Kalarivathukkal Devi Temple is located near Valapattanam in
Kannur District in Kerala. The temple is dedicated to Goddess Bhagavathy. This
is one of the most popular and powerful Shakti shrine in North Kerala. The annual festival in the temple is held from Kathika nakshatra to Pooram nakshatram day in Meena Masam.
Kalarivathukkal
Devi Timings with detail opening and closing time is given below. Please note
that the pooja and darshan time will extended or curtailed during important
rituals. The shrine will remain closed during Grahan or Eclipse.
Kalarivathukkal Devi Temple Morning Pooja Timings
5:30 AM to 1:00 PM
Kalarivathukkal Devi Temple Evening Darshan Timings
5:00 PM to 8:00 PM
Deeparadhana will be between 6:30 PM and 7:00 PM
The most important days in a week are Tuesday, Friday and
Sunday. Special rituals are observed on Tuesday and Friday.
Kalarivathukkal Devi Temple – Kannur
The murti of the Mother Goddess worshipped in the temple is
carved out of jackfruit tree. The murti has a height of 4 feet. The murti of Kalarivathukkal
Devi is a classic example of darushilpa (wood sculpting) in ancient Kerala.
The worship in the temple is based on Shaktism.
Liquor and meat are offered to the Goddess.
Apart from the main sanctum sanctorum, there are three other
sanctums in the temple. The deities worshiped include Shiva, Kshetra Palakan
and Saptamatrikas. There is also a Ganapati murti in the Saptamatrika temple.
Festival details of the temple in Malayalam
തുലാം 13, വ്യശ്ചികം 30, മകരം 8 എിങ്ങനെ വര്ഷത്തില് മൂന്നുപ്രാവശ്യം ഈ ക്ഷേത്രത്തില് 'കളത്തിലരിയും പാട്ടും' എന്ന ചടങ്ങ് നടത്തിവരുന്നു. മകരമാസത്തില് നടത്തുന്ന കളത്തിലരിയാണ് ഇതില് ഏറ്റവും പ്രധാനം. ദേവിയുടെ നാന്ദകംവാള് ഉണക്കലരിയും പൂവും കൊണ്ടു കളമുണ്ടാക്കി അതിനു മുമ്പില് ഒരു പീഠത്തില് ചാരിവെച്ച് പൂജിക്കുന്ന പൂജക്കിടയില് 'തെയ്യം പാടി' എനന്ന ക്ഷേത്രഗായകന് സര്വ്വലോകത്തിനും ക്ഷേമവും ശാന്തിയും നേര്ന്നുകൊണ്ടുള്ള ദേവീസ്തുതി ആലപിക്കുന്ന പൂജയുടെ അവസാനം മൂത്തപിടാരര് ഭക്തന്മാരുടെ ശിരസ്സില് അരിവിതറി അനുഗ്രഹിക്കുകയും കുറച്ച് അരി പ്രസാദമായി നല്കുകയും ചെയ്യുന്നു. ''ലോകാസമസ്താസുഖിനോ ഭവന്തു'' എന്ന പ്രാര്ത്ഥനയെ ഓര്മ്മിപ്പിക്കുന്ന ഈ സ്തുതി കേള്ക്കേണ്ടതു തന്നെയാണ്. ''ശത്രുക്കളെല്ലാം മിത്രങ്ങളാക്കുക.''…
''നാടുനന്നാക്കുക, നഗരം നന്നാക്കുക, മനപൊലിക''തുടങ്ങിയ പ്രാര്ത്ഥനകള് അടങ്ങിയ ആ സ്തുതി ഹ്യദയത്തില് ഭക്തിഭാവം വിരിയിക്കുന്നു. ഇടവമാസത്തിലെ പെരും കളിയാട്ടമാണ് മറ്റൊരു പ്രധാനവിശേഷാല് ചടങ്ങ്. തെയ്യക്കോലങ്ങള് സാധാരണ ധരിച്ചു കാണാറുള്ള മുടികളേക്കാള് വളരെ ഉയരം കൂടിയ മുടിയാണ് ഇവിടെ ദേവിയുടെ കോലക്കാരന് ശിരസ്സിലണിയുന്നത് കളരിവാതുക്കലെ പെരുങ്കളിയാട്ടത്തോടുകൂടി കോലത്തുനാട്ടിലെ തെയ്യോത്സവങ്ങള് സമാപിക്കുന്നു. ഏകദേശം ആറുമാസം കഴിഞ്ഞിട്ടാണ് ഇതു പിന്നീട് ആരംഭിക്കുന്നത്.
