--> Skip to main content


Kanakathur Sree Kurumbakkavu Temple – History – Story – Theyyam Kaliyattam Festival

Kanakathur Sree Kurumbakkavu temple is located in Kannur town in Kerala. The shrine is dedicated to Goddess Kurumba. The shrine has a history for more than thousand years. The annual theyyam kaliyattam festival in the temple is held from Kumbha 28 to Meenam 1 as per traditional Malayalam Calendar (March 11 or March 12 to March 15 or March 16). The story of Kanakathur Sree Kurumbakkavu temple is that of the deity appears one earth after annihilating demon Darikasura.



Kanakathur Sree Kurumbakkavu Temple Story

She reaches decked up with full ornaments at the present Kanakathur region. She was enamored by the beauty of the place and she took rest under a coconut tree. A toddy tapper named Eyyanadan Divyan was sitting atop the coconut tree and doing his work. Water and toddy and its bubbles fell on Goddess. On notice a divine woman below the tree, the Divyan got down and asked for forgiveness. The Goddess asked for tender coconut water. Divyan climbed the tree and gave her two tender coconuts. But the thirst of Devi was not quenched she asked for more and finally her thirst was quenched by 21 tender coconuts.

The Divyan was mercilessly punished by the owner the land for plucking tender coconuts without his permission. He was beaten badly and hung to death at Eshan Para. Vultures and other animals feasted on the body of Divyan.

Goddess who came to know about the tragic even soon appeared on Eshan Para. She demanded Amrita kumbham from the Trimurti and they gave it to her. She then brought Divyan back to life but his one eye was missing and thus he came to be known as Konkannan Ayathar.

Several persons in the family of the landlord who ordered the death of Divyan died due to small pox. Finally, it was found that the family has the curse of Devi and it can be only alleviated by Divyan. Divyan went to the house and sprinkled turmeric powder and this led to some relief.

But on the next Friday, Devi entered the body of the wife of the landlord and demanded that she be given his house and they all should vacate the land. The landlord invited famous Tantric Kattumadom Tantric to find a solution. The tantric was able to capture Devi in a copper vessel. But she jumped out and showed the form of ferocious Bhadrakali. Kattumadom fell on the feet of the Devi and asked for forgiveness. He then gave her a space of worship in the house and asked the landlord to vacate the place.

The temple performs special rituals on Fridays. The shrine performs Annadanam on all Fridays from 12:30 PM to 2:30 PM.

കനകത്തുർ ശ്രീ കുരുംബ കാവ് ഉത്പത്തി കഥ 

കനകത്തുർ ക്ഷേത്രോൽപ്പത്തി കലിയുഗത്തിനു അയ്യായിരം വർഷങ്ങൾക്ക് മുൻപ് കൈലാസ നാഥന്റെ തൃക്കണ്ണാൽ ജന്മമെടുത്ത ഭൈരവി രൂപം.

ദാരിക വധത്തിനു ശേഷം ശ്രീ കുറുമ്പ എന്ന അവതാരത്തിൽ ഭൂമിയിൽ ജനങ്ങളുടെ മാതാവായി വർത്തിക്കാൻ തീരുമാനിക്കുന്നു.

സർവാഭരണ വിഭൂഷിതയായി ദേവി കനകത്തുർ ദേശത്തു എത്തുകയും അവിടെ സമൃദ്ധമായി ഉണ്ടായിരുന്ന കനകത്തുർ വിരുത്തിയുടെ മനോഹാരിത ആസ്വദിച്ചു ഒരു തെങ്ങിൻ ചുവട്ടിൽ വിശ്രമിക്കുന്ന വേളയിൽ ഈയ്യനാടൻ ദിവ്യൻ എന്ന ചെത്തുകാരൻ തെങ്ങു ചെത്തുന്ന സമയം നുരയും പാതയും ജലവും ദേവിയുടെ ദേഹത്തു വീഴുകയും കോപിഷ്ഠയായ ദേവിയെ കണ്ടു താഴെ ഇറങ്ങിയ ദിവ്യൻ ദേവിയോട് മാപ്പിരക്കുകയും ദിവ്യന്റെ ആചാര മര്യാദയിൽ ആകൃഷ്ടയായ ദേവി ദാഹം അകറ്റാൻ രണ്ടു ഇളനീർ ആവശ്യപ്പെടുകയും രണ്ടു ഇളനീർ കുടിച്ചു ദാഹം തീരാതെ പിന്നെയും ആവശ്യപ്പെട്ട പ്രകാരം 21 ഇളനീർ കൊടുത്തു ദാഹം അകറ്റിയ ദേവി ദിവ്യനെ അനുഗ്രഹിച്ചു യാത്ര തുടർന്നു.

( ഇന്നും വടക്കേ ഭാഗം എന്ന കർമത്തിൽ ഇരുപത്തി ഒന്ന് ഇളനീർ കൊത്തി വെക്കുന്നത് ഇതിനെ അനുസ്മരിച്ചു കൊണ്ടാണ്).

അനുവാദം ഇല്ലാതെ തെങ്ങിൽ നിന്ന് ഇളനീർ പറിച്ചതറിഞ്ഞ കനകത്തുർ ദേശത്തിന്റെ കൈക്കോളർ മോഷണ കുറ്റം ആരോപിച്ചു ദിവ്യനെ മർദിക്കുകയും ഈശാൻ പാറ എന്ന സ്ഥലത്തു വെച്ച് കഴുവിലേറ്റുകയും ശരീര ഭാഗങ്ങൾ പലതും പക്ഷി മൃഗാദികൾ കൊണ്ട് പോകുകയും ചെയ്തു.

