--> Skip to main content


Puthiya Bhagavathy Theyyam – Story – Information

Puthiya Bhagavathy Theyyam (also known as Puthiyoti (പുതിയോതി) and Puthiyotra (പുതിയോത്ര) is a very popular theyyam seen during the annual theyyam thira kaliyattam festival in numerous kavu, tharavadu, temples and sacred places in Kannur and Kasaragod districts of Kerala. As per information, this theyyam is associated with curing communicable diseases. As per Puthiya Bhagavathy theyyam story, Mahadeva Shiva once created Chirumba Devi from his third eye. She was asked to spread happiness on earth. But instead, she started spreading poxes on heaven and earth. Fed with the suffering from various poxes, the Devas and human beings complained to Mahadeva, who himself was afflicted with pox. Mahadeva asked Mootha Patteri to begin preparation for a yajna. For the yajna, Mootha Patteri created a massive yajna kunda. Mahadeva conducted the yajna for 41 days and on the final day a beautiful devi with a luster of million of suns appeared from the yajna kunda this was Goddess Puthiya Bhagavathy. She demanded her thirst be quenched. She was offered the blood of cockerel and guruthi. She then promised she will cure those afflicted with poxes.

Puthiya Bhagavathy was presented with sword, chilambu and golden dust by Mahadeva. She was asked to go to earth and cure poxes. The Goddess roamed around the earth along with her six sons curing various types of poxes. During one of her journeys, she had to fight against demon Karthavirarjuna. In this battle all the six children got killed. An angry Goddess, annihilated the city of the demon and killed him by putting him in fire. The anger of goddess knew no bounds and she started destroying everything that came in her way. She finally arrived at Veerar Kali temple and she was given a place on the left side of the Devi. She then made her presence at Moolacheri Tharavadu and she was given a place of worship here. The goddess appeared in the dream of Kolathiri King and asked for a theyyam. The king next day performed a Puthiya Bhagavathy theyyam. A pleased goddess blessed the region with peace and prosperity.

ശ്രീ മഹാദേവന്റെ മൂന്നാം കണ്ണിൽ നിന്നും ഉത്ഭവിച്ച ദേവതമാരാണ് ചിറുമ്പമാർ. പൊൻ ചിലമ്പും തേരും നൽകി ഭഗവതിയെ കീഴ് ലോകത്തേക്കയക്കുന്നു. ശ്രീ മഹാദേവന്‍ ചീറുമ്പ ഭഗവതിയെ സൃഷ്ടിച്ചത് ദേവലോകത്തും മാനുഷലോകത്തും സുഖവും സന്തോഷവും നന്മയും നൽകണമെന്ന ആജ്ഞയോടെ ആയിരുന്നു. എങ്കിലും ദേവി മഹാദേവനു വസൂരിക്കുരിപ്പ് നൽകുകയാണ് ചെയ്തത്. മാനുഷ ലോകത്തിൽ എത്തിയ അവൾ അവിടെയും വസൂരി പടർത്തി. അവിടുത്തെ സന്തുലനം തകിടം മറിയാൻ ഇത് കാരണമായി. പൂജാ വിധികള്‍ മാറ്റി മറിഞ്ഞു.

സമയത്ത് മേൽ ലോകത്ത് മഹാദേവന്റെ കുരിപ്പ് വർദ്ധിച്ചിരുന്നു. ദേവകുലത്തിനും പട്ടരികുലത്തിനും വസൂരി പിടിപെട്ടു. പൊറുതിമുട്ടിയ ദേവകള്‍ മഹാദേവന്റെ അടുക്കല്‍ ചെന്ന് പരാതി പറഞ്ഞു. പരിഹാരാർത്ഥം ശ്രീ മഹാദേവൻ ഒരു യാഗം നടത്താൻ തീരുമാനിച്ചു. അതിന്റെ ചുമതല മൂത്ത പട്ടേരിക്ക് നൽകി

മൂത്ത പട്ടേരി വലിയൊരു അഗ്നികുണ്ഡം സൃഷ്ടിച്ച് നാൽപത്ദിവസം യാഗം നടത്തി. നാല്പതിയൊന്നാം ദിവസം ഹോമകുണ്ഡത്തിൽ നിന്നുംപുതിയൊരു പൊന്മകൾപൊടിച്ചുയർന്നു. അതാണ് പുതിയ ഭഗവതി. “തന്നെ തേറ്റിച്ചമച്ചതെന്തിനാണ്എന്ന് ഭഗവതി ശ്രീമഹാദേവൻ തിരുവടി നല്ലച്ചനോട് ചോദിച്ചു. “നീ ദേവ ലോകത്തിലെയും മാനുഷ ലോകത്തിലെയും വസൂരി രോഗം തടവി ഒഴിവാക്കണംഭഗവാന്‍ പറഞ്ഞു. അതിനായി തന്റെ ദാഹം ആദ്യം തീർത്തുകൊടുക്കണമെന്ന് ഭഗവതി അപേക്ഷിക്കുന്നു. പരമ ശിവൻ ഭഗവതിക്ക് കോഴിയും കുരുതിയും കൊടുത്ത് ഭഗവതിയുടെ ദാഹം തീർക്കുന്നു. മനസ്സ് നിറഞ്ഞ ഭഗവതി ശ്രീമഹാദേവന്റെ മുഖത്തെ തൃക്കുരിപ്പും മാറിടത്തിലെ വസൂരിയും തടവിനീക്കി. പിന്നീട് ദേവകളുടെയും വസൂരി രോഗം ദേവി തടവി ഒഴിവാക്കി

