ദാരിദ്ര്യം, കടം, ധനനഷ്ടം തുടങ്ങിയവയ്ക്കു പരിഹാരമായി ചോറ്റാനിക്കര ഭഗവതീക്ഷേത്രം സമർപ്പിക്കുന്ന കാണിക്കപ്പണം വഴിപാട് വളരെ പ്രശസ്തമാണ്. ചോറ്റാനിക്കരയിൽ മേലേക്കാവില്‍ മഹാലക്ഷ്മി അമ്മയ്ക്കും കീഴേക്കാവില്‍ അമ്മയ്ക്കും 21 ഒറ്റ നാണയം വീതം ഒന്നിനു മുകളില്‍ ഒന്നായി അടുക്കി ചുവന്ന പട്ടില്‍ കിഴികെട്ടി നടയ്ക്കൽ വയ്ക്കുന്നതാണ് കാണിക്കപ്പണം.
മേലേക്കാവിലും
കീഴേക്കാവിലും ഒരുപോലെ സമർപ്പിക്കേണ്ട ഈ വഴിപാടിന് ചൊവ്വ,
വെള്ളി, ഞായര്‍ ദിവസങ്ങളാണത്രേ ഉത്തമം.
കേരളത്തിലെ
പ്രശസ്തങ്ങളായ ദേവീക്ഷേത്രങ്ങളിലൊന്നാണ് ചോറ്റാനിക്കര ഭഗവതീക്ഷേത്രം. മഹാലക്ഷ്മിയെ മൂന്നു ഭാവങ്ങളിലാണ് ഇവിടെ ആരാധിക്കുന്നത്.
മഹാലക്ഷ്മിയെ
മഹാവിഷ്ണുവിനൊപ്പമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അതിനാൽ ലക്ഷ്മീനാരായണ സങ്കല്‍പത്തിലാണ് ഇവിടെ ആരാധന. മഹാലക്ഷ്മിക്കും നാരായണന്നും തുല്യപ്രാധാന്യമാണ് ഈ ക്ഷേത്രത്തില്‍ ഉള്ളത്. അഭീഷ്ടവരദായിനിയാണ് ചോറ്റാനിക്കര അമ്മ
എന്നാണു വിശ്വാസം.