--> Skip to main content


Sree Kakkunnath Bhagavathi Temple – Theyyam – Kaliyattam Festival

Kakkoth Sree Kakkunnath Bhagavathi temple is located on the Kavinmoola - Palayam Road at Iriveri in Kannur district, Kerala. This ancient shrine is more than 1300 years old. The rare Sree Kakkunnath Bhaghavathi theyyam can be witnessed here during the annual theyyam kaliyattam festival. The annual theyyam kaliyattam in the temple is held from April 5 to April 7 for three days (Malayalam Meena Masam – Meenam 22, Meenam 23 and Meenam 24.

The temple is mainly open only during the festival period in a year.

Apart from Kakkunnath Bhagavathi theyyam, the other theyyams that are performed during the annual festival are Ponn Makan, Edalapurathu Chamundi, Thoovakali, Angakaran, Elladath Bhagavathy, Appakallan.

The temple has a chathura sreekovil – square sanctum sanctorum. There are small sanctums and square platforms for worshipping other deities.

  • ചെമ്പിലോട് പഞ്ചായത്തിൽ ഇരിവേരി അംശം കക്കോത്ത് ദേശത്ത് സ്ഥിതി ചെയുന്ന ഏകദേശം 1300 വർഷം പുരാതനമായ കക്കോത്ത് തറവാട് വക ദേവീക്ഷേത്രമാണ് ശ്രീകക്കുന്നത്ത് ഭഗവതി ക്ഷേത്രം.
  • വലിയ തിരുമുടി വെക്കുന്ന കറുത്ത മുഖത്തെഴുത്തുള്ള അപൂർവ്വ തെയ്യക്കോലമാണ് ശ്രീ കക്കുന്നത്ത് ഭഗവതി ഭഗവതി.

കക്കോത്ത് തറവാട് മുതിർന്ന കാരണവർ (അദ്ദേഹത്തിന് കഴിയാതെ വന്നാൽ അടുത്ത അവകാശി ) എബ്രാൻ സ്ഥാനംഅലങ്കരിച്ച് ക്ഷേത്ര കർമ്മങ്ങൾക്ക് നേതൃത്വം വഹിക്കുന്നു അദ്ദേഹത്തേ കുടാതെ മറ്റ് എഴു നോറ്റുക്കാരും ക്ഷേത്രചടങ്ങുകളിൽ അത്യന്താപേക്ഷിതമാണ് അതുപോലേ ദേശത്തിലേ പതിമൂന്ന് തറവാട് കാരണവൻമാർ ക്ഷേത്രോത്സവത്തിന് മേൽനോട്ടം വഹിക്കുന്നു, മേലായി ,മേൽക്കോഴ്മ സ്ഥാനം: നമ്പ്യാർ, ജ്യോതിഷ്യർ. കുട വരവ്:കണിശൻ ഗുരുക്കൾ, വിളക്ക്: കുറുപ്പ് (കാതിയൻ) തിരുമുടി:വിശ്വകർമ്മാവ്, തിരുവായുധം:പെരുംകൊല്ലൻ, ഇളനീർവെയ്പ്പ്: തീയ്യനൊണക്കൻ. തിരുവാഭരണംരണം:സ്രാപ്പ്, വെള്ളക്കെട്ട് ചാലിയർ. എണ്ണ: നമ്പ്യാർ.തുടങ്ങിയ മുഴുവൻ സമുദായങ്ങൾക്കും കൂടാതെ പത്തകാലൻമാർ എന്ന മുസ്ലിം തറവാടിനും സ്ഥാനം നൽകി സമത്വത്തിന്റെയും സഹോദര്യത്തിന്റെയും വിളംബരം കൂടിയാണ്
ശ്രീ കക്കുന്നത്ത് ക്ഷേത്ര മഹോത്സവം.

പ്രധാന ദേവീദേവൻമാരെ കെട്ടിയാടാനുള്ള അവകാശം പലേരി, മാമ്പ തറവാട്ടുകാർക്കും ക്ഷേത്ര വാദ്യമേളത്തിന്റെ അവകാശം മടലോടൻ പണിക്കർക്കുമാണ് വളരെ വ്യത്യസ്തവും ഗംഭീരവുമാണ് ഇവിടുത്തെ വാദ്യമേളം….. ഏകദേശം ഒരു മാസം നീണ്ടു നിൽക്കുന്ന ഉത്സവ ചടങ്ങുകൾ ഉത്സവംശേഷം അഞ്ചാം നാൾ നടക്കുന്ന പ്രധാന ഉപദേവതാ ( ദൂതഗണം ) സ്ഥാനമായ കൂറുവ കുണ്ടിൽ നടക്കുന്ന കുറവകൂടുക്കൽ ചടങ്ങോടു കൂടിയാണ് അവസാനിക്കുന്നത്ത്.

  • ക്ഷേത്ര ശ്രീകോവിലിന് അകത്തു തന്നെ വെച്ചു നിവേദ്യമുള്ള അത്യപൂർവ്വ ക്ഷേത്രമാണ് ശ്രീ കക്കുന്നത്ത് ഭഗവതി ക്ഷേത്രം.
  • ദേശത്തുനിന്നു ശേഖരിക്കുന്ന കസ്തൂരി മഞ്ഞൾ ഉണക്കിപൊടിച്ചുനൽക്കുന്ന മഞ്ഞൾ പ്രസാദം സർവ്വരോഗസംഹാരിയാണ്.
  • വാഴപഴം ഉത്സവസമയത്തെ പ്രധാന പ്രസാദമാണ്.
  • ഉത്സവം തുടക്കം മുതൽ അവസാനിക്കുന്നതു വരെ ഇടവേളകളില്ലാതെ അന്നദാനം ഇവിടുത്തെ പ്രത്യേകതയാണ്.

ഉത്സവം

  • മണികവിൽ കയറൽ.
  • ഭഗവതിയുടെ തിരുസ്വരൂപം അലങ്കരിച്ച് പൂജ,
  • നൈവേദ്യം,
  • കുട്ടികൾക്കുള്ള ചോറുണ്,
  • ഉച്ചയ്ക്ക് വെള്ളങ്ങാട് യാത്രാ
  • അങ്കക്കാരൻ വെള്ളട്ടം
  • രാത്രി കൂടിയാട്ടം എഴുനള്ളത്ത്
  •  അങ്കക്കാരൻ, അപ്പക്കള്ളൻ തെയ്യം
  • വെള്ളങ്ങാട് നിന്ന് കലശം എഴുന്നള്ളത്ത്
  • പുലർച്ചെ എടലാപുരത്ത് ചമുണ്ഡി, തൂവക്കാളി
  • പരദേവതാ തെയ്യം ശക്തിസ്വരൂപിണി കക്കുന്നത്ത് ഭഗവതി ഇളംക്കോലം തുടർന്ന് ശ്രീകക്കുന്നത്തമ്മയുടെ തിരുമുടി പൊൻ മകൻ ദൈവം പുറപ്പാട്:  വൈകു: ഭഗവതി സമക്ഷം കേൾപ്പിക്കൽ തുടർന്ന്പൊൻ മകന്റെ ആറാടിക്കൽ