തിലെ പ്രശസ്തവും അതിപുരാതനവുമായ ക്ഷേത്രങ്ങളിൽ ഒന്നാണ്കണ്ണൂർ ജില്ലയിലെ വളപട്ടണത്താണ് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
  • അകത്ത് ക്ഷേത്ര മാതൃകയിലുള്ള ആരാധനയും പുറത്ത് കളിയാട്ടവും അരങ്ങേറുന്ന അത്യപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണ് കളരിവാതുക്കൽ ഭഗവതി ക്ഷേത്രം
  • കൗളമാർഗത്തിലാണ് ഇവിടെ ഭഗവതിയുടെ ആരാധനാകർമങ്ങൾ നടക്കുന്നത്
  • ഇടവപ്പാതിയ്ക്കൊപ്പം കളരിയാൽ ഭഗവതിയുടെ തിരുമുടിയുയരുന്നതോടെയാണ് ഉത്തരകേരളത്തിലെ കളിയാട്ടങ്ങൾക്ക് തിരശ്ശീല വീഴുന്നത്
  • കളരിയാൽ ഭഗവതിയുടെ കൂടെ ക്ഷേത്രപാലകൻ, സോമേശ്വരിപാടിക്കുറ്റി, പഴശി ഭഗവതി, ചുഴലി ഭഗവതികാളരാത്രി എന്നി  ദേവതമാരേയും കെട്ടിയാടിക്കുന്നു. ഇരുപത്തിയൊന്നു കോൽ മൂന്നര വിരൽ ഉയരമുള്ള കളരിയാൽ ഭഗവതിയുടെ തിരുമുടി ഏറ്റവും വലിയ തിരുമുടിയെന്ന പ്രത്യേകതയുള്ളതാണ്.

പൂരമഹോത്സവമാണ് ക്ഷേത്രത്തിലെ മറ്റൊരു പ്രധാനചടങ്ങ്പൂരാഘോഷത്തിൻ്റെ ഭാഗമായി ശാലിയ സമുദായക്കാർ നടത്താറുള്ള പുരക്കളിയും ക്ഷേത്രത്തിൽ അരങ്ങേറാറുണ്ട്

ചിറയ്ക്കൽ രാജകുടുംബത്തിൻ്റെ മേൽക്കോയ്മയിൽ പ്രദേശത്തെ ഒട്ടുമിക്ക സമുദായക്കാർക്കു   അവകാശമുള്ളതാണ് ക്ഷേത്രത്തിലെ ചടങ്ങുകൾഉത്സവത്തിന് കലശമെഴുന്നള്ളിക്കാനുള്ള അവകാശം തീയ തറവാട്ടുകാർക്കാണ്. പണ്ട് നാല് ദേശങ്ങളിൽ നിന്നും കലശമെഴുന്നള്ളിപ്പ് ഉണ്ടായിരുന്നു എന്നാലിന്നത് രണ്ട് തീയത്തറവാട്ടുകളിൽ നിന്നായി ചുരുങ്ങികളരിവാതുക്കൽ ക്ഷേത്രത്തിൻ്റ ചരിത്രം ഒരു കാലഘട്ടത്തിലെ കോലത്തുനാടിൻ്റെ ചരിത്രം തന്നെയാണ്.