--> Skip to main content


Kannapuram Karankavu Temple – Theyyam Kaliyattam Thira Festival – Temple Story

Kannapuram Karankavu temple is located at Kannapuram in Kannur district, Kerala. The shrine is dedicated to Kurma Avatar of Bhagvan Vishnu, Goddess Muchilottu Bhagavathy and numerous other deities that are popularly worshiped in kavu and other sacred places in the region. The annual theyyam thira kaliyattam festival is held for five days in Malayalam Makara Masam – Makaram 20 to Makaram 24 (February 3 to Feb 7).

The main deities are worshipped in two chathura sreekovil – two square sanctum sanctorum. There are other sreekovils for other deities. Some important deities are worshipped atop square platforms and under trees. Vishu is an important festival here. Sankranti in every Malayalam month is of great importance. The shrine has a well maintained temple pond.



The important theyyams that can be witnessed at Kannapuram Karankavu temple are Nagakanya theyyam, Karan theyyam, Muchilottu Bhagavathy theyyam, Puliyoor Kali theyyam and Thai Paradevatha theyyam. Thengayerru is an important ritual during the festival.

Kannapuram Karankavu Temple Story

കോലത്തുനാട്ടിൽ കാക്കാടി കണ്ണാടിയൻ എന്ന ഒരു തറവാട് ഉണ്ട് , തറവാട് പണ്ട് പട്ടിണിയിലും ദാരിദ്ര്യത്തിലും അകപ്പെട്ടു. സാഹചര്യത്തിൽ അന്നത്തെ കണ്ണാടിയൻ തറവാട്ട് കാരണവരും അനന്തരവൻമാരും അങ്ങ് വടക്ക് നിലയൻ കടവ് എന്ന സ്ഥലത്ത് വച്ച് ഈശ്വരനെ ദർശിച്ചു. അവിടെവച്ച് കാരണവർ ഭഗവാനെ വെള്ളോല കുടമേൽ ഇരുത്തി കണ്ണപുരത്തേക്ക് യാത്രയായി. വഴി മദ്ധ്യേ മാടായിക്കാവ് വടക്കുംഭാഗം ആധാരമായി ഭഗവാൻ കൈയ്യെടുത്തു പിന്നീട് അവിടുന്ന് മാടായി കാവിലമ്മയും ഈശ്വരന്റെ ഒപ്പം പോന്നു, യാത്ര തുടർന്നു ചെറുകുന്ന് അമ്പലത്തിൽ എത്തി അവിടെ നിന്നും ഈശ്വരൻ വടക്കേചിറയിൽ നീരാടി ചോയ് അമ്പലം തണലിലിരുന്ന് അഗ്രശാല മാതാവിന്റെ പാട്ടൂട്ടും മഹോൽസവവും കണ്ടു, ശേഷം കണ്ണപുരത്തെത്തി അരയാൽ തറയിൽ കയറി ഇരുന്നു.

കണ്ണാടിയൻ തറവാട്ട് കാരണവർ വിശ്വകർമ്മാവിനെ തേടി വരുത്തി ക്ഷേത്രം പണിയിച്ചു മാടായി എഴുത്തച്ചൻ എന്ന തന്ത്രി ഈശ്വരനെ അവിടെ പ്രതിഷ്ഠിച്ചു തൊട്ടരികിൽ മാടായി കാവിലമ്മയ്ക്കും സ്ഥാനം നൽകി തൊട്ടപ്പുറത്തെ ശ്രീകോവിലിൽ പുലിയൂർ കാളിയമ്മയെയും പ്രതിഷ്ഠിച്ചു

അന്ന് ഈശ്വരൻ കണ്ണാടിയൻ കാരണവരോടും അനന്തരവൻമാരോടും പറഞ്ഞു ഇനി നിങ്ങളുടെ തറവാടിന് ദാരിദ്രം ഉണ്ടാവില്ല എല്ലാം ഞാൻ ഇവിടെ എത്തിച്ചു തരുമെന്ന്, പറഞ്ഞ വാക്ക് ഈശ്വരൻ ഇതുവരെ തെറ്റിച്ചിട്ടില്ല ഈശ്വരന്റെ വാക്കിന്റെ ഭാഗമായാണ് യാതൊരും പിരിവിവോ സംഭാവനയോ ഇല്ലാതെ കാരങ്കാവിൽ എല്ലാം ആവശ്യത്തിലേറെ എത്തിച്ചേരുന്നത്.

മഹാവിഷ്ണു ഭഗവാന്റെ കൂർമ്മ അവതാരമായി ഈശ്വരൻ കാരങ്കാവിൽ കുടികൊള്ളുന്നു 98 മഹാ വ്യാദിക്കും വൈദ്യനാണ് ഈശ്വരൻ.