Bali Theyyam is a theyyam widely performed during the annual thira theyyam kaliyattam festival at kavu, tharavadu and temples in Kannur district, Kerala. As per information, this theyyam is based on Bali or Vali from the Ramayana. As per Bali theyyam story, he arrived in the region along with Vishwakarma. He is the main deity worshipped by Vishwakarma community (carpenter) in Kannur region.
- ഭൂമി കുലുങ്ങുമാറ് പിറവികൊണ്ട ബാലകനാണ് ബാലി.
- പുണ്യതീർത്ഥമായ വടുവക്കോട്ടയിൽ കുളികുറിതേവാരം കഴിച്ച് ബാലി വന്നുചേർന്നപ്പോൾ അവിടെ ഭക്തോത്തമനായ മണ്ണുമ്മൽ പ്രധാനിയായിരുന്ന വിശ്വകർമാവിനെ കണ്ടുമുണ്ടി.
- വിശ്വകർമാവിന്റെ കെട്ടും ചുറ്റും കുറിയും നെറിയും അടുക്കും ആചാരവും കണ്ട് കയ്യൊഴിച്ച്കൂടാ എന്ന് കരുതി ബാലി അദ്ദേഹത്തിനൊപ്പം എരമം മണ്ണുമ്മൽ സ്ഥാനത്തേക്ക് ശേഷിക്കപ്പെടുന്നു.
- പിന്നീട് മോറാഴ, കുറുന്താഴ, വടക്കൻ കൊവ്വൽ എന്നിവിടങ്ങളിൽ പീഠം നേടി വിശ്വകർമജരുടെ കുലദൈവമായി ഒരുവിളിക്കൊമ്പത്തു കൂറ്റുകാട്ടി ക്ഷേത്രത്തിൽ രക്ഷകനായി നിലകൊള്ളുന്നു.
- ആശാരിമാരുടെ കുലദൈവമായ ബാലി കെട്ടിയാടുന്നത് വണ്ണാന് സമുദായക്കാരാണ്.
- വടുക രാജാവ് തന്റെ കൊട്ടാരത്തില് ബാലിയെ ആരാധിച്ചിരുന്നു.
- അവിടെ ജോലി ചെയ്യാന് പോയ മണ്ണുമ്മല് ആശാരിയുടെ ആരാധനയും പ്രാര്ത്ഥ നയും കണ്ടു ദൈവം ആശാരിയുടെ വെള്ളോല മേക്കുട ആധാരമായി എരമം നാട്ടില് മണ്ണുമ്മല് (മണ്ണുവിങ്കല്) തറവാട് പടിഞ്ഞാറ്റയില് എത്തിയെന്നാണ് പറയപ്പെടുന്നത്.
- പിന്നീട് മൊറാഴ, വടക്കും കോവില്, കുറുന്താഴ, വെള്ളാരങ്ങര, കൊക്കാനിശ്ശേരി, മാങ്ങാട് എന്നിവിടങ്ങളിലും അവിടെ നിന്നും എല്ലാ ആശാരി ക്ഷേത്രങ്ങളിലും ഈ ദേവനെ ആരാധിക്കാന് തുടങ്ങി എന്നുമാണ് ഐതിഹ്യം.
- പൊതുവേ ആശാരിക്ഷേത്രങ്ങളില് മാത്രമേ ഈ തെയ്യം കെട്ടിയാടാറുള്ളൂ. ബാലി സുഗ്രീവ വധവും മറ്റും ഈ തെയ്യം ആംഗ്യം കൊണ്ട് കാണിക്കും.
- തലശ്ശേരി അണ്ടലൂര് കാവില് സുഗ്രീവനെ കൂടി കെട്ടിയാടിക്കാറുണ്ട്. ബാലി സുഗ്രീവ യുദ്ധവും അവിടെ കാണിക്കാറുണ്ട്.