--> Skip to main content


Anthiyurangum Bhootham Theyyam – Story – Information

Anthiyurangum Bhootham Theyyam is performed in few temples, kavu and tharavadu (traditional homes) during the annual theyyam – thira – kaliyattam festival mainly in Kasaragod districts of Kerala. As per information, this is a Shaiva bhootham. Anthiyurangum Bhootham theyyam story is that of him arriving from Kailasam, the abode of Shiva, to pay respects to Mother Goddess.

A unique aspect of the theyyam is that the theyyam starts his performance without a mask. He then wears a mask. The highlight of the theyyam is that of Anthiyurangum Bhootham theyyam disrupting in the drummers. He makes them stop the melam. There is also a debate between Anthiyurangum Bhootham theyyam and the drummers.


  • രാത്രിയിലാണ് അന്തിയുറങ്ങും ഭൂതത്തിന്റെ വരവ്
  • വന്നയുടനെ ഭഗവതിയുടെ തിരുനടയില് നിന്ന് ചെണ്ടയുടെ താളത്തിനൊത്ത് നൃത്തം വെയ്ക്കുന്നു
  • സമയത്ത് ഭൂതത്തിന് മുഖപ്പാളയില്ല
  • ഇരു കൈകളിലും ഓരോ പിടി തിരിയോലയും പിടിച്ചാണ് നര്ത്തനം
  • കുറച്ച് സമയം നൃത്തം ചെയ്തതിനു ശേഷം ഭൂതത്തിനു മുഖപ്പാള വെയ്ക്കുകയും ഭൂതം നൃത്തം തുടരുകയും ചെയ്യുന്നു.
  • നൃത്തം ചെയ്തുകൊണ്ടിരിക്കെ പെട്ടെന്ന് ഭൂതത്തിന്റെ മട്ടും ഭാവവും മാറുന്നു
  • അതുവരെ ചെണ്ടയെ അനുസരിച്ചിരുന്ന ഭൂതം ചെണ്ടയ്ക്കെതിരെ തിരിയുന്നു.
  • വാദ്യം നിര്ത്താന് ഭൂതം വാദ്യക്കാരോട് ആവശ്യപ്പെടുകയും അനുസരിക്കാതിരുന്ന വാദ്യക്കാരെ ബലം പ്രയോഗിച്ച് തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
  • ചെണ്ട അരങ്ങൊഴിഞ്ഞപ്പോള് തിരുമുറ്റത്ത് പിന്നെ ഉയരുന്നത് ഭൂതത്തിന്റേയും വാദ്യക്കാരുടേയും പരസ്പരമുള്ള നര്മ്മം കലര്ന്ന ചൊദ്യോത്തരങ്ങളും ഭൂതത്തിന്റെ കാലുകളിലെ ചിലമ്പൊലിയുമാണ്
  • ഭൂതം അങ്ങോട്ടുമിങ്ങോട്ടും നടന്നു കൊണ്ടാണ് സംസാരിക്കുന്നത്.
  • താന് ശിവഭൂതമാണെന്നും കൈലാസത്തില് നിന്നാണ് വരവെന്നും മറ്റും ഭൂതവും തങ്ങള് ആരൊക്കെയാണെന്നും വാദ്യം മുഴക്കിയതെന്തിനാണെന്നും മറ്റും വാദ്യക്കാരും പരസ്പരം വ്യക്തമാക്കുന്നു.
  • ഒടുവില്, നടനമാരംഭിച്ച നടയില് നിന്നു കൊണ്ട് തന്നെ ദേവിയെ സ്തുതിച്ച ശേഷം ഭൂതം തിരിച്ചു പോകുന്നു; അണിയറയിലേക്കല്ല ശ്രീ മഹാദേവന് വസിക്കുന്ന കൈലാസത്തിലേക്ക്.