--> Skip to main content


Moothedathukavu Bhagavathy Temple – Information In Malayalam

Moothedathukavu Bhagavathy temple is located at Moothedathu Kavu near Vaikom in Kottayam district, Kerala. The shrine is dedicated to Goddess Bhagavathy. The shrine remains closed after Vishu festival (April 14 or April 15) for three months and opens only on July 16 or July 17.

The popular belief is that Bhagavathy visits Madurai during the three month period when she is absent in the temple.

This is a powerful shrine dedicated to Goddess Bhagavathy. The deity visits the famous Vaikom Mahadeva temple during the Vaikathashtami festival atop a caparisoned elephant.

The sankalpam is that Bhagavathy worshipped here is the daughter of Shiva.

The temple festival is held in Meena Masam. Vishu nadayadappu festival is famous for Thekkumpurath Guruthi, Garudan Thookam, Villupattu, Valiya Theeyattu and Erithenga Azhi.

The shrine observes the annual Vinayaka Chaturthi festival and Navratri festival.

  • ഐതിഹ്യപ്പെരുമയുമായി ആചാരാനനുഷ്ഠാനങ്ങളുടെ നിറവില് മൂത്തേടത്തുകാവ് ഭഗവതീക്ഷേത്രത്തിലെ നടയടപ്പ്.
  •   ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥകള് നിറഞ്ഞു നില്ക്കുന്ന ഇവിടെ നിന്നും വിഷുദിനത്തില് ദേവി മധുരയ്ക്ക് പോകുന്നു എന്നതാണ് സങ്കല്പ്പം.
  • വിഷുപ്പുലരിയില് സര്വ്വാഭരണവിഭൂഷിതയായി ദേവി ഭക്തര്ക്ക് ദര്ശനം നല്കുന്നത് മുതല് തുടങ്ങുന്നു ചടങ്ങുകള്.
  • വടക്കേ വലിയമ്പലത്തില് ഉച്ചപ്പൂജയ്ക്ക് മുന്പായി വേതാളകണ്ഠസ്ഥിതയായി വലതുകയ്യില്താരുകംവാളും ഇടതുകയ്യില് ചഷകവുമേന്തിയ ദേവിയുടെ രൂപം വര്ണ്ണപ്പൊടികള് കൊണ്ടെഴുതും
  • വൈകിട്ട് തെക്കേ വലിയമ്പലത്തില് തോറ്റംപാട്ടും കൊടിമരത്തിന് വടക്ക്മാറി വില്പാട്ടും നടക്കും.
  • ദീപാരാധനയ്ക്കു ശേഷം മൂത്തേടത്തുതറവാട്ടിലെ കാരണവര് ശ്രീകോവിലില് നിന്നും നാളികേരമുറിയില് കത്തിച്ച നെയ്തിരിയുമായി കൊടിമരത്തിന് പടിഞ്ഞാറുവശത്ത് കൂട്ടിയിരിക്കുന്ന എരിതേങ്ങയിലേയ്ക്ക് അഗ്നി പകരുന്നതോടെ കണ്ണകിയുടെ പ്രതികാരം ഇവിടെ അഗ്നിയായി ജ്വലിക്കും. ഭര്ത്താവിനെ കൊന്നതിന്റെ പ്രതികാരവുമായി കണ്ണകി മധുരാപുരി ചുട്ടെരിച്ചതിന്റെ പ്രതീകാത്മത ഓര്മ്മപുതുക്കലാണ് ചടങ്ങ്.
  • അത്താഴപൂജ കഴിഞ്ഞാല് തീയാട്ടുണ്ണി സന്ധ്യക്കൊട്ട് നടത്തും. തുടര്ന്ന് തെക്കുപുറത്ത് വലിയഗുരുതി നടക്കും. ഗുരുതി കഴിയുന്നതോടെ തെക്കേനട കൊട്ടിയടയ്ക്കപ്പെടും.
  • വടക്കേ വലിയമ്പലത്തില് കളംപാട്ട് കഴിയുന്നതോടെ തീയാട്ട് ആരംഭിക്കും
  • ദേവീചൈതന്യം ദേഹത്തിലേറ്റിയ തീയാട്ടുണ്ണി വടക്കേ നടയിലൂടെ പുറത്തേയ്ക്കിറങ്ങുന്നതോടെ കിഴക്ക്, പടിഞ്ഞറ് നടകളും അടയും
  • തീയാട്ടുണ്ണി ഊരാഴ്മക്കാര് നീട്ടുന്ന പാത്രത്തില് നിന്ന് മൂന്നുപിടി അരി വാരി അകത്തേയ്ക്ക് എറിയുന്നതോടെ പ്രസിദ്ധമായ അരിയേറ് ചടങ്ങ് നടക്കും. തുടര്ന്ന് ശ്രീകോവില്നടയും അടയ്ക്കപ്പെടും
  • ഭഗവതിയുടെ സാന്നിദ്ധ്യമില്ലാതാവുന്ന ക്ഷേത്രത്തില് മൂന്നുമാസത്തേയ്ക്ക് നടതുറക്കുകയോ വിളക്കുതെളിയിക്കുകയോ പൂജകള് നടത്തുകയോ ചെയ്യില്ല. കാലയളവില് ക്ഷേത്രമതില്ക്കകത്ത് പോലും ആരും പ്രവേശിക്കാറില്ല. അടുത്ത കര്ക്കിടകം ഒന്നിന് ദേവി മധുരയില് നിന്ന് തിരിച്ചത്തും എന്നാണ് വിശ്വാസം.