--> Skip to main content


Paalanthayi Kannan Theyyam – Story – Information

Paalanthayi Kannan Theyyam is a rare theyyam performed during the annual theyyam thira kaliyattam festival in Kasaragod region of Kerala. As per information, this a male theyyam that had the blessing of Vishnumoorthi and had performed numerous miracles. As per Paalanthayi Kannan Theyyam story, his original name was Kannan and he had to run away from his village for eating few mangoes from the tree of his master.

The young boy reached Mangalapuram and here he got the job of cleaning the temple of Narasimha Moorthi (Vishnumoorthi) with the help of an old lady. The temple had a powerful iron rod which had miraculous powers. Once a cat drank the milk that was meant for Narasimha Moorthi. Kannan did not know what to tell the old lady. The lady enquired what had happened to the milk (Palanthayi). Kannan was unable to answer. The old lady realized what had happened and told the boy that simply consider she has called her name. Thus, Kannan came to be known as Paalanthayi Kannan.

After a decade, Kannan decided to return back to his village. While praying at the Narasimha Moorthi temple, the iron rod started trembling and moved towards Kannan and he had to grab it. Thus, a powerful deity entered the body of Paalanthayi Kannan. The old lady gifted a traditional umbrella.

With the iron rod in his hand Paalanthayi Kannan performed numerous miracles. Upon reaching his village, with the help of village blacksmith he got the iron rod converted into a dagger. He then kept the dagger and umbrella on the banks of a pond and started taking bath.

The arrival of his old servant reached the ears of his master. The master in anger reached the pond carrying a sword. He entered the pond and injured Palanthayi Kannan. Suddenly the pond turned blood red. The dagger cut of all the lotus in the pond and started chasing the master. The master ran to his home but found that his home had been burned down. His livestock were killed by tigers. There was total commotion in the village and lot of disturbances.

The master approached Nileshwaram king and told about the unusual events and tragedy. The king called his astrologers who noticed the presence of divine Vishnumoorthi in the dagger. It was also declared that Paalanthayi Kannan had become a Daivakkaru.

നീലേശ്വരം രാജാവിന്റെ പടനായരായ പള്ളിക്കരയിലെ കുറുവാട്ടുകുറുപ്പിന്റെ തറവാട്ടിലെ കാലിമേയ്ക്കുന്ന ചെക്കനായിരുന്ന കണ്ണൻ ഒരുവേനലിൽ കണ്ണൻ തളർന്ന് മാവിൽ കയറി മാങ്ങ തിന്ന് വിശപ്പടക്കി. തിന്ന മാങ്ങയുടെ അണ്ടി അലക്ഷ്യമായി വലിച്ചെറിഞ്ഞു.
അണ്ടി ചെന്നു വീണത്കുറുവാട്ടു കുറുപ്പിന്റെ അനന്തിരവളുടെ മേലായിരുന്നു. വിവരമറിഞ്ഞ കുറുപ്പ്കലിതുള്ളി.തന്റെ കുലത്തെ അപമാനിച്ച കണ്ണനെ വക വരുത്താൻ കുറുപ്പ്വാളുമായി പാഞ്ഞു. പേടിച്ചരണ്ട കണ്ണൻ നാടും വീടും വിട്ട്വടക്കോട്ട്സഞ്ചരിച്ചു. മലയാള നാട്കടന്ന് കണ്ണൻ തുളുനാട്ടിലെത്തി. നേത്രാവതിപ്പുഴ കടന്ന് മംഗലാപുരം കോവിൽകുടുപ്പാടി ഗ്രാമത്തിൽ എത്തി. അവിടെ വെച്ച്ഒരു സ്ത്രീയോട്ദാഹജലം ചോദിച്ചു.

കണ്ണന്റെ കഥ കേട്ട മുത്തശ്ശി കണ്ണനോട്അവിടെ താമസിക്കാൻ ആവശ്യപ്പെട്ടു.അങ്ങനെ കണ്ണൻ അവിടെ താമസം തുടങ്ങി. വീടിനോട്ചേർന്ന് ഒരു നരസിംഹമൂർത്തി(വിഷ്ണുമൂർത്തി)ക്ഷേത്രം ഉണ്ടായിരുന്നു. അവിടത്തെ അടിച്ചു തളിയും അന്തിതിരിയും കണ്ണൻ ഏറ്റെടുത്തു. പ്രദേശം ജൈനന്മാരുടെ യാഗ ഭൂമിയായിരുന്നു. യാഗാഗ്നിയിൽ നിന്നും ഉയർന്നു വന്ന ഒരു ഇരുമ്പ്ദണ്ഡ് ക്ഷേത്രത്തിൽ ആരാധിച്ചിരുന്നു. ഒരു നാൾ ക്ഷേത്രത്തിൽ നിവേദിക്കാൻ വെച്ചിരുന്ന പാൽ പൂച്ച കുടിച്ചു.പാൽ കാണാഞ്ഞ്മുത്തശ്ശി കണ്ണനോടായി ചോദിച്ചുപാലെന്തായി കണ്ണാ?” മുത്തശ്ശിയോട്എന്തു പറയും എന്നറിയാതെ അവൻ വിഷമിച്ചു. കാര്യം മനസിലാക്കിയ മുത്തശ്ശി പറഞ്ഞു. സാരമില്ല കണ്ണാ ഞാൻ നിന്റെ പേരു ചൊല്ലിയതാണെന്നു കരുതിയാൽ മതി. .അങ്ങനെ കണ്ണൻ പാലന്തായിക്കണ്ണനായി.