തന്റെ യാത്ര മദ്ധ്യേ ദുഃഖ വാർത്ത അറിഞ്ഞ മഹാ ദേവി പാറയിൽ പ്രത്യക്ഷപ്പെടുകയും പിതാവായ മഹാദേവനെ പ്രാർത്ഥിക്കുന്ന വേളയിൽ ത്രിമൂർത്തികൾ പ്രത്യക്ഷപ്പെടുകയും ദേവിയുടെ ഇച്ഛ പ്രകാരം അമൃത കുടം കൈ മാറുകയും ചെയ്തു.

അമൃത ബിന്ദുക്കൾ ശിവന്റെ ദേഹത്ത് തളിക്കുന്ന നേരത്തു അംഗ ഭംഗം വന്ന ശരീര ഭാഗങ്ങൾ പക്ഷി മൃഗാദികൾ തിരിച്ചെത്തിക്കുകയും തുടർന്ന് ജീവൻ വെക്കുകയും ഒരു കണ്ണ് നഷ്ടപ്പെട്ടതിനാൽ കോങ്കണ്ണൻ ആയത്താർ എന്ന് അറിയപ്പെട്ടു എന്ന് അരുളി ചെയ്തു.

തന്റെ ഭക്തനായ ദിവ്യനെ കഴുവിലേറ്റിയ കൈക്കോളറുടെ കുടുംബത്തെ മാരകമായ വസൂരി പിടിപെട്ടു 14 പേർ മരിക്കുമെന്ന് ശപിക്കുകയും അത് മാറ്റാനുള്ള കഴിവ് ദിവ്യന് കൊടുക്കുകയും ചെയ്തു.

ദേവിയുടെ പ്രവചനം അനുഭവത്തിൽ വരികയും പ്രശ്ന ചിന്തയിൽ കാര്യം ഗ്രഹിച്ച കൈക്കോളർ ദിവ്യനെ തേടി വരികയും മാപ്പിരക്കുകയും തുടർന്ന് ദേവിയുടെ ആജ്ഞ പ്രകാരം മഞ്ഞൾ പൊടി നിറഞ്ഞ കുറി സഞ്ചിയുമായി കൈക്കോളറുടെ ഭവനത്തിൽ ചെന്ന് മഞ്ഞൾ നൽകി അനുഗ്രഹിക്കുകയും രോഗ ശാന്തി വരുത്തുകയും ചെയ്തു.

തുടർന്ന് മൂന്നാം ദിവസം ഒരു വെള്ളിയാഴ് ആയതാരുടെ ദേഹത്തു ദേവി ആവാഹിക്കുകയും തന്റെ പണ്ടാരം താഴത്തു മൂലം സ്ഥലം വഴക്കം വേണം എന്ന് ആവശ്യപ്പെട്ട പ്രകാരം കൈക്കൊളരും കുടുംബവും പള്ളിക്കുന്നിലെക്കു സ്ഥലം മാറി പോകുകയും ചെയ്തു.

ആയ താരില് ആവാഹിച്ച ഭഗവതിയെ ബാധ ആണെന്ന് കരുതി ഒഴിപ്പിക്കാൻ കാട്ടു മഠം തന്ത്രിയെ ഏൽപ്പിക്കുകയും തന്ത്രി ദേവിയെ ആവാഹിച്ചു ചെമ്പു കുടത്തിൽ അടക്കുകയും ചെയ്തു.

ബന്ധനം ഭേദിച്ച് പുറത്തു കടന്ന കാളി സ്വരൂപത്തിൽ ഉള്ള ദേവിയെ കണ്ടു വിറച്ചു പോയ തന്ത്രി മാപ്പിരക്കുകയും പ്രായശ്ചിത്തമായി കൈക്കോളറുടെ വിരുതിയിൽ കൈപ്പേറിയിൽ പടിഞ്ഞാറ്റയിൽ ശംഖും പീഠവും ഇട്ടുറപ്പിക്കുകയും ബ്രഹ്മ കല ശം ആടുകയും ചെയ്യാമെന്ന് സത്യം ചെയ്ത ശേഷം അത് പ്രകാരം പൊന്നും വെള്ളിയുമെന്ന ശ്രീ പീഠത്തിൽ മേൽപുള്ളിയെന്ന പൂവടത മേൽ ശ്രീ ഭഗവതിയെ കുടിയിരുത്തുകയും ചെയ്തു

ക്ഷേത്രത്തിലെ പ്രധാന വിശേഷ ദിവസങ്ങൾ

 കർക്കിടക നടിരി (കർക്കിടകം 1 മുതൽ 31 വരെ

പൊങ്കാല (തുലാം 10 )

 ധനു 10 അടിയന്തിരം

 മണ്ഡല കാല നടിരി

തിറ മഹോത്സവം കുംഭം 28 - മീനം 2.

🐘🐄Test Your Knowledge

🧠 Quick Quiz: Hindu Blog

Why Hanuman Is Known As Bajrangi?

  • A. He has Vajra weapon
  • B. He killed demon named Bajrang
  • C. He has a body as strong as thunderbolt
  • D. He has red color body