--> Skip to main content


Koodali Thazhathu Veedu Temple – Theyyam Festival – Kaliyattam - കൂടാളി താഴത്തുവീട് ക്ഷേത്രം

Koodali Thazhathu Veedu temple (കൂടാളി താഴത്തുവീട് ക്ഷേത്രം) is located at Koodali in Kannur district, Kerala. The annual theyyam festival – Kaliyattam is famous for the performance of rare theyyams. The Thazhathu Veedu house or tharavadu itself is an architectural wonder. The annual theyyam festival at Koodali Thazhathu Veedu is held for four days starting from Malayalamasam Makaram 13 and ends on Makaram 16 (January 27 to January 30).

The important theyyams performed at Koodali Thazhathu Veedu are Bhairavan Theyyam, Dandan theyyam, Karuvaal theyyam, Kandakarnan theyyam, Raktha Chamundi theyyam, Sasthappan or Kuttichathan, Thekkan Kariyathan, Uchitta theyyam, Vasoorimala theyyam and Vettakkorumakan theyyam.

മകരം 14-ന് തുടങ്ങി 16-ന് പുലർച്ചെ അവസാനിക്കുന്ന കളിയാട്ടം കാണാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു മാത്രമല്ല, വിദേശങ്ങളിൽനിന്നും ആളുകൾ എത്താറുണ്ട്. മറ്റ് പലേടത്തും കെട്ടിയാടിക്കാത്ത തെയ്യങ്ങളടക്കം ഇവിടെയുണ്ടെന്നതും ചടങ്ങുകളിലെ സവിശേഷതകളും പുരാതനത്വവുമാണ്  തെയ്യം ഗവേഷകരടക്കമുള്ളവരെ ഇങ്ങോട്ടേക്ക് ആകർഷിക്കുന്നത്. രക്തചാമുണ്ഡി, ഭൈരവൻ, അഗ്നിഘണ്ഡാകർണൻ, ഉച്ചിട്ട, പൂക്കുട്ടിച്ചാത്തൻ, കരുവാൾ ഭഗവതി, വസൂരിമാല, ശൂലൻ, തെക്കൻ കരിയാത്തൻ, വേട്ടക്കരുമകൻ, കന്നിക്കൊരുമകൻ എന്നിങ്ങനെയുള്ള തെയ്യങ്ങൾ

മകരം 14-ന് തുടങ്ങുന്ന തെയ്യോത്സവത്തിൽ കീഴ്വഴക്കങ്ങളെല്ലാം തുടരുന്നു. തറവാട്ടിൽ പാചകം ചെയ്ത ചോറ്് അടിയന്തിരക്കാർക്ക് മുറം കൊണ്ടളന്ന് നൽകുന്ന പതിവുപോലും തുടരുന്നു. 24 വിഭാഗക്കാർക്കായി ഒരുമുറം മുതൽ അഞ്ചുമുറംവരെ ചോറ്്

കൂടാളി താഴത്തുവീട് കളരി

കൂടാളി താഴത്ത് വീട്ടിലെ കളിയാട്ടത്തിന് മുന്നോടിയായി മകരം 12-ന് കളരിപൂജ നടക്കുന്നു

വടക്കൻപാട്ടുകളിൽ പറയുന്ന 108 നാല്പത്തീരടി കളരികളിലൊന്നത്രേ കൂടാളി കളരി. താഴത്തു തറവാടിന്റെ ഭാഗമായ കളരി പതിനേഴാം നൂറ്റാണ്ടിൽ സ്ഥാപിച്ചതാണെന്ന് കരുതപ്പെടുന്നു. കോഴിക്കോട് സർവകലാശാല പ്രസിദ്ധപ്പെടുത്തിയ കൂടാളി ഗ്രന്ഥവരിയിലെ രേഖകളും തറവാട്ടിന്റെയും കളരിയുടെയും തുടക്കം പതിനേഴാം നൂറ്റാണ്ടാണെന്ന് വ്യക്തമാക്കുന്നു