വർഷം 12 കഴിഞ്ഞു കണ്ണൻ യുവാവായി മാറി.പിറന്ന നാടിന്റെയും പെറ്റമ്മയുടെയും ഓർമ്മകൾ കണ്ണനെ അലട്ടാൻ തുടങ്ങി.കണ്ണൻ മുത്തശ്ശിയോട്കാര്യം പറഞ്ഞു.സങ്കടത്തോടെ മുത്തശ്ശി സമ്മതം മൂളി.നാടിന്റെ കണ്മണിയായി മാറിയ പാലന്തായിക്കണ്ണനെ യാത്രയാക്കാൻ ഗ്രാമം ഒന്നടങ്കമെത്തി. 12 വർഷം താൻ വിളക്ക്വെച്ച്നൈവേദ്യമർപ്പിച്ച വിഷ്ണുമൂർത്തിയുടെ പള്ളിയറ മുന്നിൽ കണ്ണൻ തൊഴു കൈകളോടെ നിന്നു.പൊടുന്നനെ ശ്രീകോവിലിനകത്ത്വെച്ചിരുന്ന ഇരുമ്പ്ദണ്ഡ്തുള്ളിയുറഞ്ഞ്കണ്ണന്റെ കയ്യിൽ വന്നു.കണ്ണനിലും ദൈവാവേശമുണ്ടായി.
മുത്തശ്ശി എടുത്ത്നൽകിയ ഓലക്കുടയുമായി കണ്ണൻ പുറപ്പെട്ടു.

നേത്രാവതിക്കരയിലെത്തിയ കണ്ണൻ തോണിക്ക്കാത്തു നിൽക്കാതെ ജലോപരിതരതലത്തിലൂടെ നടന്ന് നദി കടന്നു.എല്ലാവരും അത്ഭുതത്തോടെ നോക്കി നിന്നു. എന്നിട്ടും കണ്ണന്റെ കണങ്കാൽ വരെയേ നഞ്ഞുള്ളു. തുളുവിൽ കണങ്കാലിനെ കടേക്കാർ എന്നാണു പറയുക. അങ്ങനെ സ്ഥലം കടേക്കാർ എന്നറിയാൻ തുടങ്ങി. വിഷ്ണുമൂർത്തി ചൈതന്യം തുളുമ്പുന്ന ദണ്ഡുമായി കണ്ണൻ തന്റെ ദിവ്യ പ്രയാണം തുടർന്നു.


കണ്ണൻ വന്ന വഴിയിലുട നീളം പിന്നീട്വിഷ്ണുമൂർത്തി സാന്നിധ്യമറിയുച്ച്ആരധന നേടി. അങ്ങനെ കണ്ണൻ മൂലപ്പള്ളിപ്പുഴ കടന്ന് മൂലപ്പള്ളി കൊല്ലന്റെ കൊട്ടിലിൽ എത്തി. കയ്യിലെ ദണ്ഡ്കടഞ്ഞ്ചുരികയാക്കി. അവിടെയും പിന്നീട്വിഷ്ണുമൂർത്തി ക്ഷേത്രമുയർന്നു.


അങ്ങനെ കണ്ണൻ ജന്മനാടായ നീലേശ്വരത്ത്എത്തി. അപ്പോഴാണു കളിക്കൂട്ടു കാരനായിരുന്ന കനത്താടനെ കണ്ടത്ത്‌. വിശേഷങ്ങൾ പങ്കു വെച്ച്കണ്ണനെ തന്റെ വീട്ടിലേക്ക്ക്ഷണിച്ചു ഭക്ഷനത്തിനു മുൻപ്കദളിക്കുളത്തിലിറങ്ങി കുളിക്കാൻ ആവശ്യപ്പെട്ടു ആസമയത്ത്കനത്താടൻ കുറുപ്പിനടുത്തേക്കോടി വിവരമറിയിച്ചു. കുടിപ്പക മൂത്ത്കുറുപ്പ്വാളുമായി ദളിക്കുളത്തിലേക്കോടി.

