--> Skip to main content


Koodali Veeran Theyyam – Story - കൂടാളി വീരൻ തെയ്യം

Koodali Veeran Theyyam (കൂടാളി വീരൻ തെയ്യം) is a rarest of rare theyyam performed during the annual Theyyam season in Kannur district, Kerala. Koodali Veeran was a person who lived during the fag end of the 18th century CE and he had fought against the army of Tipu Sulthan.

The theyyam is performed only at the Koodali Thazhathu Veedu Tharavad at Nettur near Thalassery.

ടിപ്പുവിന്റെ മൈസൂരു സേനയ്ക്കെതിരെ ഒറ്റയ്ക്കു പൊരുതി രക്തസാക്ഷിയായ രാമർകുട്ടി എന്ന കാര്യസ്ഥനാണ് കൂടാളിവീരൻ എന്നപേരിൽ തെയ്യമായത്. തലശ്ശേരിക്കടുത്ത് നെട്ടൂരിൽ കൂടാളി താഴത്തുവീട്ടിന്റെ ആരൂഢ തറവാടാണെന്ന് കരുതുന്ന തറവാട്ടിലാണ് കൂടാളിവീരൻ തെയ്യം കെട്ടിയാടിക്കാറുള്ളത്.

മൈസൂരു സേന കൂടാളി കുംഭത്ത് വയലിൽ തമ്പടിച്ചിരിക്കുന്ന കാലത്താണ് കൂടാളി വീരൻ രക്തസാക്ഷിയായത്. പട വരുന്നതറിഞ്ഞ് കാരണവർ കോരൻ ഗുരുക്കളച്ഛൻ കാര്യസ്ഥനായ കുഞ്ഞമ്പുവിനെ കാര്യങ്ങളറിയാൻ അയക്കുന്നു. കൈപ്പടം മുറിഞ്ഞ നിലയിലാണ് അയാൾ തിരിച്ചെത്തിയത്. ആശങ്കാകുലനായ ഗുരുക്കളച്ഛൻ തറവാട്ടിലെ അംഗങ്ങളെയെല്ലാം മറ്റു വീടുകളിലേക്കയച്ചു. ഗുരുക്കളച്ഛനും രാമർകുട്ടി എന്ന സഹായിയും മാത്രമായി തറവാട്ടിൽ. മൈസൂരു ഭടന്മാരുടെ വാളാൽ മരിക്കുന്നതിലും ഭേദം കളരിദേവതകൾക്കു മുമ്പിൽ രക്തസാക്ഷിത്വം വരിക്കുന്നതാണെന്ന് ഗുരുക്കളച്ഛൻ നിശ്ചയിക്കുന്നു. കുളിച്ച് കുറിപൂശി കളരിയിൽ കയറിയ ഗുരുക്കളച്ഛൻ രാമർകുട്ടിയോട് തന്നെ വെട്ടിക്കൊല്ലാൻ ആജ്ഞാപിക്കുന്നു. ബലികർമം നിർവഹിച്ച രാമർകുട്ടി നിണമണിഞ്ഞ വാളുമായി കുംഭം വയലിലേക്കോടി ടിപ്പുവിന്റെ പടയിലെ നാലഞ്ചുപേരെ വെട്ടിവീഴ്ത്തി. പിെന്ന പിടിയിലായ രാമർകുട്ടി കഷണംകഷണമായി വീഴുകയുമായിരുന്നു. രക്തസാക്ഷിത്വത്തിന്റെ ഓർമയിലാണ് കൂടാളി വീരൻ എന്ന തെയ്യത്തിന്റെ പിറവി. കൂടാളി വീരൻ നെട്ടൂരിലെ കൂടാളി വീട്ടിലാണ് കെട്ടിയാടിക്കുന്നതെന്നത് നെട്ടൂരിലാണ് കൂടാളി തറവാട്ടിന്റെ ആരൂഢമെന്നതിലേക്ക് വെളിച്ചം വീശുന്നു.