--> Skip to main content


Malanada Temple Festival – Story – Malakuda Festival At Duryodhana Temple In Kerala - മലക്കുട മഹോത്സവം 2024

The annual temple festival at the famous Malanada temple dedicated to Duryodhana is known as Malakkuda festival (മലക്കുട മഹോത്സവം). Malakuda Festival 2024 date is from March 15 to March 22. The festival begins on the first Friday of Malayalam Meena Masam and concludes on the second Friday of Malayalam Meena Masam. The Malakuda festival story is associated with Duryodhana promising to return back after Kurukshetra war in Mahabharata on the second Friday of Malayalam Meena Masam. He asked the people of the region to perform his Shraddha ceremony at midnight if he did not return on the second Friday.

The Malakkuda festival ceremony (March 22, 2024) is held on the second Friday of Meenam Masam. The flag hoisting ceremony or kodiyettam is held on the first Friday of Malayalam Meena Masam.

The festival is famous for Kettukazhcha.

  • മീനമാസത്തിലെ ഒന്നാം വെള്ളിയാഴ്ച കൊടിയേറി രണ്ടാം വെള്ളിയാഴ്ചയാണ് പ്രസിദ്ധമായ മലക്കുട മഹോത്സവം നടക്കുന്നത്
  • മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉത്സവ ദിവസം കൊടി ഇറങ്ങാതെ മൂന്നാം വെള്ളിയാഴ്ച മാത്രമാണ് കൊടിയിറങ്ങുന്നത്
  • പനപ്പെട്ടി, കമ്പലടി, പള്ളിമുറി, നടുവിലേമുറി, വടക്കേമുറി, അമ്പലത്തുഭാഗം എന്നീ കരകളിലെ വലിയ എടുപ്പുകുതിരകളും ഇടക്കാട് കരയിൽ നിന്നും വലിയ എടുപ്പുകാളയും നൂറുകണക്കിന് വലുതും ചെറുതുമായ കെട്ടുകാഴ്ചകളും കെട്ടുത്സവത്തിന് ഭംഗി കൂട്ടുന്നു.



Story Of Malakuda Festival At Duryodhana Temple

  • മഹാഭാരതയുദ്ധം കൊടുമ്പിരിക്കൊണ്ട സമയം ദുര്യോധനൻ പ്രദേശവാസികളോട് അനുവാദം ചോദിച്ച് യുദ്ധത്തിന് പുറപ്പെട്ടു
  • പുറപ്പെടുന്ന സമയം അദ്ദേഹം ജനങ്ങളോടായി ഇപ്രകാരം പറയുകയുണ്ടായി
  • മീനമാസം രണ്ടാം വെള്ളിയാഴ്ച യുദ്ധത്തിൽ വിജയശ്രീലാളിതനായി ഞാൻ തിരിച്ചുവരും
  • അന്ന് എന്നെ സ്വീകരിക്കുന്നതിന് വേണ്ടി മീനമാസം ഒന്നാം വെള്ളിയാഴ്ച മുതൽ സകലവിധ ഒരുക്കങ്ങളോടുകൂടി നിൽക്കണം
  • മീനമാസം രണ്ടാം വെള്ളിയാഴ്ച അർധരാത്രി വരെ എന്നെ കാണുന്നില്ലെങ്കിൽ യുദ്ധത്തിൽ ഞാൻ മരിച്ചതായി കണക്കാക്കി എനിക്കുവേണ്ടി ഉദകക്രിയകള്‍ നടത്തണം
  • അതിന്റെ ഓർമയ്ക്കായിട്ടാണ് മീനമാസം ഒന്നാം വെള്ളിയാഴ്ച കൊടിയേറി എട്ട് ദിവസത്തെ ആഘോഷങ്ങളോടു കൂടി മീനമാസം രണ്ടാം വെള്ളിയാഴ്ച വലിയ കെട്ടുകാഴ്ചകളോടും ആചാര വെടിയോടും കൂടി ദുര്യോധനനെ വരവേൽക്കുവാനുള്ള ഒരുക്കങ്ങൾ മലനട നിവാസികൾ നടത്തുന്നത്
  • മലക്കുട ദിവസം അർധരാത്രിയില്‍ ക്ഷേത്രത്തിലെ പ്രധാന ആൽത്തറയിൽ പനമ്പായ് വിരിച്ച് വായ്ക്കരിയിടീൽ  കർമം നടത്തുന്നതും തുടർന്ന് അമ്പെയ്ത്ത് നടത്തുന്നതും വിശ്വാസത്തിന്റെ പ്രതീകമായിട്ടാണ്