Kannom Vadakkathi Bhagavathi temple is located at Kannom near Ezhome in Kannur district, Kerala. The shrine is dedicated to Bali as Dharma Daivam, Vadakkathi Bhagavathi and numerous other deities that are commonly worshipped by the Vishwakarma Community in Kerala. The annual theyyam thira kaliyattam festival is held for three days in Malayalam Vrischika Masam – Vrischikam 18 to Vrischikam 20 (December 4 to December 6).
Important theyyams that can be witnessed at Kannom Vadakkathi Bhagavathi temple are Bali theyyam, Kakkara Bhagavathi theyyam, Kannikoru Makan theyyam, Vadakkathi Bhagavathy theyyam, Karanavar theyyam and Vishnumoorthi theyyam.
The temple has a chathura sreekovil or square sanctum
sanctorum for the main deity. The roof of the shrine is decorated with
traditional motifs. There are other small square sanctums in the temple
compound. Certain deities are worshipped atop square platforms and under trees.
The important pujas and rituals are observed on Sankranti day as per Malayalam calendar.
കണ്ണോം വടക്കത്തി ഭഗവതി ക്ഷേത്രം (ആനക്കോട്ടം)
വിശ്വകര്‍മജരുടെ
കുലദൈവമായ ബാലിയെ ധര്‍മ്മദൈവമായി ആരാധിച്ചുവരുന്ന ഒരു നായര്‍ കുടുംബമാണ് തളിപ്പറമ്പ് പഴയങ്ങാടിക്കടുത്ത്
കണ്ണോത്ത് ആനയം വീട്ടുകാര്‍.
ആണ്ടുതോറും
വൃശ്ചികം 18,19,20 എന്നീ തിയതികളില്‍ ഇന്നും മുടങ്ങതെ കളിയാട്ടം നടത്തിവരുന്നു. ആനക്കോട്ടത്തെ ബാലി കെട്ടാനുള്ള അവകാശം
ഇന്നും കുഞ്ഞിമംഗലത്തെ കുറുവാട്ട് പെരുവണ്ണാന്‍മാര്‍ക്കാണ്.
കണ്ണോം വടക്കത്തി ഭഗവതി ക്ഷേത്രം കഥ
നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഈ കുടുംബത്തിലെ ഒരംഗം കുഞ്ഞിമംഗലത്തുള്ള വീരചാമുണ്ഡി ക്ഷേത്രത്തില്‍ ഉത്സവം കാണുവാന്‍ പോയി,എഴുന്നള്ളിപ്പിനുണ്ടായ ആനവിരണ്ടപ്പോള്‍ ആള്‍ക്കാര്‍പല ഭാഗങ്ങളിലേക്കും പ്രാണനും കൊണ്ടോടി ഇദ്ദേഹം അതിനടുത്തുള്ള മൂശാരികളുടെ വടക്കന്‍ കോവില്‍ ക്ഷേത്രത്തിലാണ് അഭയം പ്രാപിച്ചത്.വിരണ്ട ആനയെ തനിക്ക് തളക്കാന്‍ കഴിഞ്ഞാല്‍ ഇവിടെയുള്ള പ്രധാന ദേവനെ തന്റെ ധര്‍മ്മദൈവമായി ആരാധിക്കുമെന്ന് പ്രാര്‍ഥിച്ചപ്പോള്‍ വടക്കന്‍ കോവിലില്‍ കുടികൊള്ളുന്ന ബാലി ആ പ്രാര്‍ഥനം കേട്ടു.മദം പൊട്ടി ഓടിയ ആന തിരിച്ച് ക്ഷേത്രത്തിലെ അരയാലിന്‍ ചുവട്ടില്‍ വന്നു നിന്നു.അരയാലിന്റെ കൊമ്പുകള്‍ പൊട്ടിച്ച് ഇലകള്‍ തിന്നുകയും ചെയ്തു .വിവരം ക്ഷേത്രംഉടമയായ ചിറക്കല്‍ രാജാവറിയുകയും ഇദ്ദേഹത്തേ വിളിപ്പിച്ച് ‘ആന’ എന്ന ബഹുമതി പേര് നല്‍കി ആദരിച്ചയക്കുകയും ചെയ്തു.അന്നു തൊട്ടാണത്രേ അടമ്പന്‍ വീട്ടുകാരായ ഇവര്‍ ആനയംവീടെന്നറിയപ്പെടാന്‍ തുടങ്ങിയത്. അങ്ങനെയാണ് ആനേംവീട്ടുകാര്‍ വടക്കത്തി ഭഗവതിയെയും ബാലിയേയും തങ്ങളുെ തറവാട്ടില്‍ കുടിയിരുത്തിയത്.അന്ന. ഒരു കാഞ്ഞിരമായിരുന്നു സങ്കല്‍പം പിന്നീട് ക്ഷേത്രം പണിതെങ്കിലും അഞ്ഞൂറിലധികം പഴക്കമുള്ള കാഞ്ഞിരം ഇന്നും യുവചൈതന്യത്തോടെ ക്ഷേത്രത്തെ തൊട്ടൊരുമ്മി നില്‍ക്കുന്നു.