--> Skip to main content



Bhadrakali Pathu In Malayalam – ഭദ്രകാളിപ്പത്ത് Malayalam Lyrics

Bhadrakali Pathu (ഭദ്രകാളിപ്പത്ത്) is a famous prayer dedicated to Goddess Bhadrakali in Malayalam. The prayer is chanted for peace, prosperity, to overcome fear, to defeat enemies and to protect money, property and wealth. Below is the Bhadrakali Pathu prayer lyrics in Malayalam.

ഭദ്രകാളിപ്പത്ത് 

കണ്ഠേകാളി ! മഹാകാളി
കാളനീരദവര്ണ്ണിനി
കാളകണ്ഠാത്മജാതേ! ശ്രീ 
ഭദ്രകാളി നമോസ്തുതേ !    1 

ദാരുകാദി മഹാദുഷ്ട — 
ദാനവൗഘനിഷൂദനേ 
ദീനരക്ഷണദക്ഷേ ! ശ്രീ 
ഭദ്രകാളി നമോസ്തുതേ     2 

ചരാചരജഗന്നാഥേ
ചന്ദ്ര, സൂര്യാഗ്നിലോചനേ
ചാമുണ്ഡേ ! ചണ്ഡമുണ്ഡേ ! ശ്രീ 
ഭദ്രകാളി നമോസ്തുതേ!    3 

മഹൈശ്വര്യപ്രദേ ! ദേവി
മഹാത്രിപുരസുന്ദരി
മഹാവീര്യേ ! മഹേശീ ! ശ്രീ 
ഭദ്രകാളി ! നമോസ്തുതേ!   4 

സര്വ്വവ്യാധിപ്രശമനി
സര്വ്വമൃത്യുനിവാരിണി
സര്വ്വമന്ത്രസ്വരൂപേ ! ശ്രീ 
ഭദ്രകാളി നമോസ്തുതേ!     5 

പുരുഷാര്ഥപ്രദേ ! ദേവി
പുണ്യാപുണ്യഫലപ്രദേ
പരബ്രഹ്മസ്വരൂപേ ശ്രീ 
ഭദ്രകാളി നമോസ്തുതേ!     6 

ഭദ്രമൂര്ത്തേ ! ഭഗാരാധ്യേ
ഭക്തസൗഭാഗ്യദായികേ
ഭവസങ്കടനാശേ ! ശ്രീ 
ഭദ്രകാളി നമോസ്തുതേ!      7 

നിസ്തുലേ ! നിഷ്ക്കളേ ! നിത്യേ 
നിരപായേ ! നിരാമയേ
നിത്യശുദ്ധേ ! നിര്മലേ ! ശ്രീ 
ഭദ്രകാളി നമോസ്തുതേ!     8 

പഞ്ചമി ! പഞ്ചഭൂതേശി
പഞ്ചസംഖ്യോപചാരിണി
പഞ്ചാശല് പീഠരൂപേ
ശ്രീഭദ്രകാളി നമോസ്തുതേ!     9 

കന്മഷാരണ്യദാവാഗ്നേ
ചിന്മയേ ! സന്മയേ ! ശിവേ
പത്മനാഭാഭിവന്ദ്യേ ! ശ്രീ 
ഭദ്രകാളി നമോസ്തുതേ !        10 

ഭദ്രകാളിപ്പത്തു ഭക്ത്യാ 
ഭദ്രാലയേ ജപേൽ ജവം 
ഓതുവോര്ക്കും ശ്രവിപ്പോര്ക്കും 
പ്രാപ്തമാം സർവ മംഗളം 
ശ്രീ ഭദ്രകാള്യൈ  നമഃ 



🐄Test Your Knowledge

🧠 Quick Quiz: Hindu Blog

🚩Which demon's defeat by Krishna is associated with Diwali?

  • A. Kamsa
  • B. Jarasanda
  • C. Narakasura
  • D. Poothana