ഭൂമിയിൽ ചിറുമ്പമാർ വാരിവിതറിയ വസൂരി ഇല്ലാതാക്കാൻ പൊന്മകൾ കൂടി കീഴ് ലോകത്തേക്ക് പോകണമെന്ന് മഹാദേവൻ കൽപ്പിച്ചു. മഹാദേവന്‍ നൽകിയ വാളും ചിലമ്പും കനക പൊടിയും കയ്യേറ്റു മാനുഷ ലോകത്തേക്ക് യാത്ര തിരിച്ചു. സഹായത്തിനായി ആറ് ആണ്‍ മക്കളെയും കൂടെ അയച്ചു. പുതിയ ഭഗവതി ഭൂമിയിൽ വസൂരി പിടിപ്പെട്ടവരുടെ രോഗം തടവി മാറ്റി രക്ഷിക്കുകയും ചെയ്തു.

ഭൂമിയിൽ പലയിടങ്ങളിലായി യാത്ര ചെയ്ത ദേവി കാർത്ത്യ വീരൻ എന്ന അസുരനുമായി യുദ്ധത്തിലേർപ്പെട്ടു. അതിൽ ആറ് ആണ്‍ മക്കളും കൊല്ലപ്പെട്ടു. കോപം പൂണ്ട ഭഗവതി അസുരനെ കൊന്ന് അഗ്നിയിലിട്ടു ചുട്ടുകരിച്ചു. കോപം ശമിക്കാതെ വിൽവാപുരം കോട്ടയും തീയിട്ടു നശിപ്പിച്ചു. സഹോദരന്മാർ കൂടെ ഇല്ലാതെ തനിയെ വിൽവാപുരം കോട്ടയിൽ താമസിക്കുകയില്ലെന്നു തീരുമാനിച്ചു. അവിടം വിട്ടിറങ്ങി

ഒരു പ്രതികാര ദേവതയായി തെക്കോട്ടെക്ക് യാത്ര തിരിച്ചു. വഴിയിൽ കണ്ട സർവതും ഭഗവതിയുടെ കോപാഗ്നിക്കിരയായി. സഞ്ചാര പാതയിൽ സഹോദരീ സ്ഥാനീയയായ ചീറുമ്പയെ കണ്ടു. ആദ്യം കോപം പൂണ്ടു എങ്കിലും പിന്നീട് അത് സഹോദരി ആണെന്ന് ബോധ്യമായി. കുറേ സഞ്ചരിച്ച ഭഗവതി പിന്നീട് തെക്ക് നിന്നും വടക്കോട്ടേക്ക് യാത്ര ചെയ്തു. മാതോത്ത് വീരാർക്കാളി അമ്മയുടെ സമീപം എത്തി

ആളുകളെ നശിപ്പിച്ചാണ് വരുന്നതെന്ന് മനസ്സിലാക്കിയ വീരാർക്കാളി തിരുനട കൊട്ടിയടച്ചു. സങ്കടവും ദേഷ്യവും തോന്നിയ ഭഗവതി തന്റെ പ്രഭാവത്താൽ നട്ടുച്ചയെ സന്ധ്യാസമയം ആക്കി മാറ്റി. ഇത് കണ്ട വീരാർക്കാളിക്ക് വന്നത് മഹാദേവന്റെ പൊന്മകൾ ആണെന്ന് മനസ്സിലായി. തിരുനട തുറന്നു ഭഗവതിയെ വരവേറ്റു. തന്റെ വലതു ഭാഗത്ത്സ്ഥാനവും നൽകി. അവിടെ നിന്നും യാത്ര ആരംഭിച്ച ഭഗവതി മാന്ത്രിക തറവാടായ മൂലച്ചേരി തറവാട്ടില്‍ എത്തിച്ചേർന്നു. വന്നത് സാധാരണക്കാരി അല്ലെന്നു മനസ്സിലാക്കിയ മൂലച്ചേരി കുറുപ്പ് ദേവിക്ക് പീഠവും,സ്ഥാനവും നൽകി ആദരിച്ചു. അവിടുത്തെ കോലത്തിരി രാജാവിന് ഭഗവതി സ്വപ്ന ദർശനം നൽകുകയും അനുഗ്രഹം നൽകുകയും ചെയ്തു. സ്വപ്നത്തിൽ ദേവി അരുൾ ചെയ്ത പ്രകാരം രാജാവ് ഭഗവതിയെ കോലസ്വരൂപത്തില്‍ കെട്ടിയാടിച്ചു. സംപ്രീതയായ ദേവി നാടിന്റെ അറുതിയും വറുതിയും നീക്കി കാത്തു രക്ഷിച്ചു