--> Skip to main content


ബാലി ദൈവം - നിടുബാലിയന്‍ തെയ്യം

ബാലി ദൈവം തെയ്യം. മഹാബലവാനായ കിഷ്കിന്ധാ രാജാവ്ബാലി തന്നെയാണ്നിടുബാലിയന്‍ തെയ്യമായി കെട്ടിയാടിക്കപ്പെട്ടുന്നത്‌.

അരുണ സ്ത്രീയില്‍ ദേവേന്ദ്രന്റെ മകനായി പിറന്നവനാണു ബാലി. തന്നോടു നേരിട്ട്യുദ്ധം ചെയ്യുന്ന എതിരാളിയുടെ പകുതി ശക്തി തന്നിലേക്ക്വന്നു ചേരുമെന്നു വരം നേടിയ ബാലിയെ വെല്ലാന്‍ പോന്നൊരാൾ ഭൂമീയിലുണ്ടായിരുന്നില്ല.

മഹിഷവേഷം പുണ്ടുവന്ന അസുരൻ്റെ ശിരസ്സ്കരം കൊണ്ട്പറിച്ചെറിഞ്ഞപ്പോള്‍ അത്ചെന്നു വീണ മാതംഗാശ്രമത്തിലെ മഹർഷി മലയില്‍ ചെന്നാല്‍ തല പൊട്ടിത്തെറിക്കുമെന്ന് ബാലിയെ ശപിച്ചു. അങ്ങനെ ബാലികേറാ മലയുണ്ടായി.

ബാലിവൃത്താന്തമറിഞ്ഞ്ബാലിയുമായി പോരിനു വന്ന രാവണനെ തന്റെ വാലില്‍ പന്തീരാണ്ടു കൊല്ലം കെട്ടിയിട്ട്ഈരേഴുലകവും ബാലി കാണിക്കുന്നു.

സ്വന്തം സഹോദരനായ സുഗ്രീവനുമായുള്ള പോരിനിടയില്‍ ശ്രീരാമബാണമേറ്റാണ്ബാലി മരിക്കുന്നത്‌.

രാമഭക്തനായ തന്നെ വധിക്കുന്നതെന്തിനാണെന്നു ചോദിച്ച ബാലിക്ക് ലോകമുള്ളിടത്തോളം കാലം ഭൂമിയില്‍ വാഴ്ത്തപ്പെടുമെന്ന്ഭഗവാന്‍ അനുഗ്രഹം നല്‍കി.

മോക്ഷം നേടി ദൈവക്കരുവായി മാറിയ ബാലി വടുവക്കോട്ട ദേശത്തെത്തുന്നു.

വടുവരാജാവിന്റെ മാടത്തിന്‍കീഴിലെത്തി അവിടെ പീഠമിട്ട്പീഠത്തിന്‍മേല്‍ ചിത്രമിട്ടു ചിത്രത്തിന്‍മേല്‍ തുമ്പപ്പൂവും വെള്ളാട്ടവും തണ്ണീരമൃതും കളിയാട്ടവും വാങ്ങി കൈയേറ്റു.

ഒരുനാള്‍ വടുവക്കോട്ടയിലെത്തിയ മണ്ണുമ്മല്‍ വിശ്വകർമ്മാവിന്റെ വെള്ളോലക്കുട ആധാരമായി മണ്ണുമ്മല്‍, മോറാഴ, കുറുതാഴ, വടക്കന്‍ കൊവല്‍ എന്നീ ദേശങ്ങളിലെ പ്രധാന വിശ്വകർമ്മ ഇല്ലങ്ങളില്‍ ചെന്ന്സ്വയം പ്രതിഷ്ഠയായി. അന്നു മുതല്‍ ദേവശില്‍പിയായ വിശ്വകർമ്മാവിന്റെ പഞ്ചമുഖത്തില്‍ നിന്നും ഉണ്ടായ വിശ്വകർമ്മജരുടെ കുലദൈവമായി നിടുബാലിയന നിലകൊള്ളുന്നു.