--> Skip to main content


Kottumpuram Vairajathan Temple – Kaliyattam Theyyam Thira Festival

 Kottumpuram Vairajathan temple is located at Kottumpuram in Kasaragod district, Kerala. The shrine is dedicated to Vairajathan. The annual theyyam thira kaliyattam festival is held for three days in Malayalam Meda Masam – Medam 29 to Medam 31 (May 12 to May 15). Vairajathan theyyam is performed only once in three years.

Important theyyams that can be witnessed at Kottumpuram Vairajathan temple are Oorpazhassi theyyam, Vettakkorumakan theyyam, Narambil Bhagavathi, Udayaganathu Bhagavathi and Kotholi Bhagavathy and Vairajathan theyyam.

This is a small shrine with a chathura sreekovil for the main deity. The roof of the shrine is traditionally decorated. There are other smaller sreekovils and raised platforms for other deities. Certain deities are worshipped under trees. Sankranti in a Malayalam month is of great importance.

പിലിക്കോട് കൊട്ടുംപുറം ശ്രീ വൈരജാതന്‍ ക്ഷേത്രത്തിലെ മൂവാണ്ട് തിറ മഹോത്സവം വളരെ പ്രസിദ്ധമാണ്. വൈരജാതന്‍ വെള്ളാട്ടവും ,തിറയുമാണ്ഇവിടുത്തെ പ്രധാന തെയ്യക്കോലങ്ങള്‍.

കോലധാരിയായ കര്‍ണ്ണമൂര്‍ത്തി പിലിക്കോട് ശ്രീ രയരമംഗലം ഭഗവതിക്ഷേത്രത്തില്‍നിന്നും ‘കൊടിയില പിടി’ നടത്തുന്നതോടെ തിറ മഹോത്സവത്തിന് തുടക്കംകുറിക്കുന്നു.

ഇവിടുത്തെ വൈരജാതന്‍ തെയ്യം വളരെ കര്‍ശനമായ വ്രത ശുദ്ധിയോടെയാണ് കെട്ടിയാടുന്നത്‌.

കോലധാരിയായ കര്‍ണ്ണമൂര്‍ത്തി കേണോത്ത് തറവാട്ടിലാണ് വ്രതമിരിക്കുന്നത്.

പേര് സൂചിപ്പിക്കുന്നതുപോലെ വൈരത്തില്‍ നിന്നും ജാതനായവനാണ് വൈരജാതന്‍. ചുരുക്കത്തില്‍ ഉഗ്രമൂര്‍ത്തി എന്നര്‍ത്ഥം. ദക്ഷനെ വധിക്കുവാനാണ് വൈരജാതന്‍ ജാതനായത് എന്നാണു വിശ്വാസം.

നരമ്പില്‍ ഭഗവതി, കോതോളി ഭഗവതി തുടങ്ങിയ തെയ്യക്കോലങ്ങളും ഇവിടെ കെട്ടിയാടുന്നു. നരമ്പില്‍ ഭഗവതി കേണോത്ത് വടക്കറെത്ത് തറവാട്ടുകാരുടെയും,കോതോളി ഭഗവതി തെക്കറെത്ത് തറവാട്ടുകാരുടെയും പ്രധാന ആരാധനാ മൂര്‍ത്തികളാണ്.