--> Skip to main content


Paniyan Theyyam – Story – Information – Comedian

Paniyan theyyam is a rare theyyam performed during the annual theyyam thira kaliyattam festival in Kannur and Kasaragod districts of Kerala. As per information, this is Shiva Bhootham. This is a comedian theyyam. As per Paniyan theyyam story, the theyyam usually appears when there is a huge time gap between two important theyyams. The theyyam entertains people during the time gap. There are no offerings to the theyyam.

The theyyam wears a mask made out of the leaf of betel nut tree.

മലയ സമുദായക്കാര്‍ കെട്ടിയാടുന്ന ശിവാംശഭൂതനായപനിയന്‍ തെയ്യംസാധാരണയായി രാത്രിയിലാണ് കെട്ടിയാടാറുള്ളത്. തെയ്യങ്ങളിലെ കോമാളിയായാണ് തെയ്യം അറിയപ്പെടുന്നത്. രണ്ടു തെയ്യങ്ങള്ക്കി ടയിലെ പുറപ്പാട് സമയത്തില്‍ ദൈര്ഘ്യം കൂടുതല്‍ ഉണ്ടെങ്കില്‍ ആള്ക്കാനരെ രസിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കെട്ടുന്ന തെയ്യമാണ്ഇത്. നിര്ബതന്ധമായും കെട്ടിയാടെണ്ട തെയ്യമല്ലെന്നു ചുരുക്കം. അതിനാല്‍ തന്നെ നേര്ച്ചികളും വഴിപാടുകളും ഒന്നും തെയ്യത്തിനില്ല.

മറ്റു തെയ്യങ്ങളെപ്പോലെ ചുവന്ന തുണി ഉടുത്ത് കെട്ടി കവുങ്ങിന്‍ പാള കൊണ്ടുള്ള മുഖാവരണം അണിഞ്ഞാണ് തെയ്യം വരുന്നത്. മറ്റു പറയത്തക്ക വേഷ വിധാനങ്ങള്‍ ഒന്നും ഇല്ല. പനിയന്‍ വരുമ്പോള്‍ ചെണ്ടയുംയി സാധാരണ ഗതിയില്‍ ഒരാള്‍ മാത്രമേ ഉണ്ടാവാറുള്ളൂ. ഗുരുക്കള്‍ എന്നാണിയാളെ പനിയന്‍ വിളിക്കുക. ഗഗുരുക്കളും പണിയാനും തമ്മിലുള്ള സംഭാഷണങ്ങള്‍ ആണ് തെയ്യത്തിന്റെ പ്രധാന ചടങ്ങുകളില്‍ ഒന്ന്. പള്ളിയറയുടെ മുന്നില്‍ വന്നു നിലത്തിരുന്നു കൊണ്ടാണ് പനിയന്‍ അധികസമയവും സംഭാഷണം നടത്തുക. സകലവിധ കോമാളിത്തരങ്ങളും അരങ്ങേറുന്നത് അവിടെയാണ്.

പനിയന് വിദ്യ പറഞ്ഞു കൊടുക്കുന്ന ആളെന്ന നിലയിലാണ് ഗുരുക്കള്‍ വരുന്നത്. പനിയനേ നല്ല ശീലങ്ങള്‍ പഠിപ്പിക്കുക, അക്ഷരാഭ്യാസം ചെയ്യിക്കുക എന്നതൊക്കെയാണ് ഗുരുക്കളുടെ ചുമതല. എന്നാല്‍ ഗുരുക്കളുടെ ചോദ്യങ്ങള്‍ തെറ്റായി കെട്ടും വ്യാഖ്യാനിച്ചും പനിയന്‍ ആളുകളെ ചിരിപ്പിക്കും. വാദ്യക്കാരനും പനിയനെ കെട്ടിയ കോലക്കാരനും നല്ല നര്മണ ബോധമുള്ളവരാണെങ്കില്‍ നല്ലൊരു സമയം പോക്കാണ് തെയ്യം.