--> Skip to main content


Thalappali In Theyyam Symbolism - തലപ്പാളി

Thalappali is the ornament worn on forehead by a Theyyam performer. It has deep symbolism.

തെയ്യാട്ടത്തിലെ അവിഭാജ്യമായ അണിയലം ആണ് തലപ്പാളി. ഏതൊരു തെയ്യക്കാരനും ആദ്യം നെറ്റിയിൽ അണിയുന്ന അണിയലം ആണിത്.

  ഒരേ പോലെയുള്ള 21 കരുക്കൾ അഥവാ അടരുകൾ ചേർന്ന അണിയലം പണ്ട് വെള്ളോട് കൊണ്ടാണ് നിർമിച്ചിരുന്നത്. എന്നാൽ വെള്ളി, സ്വർണം എന്നീ ലോഹങ്ങൾ കൊണ്ട് നിർമിച്ചതും ഇന്ന് കണ്ടു വരുന്നുണ്ട്. പൊതുവെ ഒരു ചുവന്ന തുണിയിൽ ഇത് തുന്നിപ്പിടിപ്പിച്ചാണ് തലയിൽ അണിയുന്നത്

21 ഭാഗങ്ങൾ എന്നത് 21 ഗുരു സങ്കല്പം ആണത്രേ. അതിനാൽ തന്നെ തലപ്പാളി നേരെ നിൽക്കാത്ത കോലധാരികൾക്ക് ഗുരുത്വം കുറവാണ് എന്നാണ് പഴമക്കാരുടെ വിശ്വാസം. അതിപാവനമായി കാണേണ്ടുന്ന അണിയലം അണിയും മുന്നേ തെയ്യക്കാരൻ തൊഴുത് പ്രാർത്ഥിക്കുന്നതും കാണാം.

പ്രപഞ്ചമാകെ പരിപാലിച്ചു പോരുന്ന 21 ഗുരുക്കന്മാരെ മലയരുടെ മന്ത്രവാദപ്പാട്ടിൽ ഗുരുക്കന്മാരെ അനുസ്മരിക്കുന്നത് കാണാം

1.ഏകസ്വരൂപമായ പരംപൊരുളാണ്.
2. ശിവശക്തി സൂചകം.
3. ത്രിമൂർത്തി സങ്കൽപ്പം
4. നാല് വേദങ്ങൾ
5. പഞ്ചഭൂത മുദ്ര
6. ഷഡ് ദർശനങ്ങൾ ( സാംഖ്യം, യോഗം, ന്യായം വൈശേഷികം, പൂർവ്വ മീമാംസ, ഉത്തര മീമാംസ )
7. സപ്ത മാതാക്കൾ
8. അഷ്ടദിക്പാലർ
9. നവഗ്രഹങ്ങൾ
10. പരബ്രഹ്മസ്വരൂപം
11. പതിനൊന്ന് രുദ്ര രൂപന്മാർ
12. പന്ത്രണ്ട് ആദിത്യന്മാർ
13. പതിമൂന്ന് മുനിമാർ
14. പതിന്നാല് ലോകങ്ങൾ
15. പതിനഞ്ച് പക്കങ്ങൾ
16. പതിനാറ് കലകൾ
17. പതിനേഴ് രാജ്യങ്ങൾ
18. പതിനെട്ട് പ്രഭുക്കന്മാർ
19. പത്തൊമ്പത് രാഗങ്ങൾ
20. ഇരുപത് ചമയങ്ങൾ
21. ഇരുപത്തൊന്ന് ഗുരുക്കന്മാർ

എന്നീ വിധമാണ് സങ്കല്പനങ്ങൾ.

ഗുരു സങ്കല്പത്തെ മാത്രം മറ്റൊരു സങ്കല്പം ഉള്ളത് ഇങ്ങനെ ആണ്:

1-5: പഞ്ച മാതാക്കന്മാർ
(സ്വന്തം മാതാവ്, ഭാര്യാ മാതാവ്, ജ്യേഷ്ഠ പത്നി, ഗുരു പത്നി, രാജ പത്നി എന്നിങ്ങനെ പഞ്ച മാതാക്കൾ)
6-10: പഞ്ചഭൂതങ്ങൾ,( ഭൂമി, ജലം ,അഗ്നി,ആകാശം, വായു എന്നിവ പഞ്ചഭൂതങ്ങൾ)
11: പേറ്റിച്ചി
12: മാതുലൻ
13: ദേശികൻ
14 : സോദരൻ
15: ഉപനിയമൻ
16 : ചന്ദ്രൻ
17: ചതുർത്ഥകൻ
18 : ആദിത്യൻ
19: പിതാവ്
20 : രക്ഷിതാവ്
21 : അന്നദാതാവ്