--> Skip to main content


Ashtami Rohini Vratam In Malayalam - അഷ്ടമിരോഹിണി വ്രതാനുഷ്ഠാനം

How to observe Ashtami Rohini Vratam in Malayalam is given below.

ലോകരക്ഷാർഥം ഭഗവാൻ ശ്രീകൃഷ്ണൻ അവതരിച്ച ദിനമാണ് അഷ്ടമിരോഹിണി.

അഷ്ടമി രോഹിണി വ്രതാനുഷ്ഠാനം

  • അഷ്ടമിരോഹിണിയുടെ തലേന്ന് സൂര്യാസ്തമനം മുതൽ വ്രതം ആരംഭിക്കാം.
  • അത്താഴത്തിനു ധാന്യ ഭക്ഷണങ്ങൾ ഒഴിവാക്കി പഴമോ പാലോ കഴിക്കാം .
  • പിറ്റേന്ന് ആരോഗ്യസ്ഥിതിക്ക് അനുസരിച്ച് ഒരിക്കലോടെയോ  ലഘുഭക്ഷണം മാത്രം കഴിച്ചുകൊണ്ടോ വ്രതം അനുഷ്ഠിക്കാം.
  • ദിനത്തിൽ കഴിയാവുന്നത്ര തവണ ഭഗവാന്റെ മൂലമന്ത്രങ്ങൾ ജപിക്കുന്നത് അത്യുത്തമമാണ്.
  • 'ഓം നമോ നാരായണായ' എന്ന അഷ്ടാക്ഷരമന്ത്രവും 'ഓം നമോ ഭഗവതേ വാസുദേവായ' എന്ന ദ്വാദശാക്ഷര മന്ത്രവുമാണ്   മൂലമന്ത്രങ്ങള്
  • അഷ്ടമിരോഹിണി ദിനത്തിൽ ഭാഗവതം പാരായണം ചെയ്യുന്നതും ഭക്തിയോടെ ശ്രവിക്കുന്നതും ജന്മാന്തര പാപങ്ങൾ അകറ്റുമെന്നാണ് വിശ്വാസം.
  • വിഷ്ണു സഹസ്രനാമം , ഹരിനാമകീർത്തനം , ഭഗവദ്ഗീത, നാരായണീയം എന്നിവ  പാരായണം ചെയ്യുന്നതും നന്ന്. അഷ്ടഗോപാല മന്ത്രങ്ങൾ ഓരോന്നും 41 തവണ ജപിക്കുന്നത് സദ്ഫലം നൽകും.
  • ദിനം മുഴുവൻ ഭഗവൽ സ്മരണയിൽ കഴിച്ചു കൂട്ടുക. സാധിക്കുമെങ്കിൽ ശ്രീകൃഷ്ണ ക്ഷേത്രദർശനം നടത്തി വഴിപാടുകൾ സമർപ്പിക്കുക.
  • പാൽപ്പായസം വഴിപാടാണ് ഇതിൽ ശ്രേഷ്ഠം. ഉണ്ണിയപ്പം , വെണ്ണ നിവേദ്യം എന്നിവയും പ്രധാനമാണ്.
  • ഭഗവാന്റെ അവതാര സമയം അർധരാത്രിയായതിനാൽ സമയം വരെ ഭഗവാനെ ഭജിക്കുന്നത് ഉത്തമമാണ് .
  • പിറ്റേന്ന് കുളിച്ചു തുളസി വെള്ളമോ ക്ഷേത്ര ദർശനം നടത്തി തീർഥമോ സേവിച്ച് വ്രതം അവസാനിപ്പിക്കാം.