--> Skip to main content


Mundayamparamba Bhagavathi Temple – Meda Thira Theyyam Kaliyattam Festival

Mundayamparamba Bhagavathi temple (also known as Mundayam Paramb Tharakku Meethal Bhagavathi kshethram) is located at Mundayamparambu near Ayyankunnu – Iritty in Kannur district, Kerala. The shrine is dedicated to Goddess Bhagavathi. The annual theyyam kaliyattam festival at Mundayam Parambu Bhagavathi temple is famous as the Meda thira festival and is held for three days in Malayalam Meda Masam – Medam 13, 14, and Medam 15 (April 27 to April 29).

The temple has a small chathura sreekovil for the main deity. There are other smaller square sanctums. Some deities are worshipped atop square platforms and other deities under trees. The main shrine has traditional motifs on roof, walls and foundation.

Temple is open on sankranthi day in every Malayalam month. Festival conducted in the month of May (Meda thira) and December (Dhanu thira) (December 26 to December 28). The shrine is open for 41 days starting from November 16 to December 28.

The important theyyam that can be witnessed at  Mundayamparamba Bhagavathi temple are Valioya Thamburatti, Cheriya Thamburatti, Aravilan theyyam, Perumbeshan theyyam and Rappothiyoor, Olapothiyor and their children. (വലിയ തമ്പുരാട്ടി, ചെറിയ തമ്പുരാട്ടി,അറവിലാന്‍ തെയ്യം,പെരുമ്പേശന്‍,രാപ്പോതിയോര്‍, ഓലേപ്പോതിയോര്‍ ഇവരുടെ മക്കള്‍ എന്നിങ്ങനെയാണ് തെയ്യങ്ങള്‍.)

വിവിധ ദേശക്കാര്‍ പങ്കെടുക്കുന്ന കുണ്ടുങ്കരയൂട്ട് ഉത്സവത്തിന്റ ഒരു പ്രധാന ചടങ്ങാണ്.

ഭഗവതിയുടെഓമനകല്ല്യാണംഎന്നാണ് മേടത്തിറ മഹോത്സവം പരമ്പരാഗതമായി അറിയപ്പെടുന്നത്. ദേവാസുര യുദ്ധസങ്കല്‍പ്പവുമായി ബന്ധപ്പെട്ടതാണ് മേടത്തിറ ഉത്സവമെന്നാണ് വിശ്വാസം.കുണ്ടുംകരയൂട്ടും ഇതിന്റെ ഭാഗമെന്നാണ് വിശ്വാസം. ദേവാസുരയുദ്ധത്തില്‍ വിജയിച്ച ഭഗവതി തന്റെ കൂടെയുള്ള ദേവഗണങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നു എന്നാണ് കുണ്ടുംകരയൂട്ടിന്റെ സങ്കല്‍പ്പം.

താഴെക്കാവിലാണ് ഭക്തര്‍ കോഴിയെ സമര്‍പ്പിക്കുന്നത്.താഴെക്കാവിലെ പ്രധാന ചടങ്ങ് കാവില്‍കലശമാണ്.ഇവിടെ നടത്തുന്ന മറികൊത്തല്‍ ചടങ്ങ് സര്‍വ്വവിഘ്നങ്ങള്‍ക്കും പരിഹാരമാണ്.

ആചാരവൈവിധ്യമാണ് ക്ഷേത്രത്തെ മറ്റ് ദേവീക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ഉത്തമ കര്‍മവും മധ്യമ കര്‍മവും ഉള്ള ക്ഷേത്രമാണിത്.

ഇവിടെ ദേവിയെ വലിയ ഭഗവതിയെന്നും ചെറിയ ഭഗവതിയെന്നും ആരാധിക്കുന്നു.ദേവിയുടെ തറക്കുമീത്തല്‍ സ്ഥാനത്തിനാണു പ്രാധാന്യം.

മേലെക്കാവാണ് തറക്കുമീത്തല്‍ സ്ഥാനം തെയ്യങ്ങള്‍ക്ക് അകമ്പടിയായി ചെണ്ട ഉപയോഗിക്കാത്ത അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണിത്.

പണ്ട് കാലത്ത് ഉച്ചകഴിഞ്ഞാല്‍ ദേവിയുടെനാമം ഉച്ഛരിക്കാന്‍ പാടില്ലാത്ത സ്ഥലമായിരുന്നു ഇത്. അഥവാമിണ്ടാപറമ്പ്എന്നായിരുന്നു കാലാന്തരത്തില്‍ അത്മുണ്ടയാംപറമ്പ്എന്നായി മാറിയെന്നാണ് വിശ്വാസം.ദേവാസുരയുദ്ധത്തില്‍ ചണ്ഢമുണ്ഡന്മാരെ ദേവി നിഗ്രഹിച്ചസ്ഥലമായതിനാലാണ് മുണ്ടയാംപറമ്പ് എന്ന പേരുണ്ടായതെന്ന ഒരു അഭിപ്രായം കൂടിയുണ്ട്.

മണ്ഡലകാലത്തും ഉത്സവകാലങ്ങളിലും തുലാപ്പത്തിനും നവീകരണ കലശദിനത്തിനും ഒഴികെ സംക്രമദിവസങ്ങളില്‍ മാത്രമാണ് ക്ഷേത്രത്തില്‍ നടതുറക്കുന്നത്. എന്നാല്‍ താഴെക്കാവില്‍ എല്ലാ ചൊവ്വ,വെള്ളി ദിവസങ്ങളിലും കലശം ഉണ്ടാവാറുണ്ട്.