--> Skip to main content


Manjadukkam Thulur Vanathu Bhagavathi Temple – Tulur Vanam – Kaliyattam Festival

Manjadukkam Thulur Vanathu Bhagavathi temple, also known as Panathur Tulur Vanam, is located at Manjadukkam near Panathur in Kasaragod district, Kerala. The temple is dedicated to Goddess Bhagavathi and Kshetrapalan. The annual theyyam festival is held in Kumbha Masam. The 8-day festival begins on Shivratri day.

The temple is famous for the Munnayarishwaran Theyyam. Nearly 101 Theyyam kolams perform here during the annual festival.

കിഴക്കിന്റെ കുലോം എന്ന പേരിൽ പ്രശസ്തമായ പാണത്തൂർ മഞ്ഞടുക്കം ശ്രീ തുളൂർവനത്ത് ഭഗവതി ക്ഷേത്രത്തിലെ വര്ഷത്തെ കളിയാട്ടം മഹാ ശിവരാത്രി ദിനം അർദ്ധ രാത്രി കഴിഞ്ഞ് ക്ഷേത്രത്തിന്റെ തെക്കേന് വാതിൽ തുറക്കുന്നതോടു കൂടി ആരംഭിക്കുന്ന

മഹാമേരു എന്ന ശ്രീ ചക്രത്തിന്റെ പ്രഭാവത്തിൽ അധിവസിക്കുന്ന സാക്ഷാൽ പ്രപഞ്ച മാതാവായ തുളൂർവനത് ഭഗവതി .

തുളൂർവനത് ഭഗവതിയുടെ പരമ ഭക്തനായി മാതമംഗലത്തു നിന്നും ഒൻപതാം നാടിന്റെയും കേക്കൂലോത്തിന്റെയും രക്ഷകനായി നിലകൊണ്ട മുന്നാഴി അരി മാത്രം പ്രതിഫലമായി സ്വീകരിച്ചു തുളുനാടൻ ഗുരുക്കളുടെ പുത്രനായ സാക്ഷാൽ മുന്നായരീശ്വരനും, ഹരനും മങ്കയും പണ്ട് പുലിരൂപം പൂണ്ടു, പുലി പെറ്റ പുലിക്കിടാങ്ങളും കൂടി കരിന്തിരി നായരെ ദൈവക്കരുവാക്കി തുളൂർവനത് ഭഗവതിയെ നയനാരായി സ്വീകരിച്ചു തുളൂർവനത് മാടകൊട്ടിലിൽ ആരൂഢവും ദീപവും നേടിയ സാക്ഷാൽ പുലി ദൈവങ്ങളും, അള്ളട മുക്കാതം നാട്ടിൽ നിന്നും ബ്രാഹ്മണ കുട്ടികളുടെ വേഷത്തിൽ തുളൂർവനത്തമ്മയുടെ ക്രോധം ശമിപ്പിക്കാനെത്തിയ അള്ളടസ്വരൂപാധിപൻ ക്ഷേത്രപാലകൻ ഈശ്വരനും ചങ്ങാതി ബാലുശ്ശേരി കോട്ട വാഴും വേട്ടക്കൊരുമകൻ ഈശ്വരനും. ദക്ഷ യാഗ ദ്വമ്സകനായ ആർത്താണ്ഡൻ ദൈവവും, തുടങ്ങി അപൂര്വ്വം ദൈവങ്ങളുടെയും സംഗമ ഭൂമി

ഒന്നാം കളിയാട്ടം സന്ധ്യക് പ്രാരംഭം രാത്രി അടർ ഭൂതം പുലർച്ചെ നാഗരാജാവ്

രണ്ടാം കളിയാട്ടം സന്ധ്യക് വേടനും, കരിവേടനും

മൂന്നാം കളിയാട്ടം സന്ധ്യക് ഇരുദൈവങ്ങളും പുറാട്ടും, ശ്രീ മഞ്ഞാലമ ദേവിയും നാട്ടുകാരുടെ കലശവും ഒളിമക്കളും കിളിമക്കളും, മാഞ്ചേരി മുത്തപ്പൻ.

