Arayi Sree Erathu Mundya temple is located at Arayi near to Arai bridge near Kanhangad in Kasaragod district, Kerala. The shrine is dedicated to Goddess Bhagavathi, Vishnumoorthi and numerous other deities commonly worshipped in Kavu and Tharavadu in the region. The annual Kaliyattam theyyam thira festival is held for four days in Malayalam Vrischika Masam – Vrischikam 16 to Vrischikam 19 (December 1 to December 4).
Important theyyams that can be seen at Arayi Sree Erathu
Mundya temple are Padar Kulangara Bhagavathi, Raktha Chamundi, Veeran theyyam,
Thondachan Daivam, Kadavathu Bhagavathy, Vishnumurthy, Kara Gulikan and Pathikkal
Chamundi theyyam.
The temple has a chathura sreekovil or square sanctum
sanctorum for the main deity. The roof of the shrine is decorated with
traditional motifs. There are other small square sanctums in the temple compound.
Certain deities are worshipped atop square platforms and under trees. The
important pujas and rituals are observed on Sankranti day as per Malayalam
calendar.
അരയി ശ്രീ എരത്ത് മുണ്ഡ്യ ദേവാലയം
ദൈവ
സാങ്കേതങ്ങളുടെ നാടാണ് അരയി ഇവിടുത്തെ പ്രധാന
ഒരു ക്ഷേത്രമാണ് എരത്ത് മുണ്ഡ്യ. നൂറ്റാണ്ടുകൾക്കു മുന്നേ ഇവിടെ ശ്രീ കൃഷ്ണ ക്ഷേത്രമായിരുന്നു
ഉണ്ടായിരുന്നത്. കാലത്തിന്റെ കുത്തൊഴുക്കിൽ ക്ഷേത്രം നശിച്ചു കാട് കയറിയിരുന്നു. ഈ
കാലത്തു അരയി പ്രദേശത്തിന്റെ തെക്കേ
അറ്റത്തു കാർത്തിക പാഞ്ഞാൽ എന്ന സ്ഥലത്തു ഒരു
വിഷ്ണുമൂർത്തി ക്ഷേത്രം ഉണ്ടായിരുന്നു. ഒരു ദിവസം അരയിലെ
ഒരു കാരണവർ മുണ്ഡ്യയിൽ പുത്തരിക്കു പോയി. അവിടെ എത്തിയപ്പോൾ ക്ഷേത്രത്തിൽ നടയടച്ചിരുന്നു. കാരണവർ തിരുച്ചു വരുമ്പോൾ ക്ഷേത്രത്തിൽ പുറത്തു വച്ചിരുന്ന ഒരു ചുരിക എടുത്തു
വീട്ടിലേക്കു നടന്നു. നടക്കുംതോറും ചുരികയുടെ ഭാരം കൂടി കൂടി
വന്നു. ക്ഷീണിതനായ കാരണവർ ഇന്ന് ക്ഷേത്രം നിലനിൽക്കുന്ന കാട്ടിൽ ചുരിക ഉപേക്ഷിച്ചു. ആ സ്ഥലം പണ്ടു
ശ്രീ കൃഷ്ണ ക്ഷേത്രം നിലനിന്നിരുന്ന സ്ഥലമായിരുന്നു. കാലം കുറെ പോയി
നാട്ടിൽ പല ദുർ നിമിത്തങ്ങൾ
വന്നു. ജനങ്ങൾ എല്ലാവരും ചേർന്ന് പ്രശനം വച്ചു നാട്ടുകാർ കൂട്ടയമ്മയോടെ അവിടെ ക്ഷേത്രം പണിതു പ്രതിഷ്ഠ നടത്തി. ക്ഷേത്രത്തിൽ പൂരം കളിയാട്ടം പുത്തരി
സംക്രമം തുടങ്ങി അടിയന്തിരങ്ങൾ ഉണ്ട്. കളിയാട്ടത്തിൽ വിഷ്ണുമൂർത്തി രക്തചാമുണ്ടി കടവത്ത് ഭഗവതി പാടാർകുളങ്ങര ഭഗവതി കാര ഗുളികൻ വീരൻ
തൊണ്ടച്ചാൻ എന്നി തെയ്യങ്ങൾ ഉണ്ട്. ക്ഷേത്രത്തിൽ അന്തിതിരിയൻ കാരണവർ കുടക്കാരൻ മുട്ടിശാന്തി വെളിച്ചപ്പാടൻ എന്നി ആചാരങ്ങൾ ഉണ്ട്. ക്ഷേത്രത്തിൽ ആദ്യം മറത്തുകളിക്കു കടവത്ത് ഭഗവതി സമ്മതിച്ചിരുന്നില്ല. നാട്ടുകാർ ഭഗവതിയെ പ്രാർത്ഥിച്ചതിനാൽ പൂരത്തിന്റെ 5 ദിവസത്തേക്ക് കടവത്ത് ഭഗവതി ക്ഷേത്രത്തിൽ ഉണ്ടാവില്ല തന്റെ ആരൂഢ കാവിൽ പോകും.
അത്രവരെ ക്ഷേത്രത്തിൽ കടവത്ത് ഭഗവതിക്ക് സങ്കൽപ്പം ഉണ്ടാവില്ല.