താമരകൾ നിറഞ്ഞ കുളത്തിലതാ കണ്ണൻ അരയോളം വെള്ളത്തിൽ. മാനിന്റെ നേരെ പുലിയെന്ന കുറുപ്പ്പോലെ കണ്ണനു നേരെ പാഞ്ഞടുത്തു.കുളിച്ചു കൊണ്ടിരുന്ന കണ്ണനെ ആഞ്ഞു വെട്ടി. കണ്ണന്റെ ചോര വീണ കദളിക്കുളം കുരുതിക്കളം പോലെ ചുവന്നു.കൽപ്പടവിൽ വെച്ച കണ്ണന്റെ ചുരികയും കുടയും അയാൾ ചിള്ളിയെറിഞ്ഞു.
മാത്രയിൽ ഓലക്കുടനിന്നു തുള്ളാൻ തുടങ്ങി. കണ്ണന്റെ ചുരിക കദളിക്കുളത്തിലെ താമരകളെയൊക്കെയും അറുത്തിട്ട്പടിഞ്ഞാറോട്ട്കുതിച്ചു.പേടിച്ചരണ്ട കുറുപ്പ്ഭ്രാന്തനെപ്പോലെ വീട്ടിലെക്കോടി. അവിടെയെത്തിയ കുറുപ്പ്ഞെട്ടി. തന്റെ തറവാട്നിന്നിടത്ത്ചെമ്മണ്ണും തീപ്പുകയും മാത്രം.ആലയിലെ കാലികളെയെല്ലാം നരിപിടിച്ചിരിക്കുന്നു.  നാട്മുഴുവൻ അനർത്ഥങ്ങൾ കണ്ടു തുടങ്ങി.കുറുപ്പ്നീലെശ്വരം കൊട്ടാരത്തിലെത്തി തമ്പുരാനെ കണ്ടു.തന്റെ പടനായർക്കു വന്ന ദുസ്ഥിതിയറിയാൻ ജ്യോതിഷിയെ വരുത്തി.

കണ്ണന്റെ ചുരികപ്പുറമേറി കീർത്തിയുള്ളൊരു പരദേവത വന്നിട്ടുണ്ടെന്നും തന്റെ നിസ്വാർത്ഥ ഭക്തിയാൽ കണ്ണനും ദൈവക്കരുവായി മാറിയെന്നും പ്രശ്ന ചിന്തയിൽ തെളിഞ്ഞു.

കണ്ണന്റെ ചുരിക ചെന്നു നിന്ന കോട്ടപ്പുറം പൂഴിപ്പരപ്പിൽ കുറുവാട്ട്കുറുപ്പ്സ്വയം കല്ല് ചുമന്ന് ക്ഷേത്രം നിർമ്മിച്ച്വിഷ്ണുമൂർത്തിയെയും പാലന്തായിക്കണ്ണനെയും പ്രതിഷ്ഠിക്കണമെന്നും തെളിഞ്ഞു.
അതിൻപ്രകാരം നീലേശ്വരം രാജാവ്തലയിൽ വെച്ച്കൊടുത്ത മുഹൂർത്തക്കല്ലുമായി കുറുപ്പ്കോട്ടപ്പുറത്തെത്തി ക്ഷേത്രം പണിത്വിഷ്ണുമൂർത്തിയെയും പാലന്തായികണ്ണനെയും കുടിയിരുത്തി. അങ്ങനെ കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രം ഉയർന്നു വന്നു. പിന്നീട്വിഷ്ണുമൂർത്തിയെ കോലം കെട്ടിയാടിക്കാൻ തീരുമാനിച്ചു.

പാലായിയിലെ കൃഷ്ണൻ എന്ന മലയൻ വീട്ടിലിരിക്കവെ തേജസ്വിയായ ഒരു ബ്രാഹ്മണൻ അവിടെയെത്തി. ഇന്നു പച്ചോല മെടഞ്ഞുണ്ടാക്കിയ കുടിലിൽ കിടന്നുറങ്ങണം എന്നാവശ്യപ്പെട്ട് ബ്രാഹ്മണൻ മറഞ്ഞു. അതിൻ പ്രകാരം ഉറങ്ങവെ അദ്ദേഹം ഒരു സ്വപനം കണ്ടു അതിൽ കണ്ട രൂപം നിനക്ക്കോട്ടപ്പുറത്ത്കെട്ടിയാടിക്കാമൊ എന്ന ചോദ്യവും. സങ്കീർണ്ണമായ രണ്ടു രൂപങ്ങളും പറ്റില്ല എന്നറിയിച്ചു. മൂന്നാമതായി കണ്ടത്കുരുത്തോലകൾ അലങ്കരിച്ച ഒരു രൂപമായിരുന്നു.അത്ആറ്റവും തോറ്റവുമുണ്ടാക്കി കെട്ടിയാടിക്കാം എന്നറിയിച്ചു. അങ്ങനെ കോട്ടപ്പുറത്ത്ആണ്ടു കളിയാട്ടം നിശ്ചയിച്ചു.

വിഷ്ണുമൂർത്തിയെ ആദ്യമായി കെട്ടിയാടി. പാലായി പരപ്പേൻ എന്ന ആചാരം കോലക്കാരനു ലഭിച്ചു. പാലന്തായികണ്ണനെ പള്ളിക്കര കർണ്ണമൂർത്തി എന്ന ആചാരമുള്ള വണ്ണാൻ സമുദായക്കാരും കെട്ടിയാടുന്നു.

വിഷ്ണുമൂർത്തിയെ കെട്ടിയാടുന്ന കോഴിക്കോട്മുതൽ മംഗലാപുരം വരെയുള്ള കാവുകളിലെല്ലാം പാലന്തായിയുടെയും കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രത്തിന്റെയും കീർത്തി പരന്നു കിടക്കുന്നു.