--> Skip to main content


Malayalam Nagendra Haraya Trilochanaya Lyrics With meaning

The prayer starting with the lines Nagendra Haraya Trilochanaya is a very popular prayer dedicated to Bhagavan Shiva. Here is the Malayalam lyrics text of Nagendra Haraya Trilochanaya with meaning of each line.

നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരാഗായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ 
തസ്മൈ -കാരായ നമഃശിവായ

നാഗത്തെ മാലയായി ധരിച്ചവനും മൂന്നു കണ്ണോടു കൂടിയവനും  ശരീരം മുഴുവൻ ഭസ്മം ധരിച്ചവനും  മഹേശ്വരനും നാശമില്ലാത്തവനും ശുദ്ധനും ദിക്കുകളെ അംബരമാക്കുന്നവനും   നകാര -ഭൂമി- രൂപിയുമായ ശിവനെ നമിക്കുന്നു.

മന്ദാകിനീസലിലചന്ദന ചർച്ചിതായ 
നന്ദീശ്വര പ്രമഥനാഥ മഹേശ്വരായ
മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ
തസ്മൈ -കാരായ നമഃശിവായ  

ഒഴുകുന്ന ഗംഗാജലത്താലും ചന്ദനത്താലും അലങ്കരിക്കപ്പെട്ടവനും നന്ദികേശ്വരന്റെയും പ്രമഥന്മാരുടെ നാഥനും മഹേശ്വരനും മന്ദാരം തുടങ്ങിയ പുഷ്പങ്ങളാൽ പൂജിതനും മകാര- ജലം- രൂപിയുമായ ശിവനെ നമിക്കുന്നു.

ശിവായ ഗൗരീവദനാരവിന്ദ-
സൂര്യായ ദക്ഷാധ്വരനാശകായ
ശ്രീനീലകണ്ഠായ വൃഷധ്വജായ 
തസ്മൈ ശി-കാരായ നമഃശിവായ

മംഗള സ്വരൂപനും പാർവതീ ദേവിയുടെ മുഖമാകുന്ന താമരയ്ക്ക് സൂര്യനായവനും ദക്ഷയാഗം മുടക്കിയവനും ഐശ്വര്യമായ നീലകണ്ഠത്തോട്  കൂടിയവനും വൃഷഭത്തെ കൊടിയടയാളമാക്കിയവനും ശികാര -അഗ്നി- രൂപിയുമായ ശിവനെ നമിക്കുന്നു.

വസിഷ്ഠ കുംഭോത്ഭവ ഗൗതമാര്യ
മുനീന്ദ്രദേവാർച്ചിതശേഖരായ
ചന്ദ്രാർക്കവൈശ്വാനര ലോചനായ 
തസ്മൈ -കാരായ നമഃശിവായ

വസിഷ്ഠൻ , അഗസ്ത്യൻ , ഗൗതമൻ എന്നീ മുനിമാരാലും ദേവന്മാരാലും പൂജിക്കപ്പെടുന്നവനും ചന്ദ്രൻ , സൂര്യൻ , അഗ്നി എന്നിങ്ങനെ മൂന്നു കണ്ണുകളോടു കൂടിയവനും വകാര- വായു- രൂപിയുമായ ശിവനെ നമിക്കുന്നു.

യക്ഷസ്വരൂപായ ജടാധരായ
പിനാകഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ 
തസ്മൈ -കാരായ നമഃശിവായ.

യക്ഷസ്വരൂപത്തെ ധരിച്ചിരിക്കുന്ന ജടയോടു കൂടിയവനും പിനാകം കൈകളിലേന്തിയവനും സനാതനായവനും ദിവ്യനും ദേവനും ദിഗംബരനും യകാര - ആകാശം- രൂപിയുമായ ശിവനെ നമിക്കുന്നു.