Kunnathoor Padi Muthappan Devasthanam Temple Festival 2024 – 2025 – Thiuvappana Mahotsavam – Theyyam Thira Kaliyattam
Kunnathoor Padi Muthappan Devasthanam temple is located at Kunnathur Paadi near Payyavoor in Kannur district, Kerala. The shrine is dedicated to Muthappan. The annual theyyam thira kaliyattam festival is known as Thiuvappana Mahotsavam. It is held for a month from Dhanu Masam 2 to Makara Masam 2 as per traditional Malayalam Calendar (December 18, 2024 to January 16, 2025).
The important theyyams that can be witnessed during the
period are Puthiya Muthappan, Puramkala Muttappan, Naduvazhiashan Daivam,
Thiruvappana, and Moolampetta Bhagavathy theyyam. (പുതിയ മുത്തപ്പൻ,
പുറംകാല മുത്തപ്പൻ, നാടുവാഴിശ്ശൻ ദൈവം, തിരുവപ്പന, മൂലംപെറ്റ ഭഗവതി)
A temporary abode is created for the festival at Kunnathoor
Padi for the festival. One has to make a steep climb of 1 km to reach the
original abode of Parassinikadavu Muthappan.
A natural cave here is believed to be the original abode of
Muthappan.
കുന്നത്തൂർപ്പാടി മഹോത്സവം
കുന്നത്തൂർപ്പാടിയിൽ
ഈ വർഷത്തെ തിരുവപ്പന മഹോത്സവം ഡിസംബർ 18 മുതൽ ജനുവരി 16 വരെയാണ്
നടക്കുന്നത്. മുത്താപ്പന്റെ ആദി മടപ്പുരയായ കുന്നത്തൂർ
വനാന്തരത്തിലെ ദേവസ്ഥാനം കാട് വെട്ടിത്തെളിച്ച് ഉത്സവത്തിന്
ഒരുക്കുന്ന പാടിയിൽ പണിഡിസംബർ 10 ന് തുടങ്ങും .
പാടിയിലെ
മലയ്ക്ക് മുകളിൽ ഉള്ള മടയുടെ മുകളിൽ
ഓലയും ഈറ്റയും കൊണ്ട് താത്കാലിക മടപ്പുര നിർമിക്കും. കരക്കാട്ടിടം വാണവരുടെ കങ്കാണിയറ, അടിയന്തിരക്കാർ, കോമരം, ചന്തൻ എന്നിവർക്കെല്ലാമുള്ള സ്ഥാനിക പന്തലുകൾ എന്നിവയും നിർമിക്കും. ദേവസ്ഥാനത്തിന് ചുറ്റുമുള്ള സ്ഥലത്ത് ഭക്തർക്കുള്ള സൗകര്യങ്ങളും ഒരുക്കും.
ഉത്സവനാളുകളിൽ
വനാന്തരത്തിലെ ദേവസ്ഥാനത്ത് 24 മണിക്കൂറും ഭക്തർക്ക് ദർശനത്തിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. 18ന് താഴെ പൊടിക്കളത്ത്
കോമരം പൈങ്കുറ്റി വെച്ചശേഷമാണ് പാടിയിൽ പ്രവേശിക്കുന്ന ചടങ്ങിന് തുടക്കമാകുക.
പാടിയിലെ
തിരുമുറ്റത്ത് കങ്കാണിയറയിൽ വിളക്ക് തെളിയുന്നതോടെ ഉത്സവത്തിന് തുടക്കമാകും. ഉത്സവത്തിന്റെ ആദ്യ ദിവസം പുതിയ
മുത്തപ്പൻ, പുറംകാല മുത്തപ്പൻ, നാടുവാഴിശ്ശൻ ദൈവം, തിരുവപ്പന എന്നിവ കെട്ടിയാടും.
മറ്റ്
ഉത്സവദിവസങ്ങളിൽ വൈകീട്ട് അഞ്ചിന് ഊട്ടും വെള്ളാട്ടവും രാത്രി ഒൻപതിന് തിരുവപ്പനയും കെട്ടിയാടും. ഒന്നിടവിട്ട ദിവസങ്ങളിൽ മൂലംപെറ്റ ഭഗവതിയുടെ കോലം കെട്ടിയാടും.