നാലാം കളിയാട്ടം പകൽ 1മണിക് പൂകാർ സംഘം പാണത്തൂർ കാട്ടൂർ വീട്ടിൽ എത്തിച്ചേരുന്നു വൈകുനേരം പൂകാർ സംഘം തുളൂർവനതും എത്തിച്ചേരുന്നു വൈകുനേരം 6മണിക് ശ്രീ മുന്നായരിശ്വരന്റെ വെള്ളാട്ടം രാത്രി കരിന്ത്രായർ ,പുലിമാരൻ, വേട്ടക്കൊരുമകൻ ദൈവങ്ങളുടെ വെള്ളാട്ടം.

അഞ്ചാം കളിയാട്ടം രാവിലെ ശ്രീ മുന്നായരിശ്വരന്റെ തിറ പകൽ ക്രമത്തിൽ കരിന്ത്രായർ ,പുലിമാരൻ, വേട്ടക്കൊരുമകൻ തിറകൾ വൈകിട്ട് ശ്രീ മുന്നായരിശ്വരന്റെ വെള്ളാട്ടം ശ്രീ കാളപുലിയൻ ശ്രീ പുലികണ്ടൻ, ശ്രീ വേട്ടക്കൊരുമകൻ ദൈവങ്ങളുടെ വെള്ളാട്ടം ശേഷം ശ്രീ പെറ്റടി പൂവൻ ദൈവം

ആറാം കളിയാട്ടം രാവിലെ ശ്രീ മുന്നായരിശ്വരന്റെ തിറ തുടർന്ന് ശ്രീ കാളപുലിയൻ, ശ്രീ പുലികണ്ടൻ, ശ്രീ വേട്ടക്കൊരുമകൻ തിറകൾ വൈകുനേരം ശ്രീ മുന്നായരിശ്വരന്റെ വെള്ളാട്ടം രാത്രി മലങ്കാരി വെള്ളാട്ടം പുലൂർണൻ വെള്ളാട്ടം തുടർന്നു ശ്രീ പുല്ലുരാളി ദേവിയുടെയും ശ്രീ ബളോളൻ ദൈവത്തിന്റെയും തോറ്റങ്ങൾ, വേട്ടചേകോനും, പുറാട്ടും,തുടർന്ന് മുത്തേടത്തും എളേടത്തും കലശവും ബ്രാഹ്മണന്റെ പുറപ്പാടും, ബളോളൻ ദൈവം പുറപ്പാട്

ഏഴാം കളിയാട്ടം രാവിലെ 9:30ന് ശ്രീ മുന്നായരിശ്വരന്റെ പുറപ്പാട് വൈകിട് 4മണിക് ശ്രീ മുന്നായരിശ്വരൻ മുടി എടുക്കുന്നു തുടർന്ന് മലങ്കാരി ദൈവം, പുലൂർണൻ ദൈവം, പുല്ലുരാളി ദേവിയും രാത്രി ആർത്താണണ്ടൻ ദൈവം തോറ്റം, ശ്രീ ക്ഷേത്രപാലകൻ ഈശ്വരൻ തോറ്റം, ശ്രീ തുളൂർവനത് ഭഗവതി അമ്മയുടെ തോറ്റം, 101ഭൂതങ്ങളുടെ കെട്ടിയാടികൾ കഴിഞ്ഞ് ആർത്താണണ്ടൻ ദൈവം ശേഷം കോളിച്ചാൽ വീരന്മാർ

എട്ടാം കളിയാട്ടം ശ്രീ തുളൂർവനത് ഭഗവതി അമ്മയും ക്ഷേത്രപാലകൻ ഈശ്വരനും ആചാരകാരുടെ കലശവും വൈകിട്ട് 3:30മുടി എടുക്കുന്നു