മീനമാസത്തിലെ കാര്ത്തികതൊട്ട് പൂരം വരെയുള്ള ഒമ്പത് ദിവസങ്ങളിലാണ് ഈ ക്ഷേത്രത്തിലെ വാര്ഷികോത്സവമായ പൂരോത്സവം. ഉത്സവദിവസങ്ങളില് എല്ലാ രാത്രിയിലും വളപട്ടണം കോട്ടയുണ്ടായിരുന്ന സങ്കേതത്തിലേക്ക് ദേവീവിഗ്രഹം എഴുന്നള്ളിക്കുന്നു. ദേവീ വിഗ്രഹമെടുക്കുന്നത് മൂത്തപിടാരരും ദേവിയുടെ ദിവ്യായുധമായ നാന്ദകം വാളെടുക്കുന്നത് ഇളയപിടാരര് എന്ന സ്ഥാനികനുമാണ്. ദേവീവിഗ്രഹവും നാന്ദകവും പൂരംകളിക്ക് ചിറക്കല് ചിറയിലേക്ക് എഴുന്നള്ളിച്ചുവരുന്ന ദേവി എഴുന്നള്ളുന്ന വഴിയിലുള്ള ഗ്യഹങ്ങളില് വിളക്കും അരിയും വെച്ച് ഭക്തന്മാര് ദേവിയെ എതിരേല്ക്കുന്നു. പൂരം കുളി കഴിഞ്ഞ് തിരിച്ചെഴുന്നള്ളിക്കുന്നതോടുകൂടി ഉത്സവം സമാപിക്കുന്നു.
മറ്റെങ്ങുമില്ലാത്ത ഒരു ചടങ്ങ് കളരിവാതുക്കലുണ്ട്. പൂരം കുളികഴിഞ്ഞ് പിറ്റേദിവസം ചിറക്കല് ചിറയിലുള്ള ആറാട്ട് 'പരക്കെ പൂരവും ചിറക്കലാറാടും' എന്ന ചൊല്ല് ഇതില് നിന്നുണ്ടായതാണ്.
പൂരോത്സവത്തിന്റെ അവസാനദിവസം രാത്രി ചാലിയ സമുദായക്കാര് കളരിവാതുക്കല് ക്ഷേത്രത്തില് 'കരടിക്കളി ' എന്ന ആരാധനാരൂപത്തിലുള്ള ചടങ്ങ് നടത്തിവരുന്നു. ഇത് വെറും ഒരു വിനോദം മാത്രമല്ല നേരെമറിച്ച് വിശ്വാസത്തില് അധിഷ്ഠിതവും കൂടിയാണ്. ദേവി ഏറ്റുമുട്ടിയ അസുരന്മാരെ കരടിവേഷക്കാരന് പ്രതിനിധീകരിക്കുന്നു എന്നാണ് ഒരു വിശ്വാസം. രക്തബീജാ സുരന്റെ ശരീരത്തില് നിന്നുവീണ ഓരോ തുള്ളി രക്തത്തില് നിന്നും അസുരന്മാര് ഉണ്ടായപ്പോള് ദേവിയുടെ പരിചാരകനായ വേതാളം ആരക്തം നിലത്തുവീഴാതെ നാവു പരത്തി കുടിച്ചുവെന്നും ആ വേതാളമാണ് കരടി എന്നുമാണ് മറ്റൊരു വിശ്വാസം. പരമേശ്വരന്റെ ഭൂതഗണങ്ങളെ പ്രതിനിധീകരിക്കുതാണ് ഈ കരടിവേഷം എന്ന മറ്റൊരുവിശ്വാസം കൂടിയുണ്ട്. (source official website of the temple)