പട്ടാളത്തെ  പരിശീലിപ്പിക്കാൻ കളരി 1675- കേളുഗുരുക്കളച്ചനാണ് കൂടാളി കളരി സ്ഥാപിച്ചത്. കോട്ടയം രാജാവാണ് കൂടാളി കാരണവർക്ക് ഗുരുക്കളച്ചൻ സ്ഥാനം നൽകിയത്. കോട്ടയം രാജവംശത്തിനാവശ്യമായ നായർ പട്ടാളത്തെ പരിശീലിപ്പിച്ച് നൽകുന്നതിന് കൂടിയായിരുന്നു അത്

നാടുവാഴിയായി നിയോഗിക്കപ്പെട്ട കൂടാളി കേളു ഗുരുക്കളച്ചന്റെ പിന്മുറക്കാരാണ് താഴത്തുവീട്ടിലെ കാരണവന്മാർ. തറവാട്ടിൽ കളരിക്കുപുറമെ മൂന്ന് കോട്ടങ്ങളുണ്ട്. ചാമുണ്ഡിക്കോട്ടം, ഘണ്ഠാകർണൻ കോട്ടം, തെക്കൻ കരിയാത്തൻ കോട്ടം - കോട്ടങ്ങൾ കേന്ദ്രീകരിച്ചാണ് കൊല്ലാകൊല്ലം കളിയാട്ടം നടക്കുന്നത്കടുകിടതെറ്റാതെ  സമ്പ്രദായങ്ങൾ കാലക്രമേണ മറ്റു തറവാടുകളിലെ പഴയ സമ്പ്രദായങ്ങൾ പലതും കാലഹരണപ്പെട്ടെങ്കിലും കൂടാളിയിൽ എല്ലാം പഴയതുപോലെ.

കൂടാളി താഴത്തു വീട്

ഉത്തരകേരളത്തിലെ പഴയ വാസ്തുശില്പസവിശേഷതകളറിയാൻ വിദേശത്തുനിന്നുപോലും ഗവേഷകർ എത്തുന്ന സ്ഥലമാണ്  കൂടാളി താഴത്തുവീട്. വീട്ടിലേക്ക് കടന്നെത്തണമെങ്കിൽ പടിമാളികയും പത്തായപ്പുരയും പിന്നിടണം. വർത്തുളമായ ഗോവണിയും ടെറസ്സുമൊക്കെയായി ഉത്തരേന്ത്യൻ ശൈലിയിലായിരുന്നു പടിമാളിക ആദ്യം. ഏഴു മുറികളുണ്ട് പടിമാളികയിൽ. ടെറസ്സ് പിന്നീട് മുറിയാക്കി. മറ്റ് മാറ്റങ്ങളൊന്നുമില്ലാതെ ഇപ്പോഴും വലിയ പോറലേൽക്കാതെ ജീർണതാ സ്പർശമില്ലാതെ നിൽക്കുന്ന പടിമാളികയും പത്തായപ്പുരയും നിർമിച്ചിട്ട് 150 വർഷം തികയുകയാണ്. കൊല്ലവർഷം 1044-ലാണ് രണ്ടും യാഥാർഥ്യമായത്. താഴത്തുവീട്ടിൽ കാരണവരായിരുന്ന കുഞ്ഞിക്കേളപ്പൻ നമ്പ്യാർ കാശിയിൽ പോയപ്പാൾ വഴിക്കുള്ള  കെട്ടിടങ്ങൾ കണ്ടപ്പോഴുണ്ടായ  മഹിമാതിശയമാണ് കൂടാളി തറവാട്ടിന്റെ ഭാഗമായി പുതിയ പത്തായപ്പുര മാളികയും പടിമാളികയും നിർമിക്കുന്നതിന് പ്രേരകമായത്

ഇരട്ട നാലുകെട്ടിന്റെ അപൂർവത നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കൂടാളി താഴത്തുവീട്ടിലെ തറവാട് വീട് ഇരട്ട നാലുകെട്ടാണ്. രണ്ട് നടുമുറ്റങ്ങളുള്ള വീട്. 1674-ൽ  പണി കഴിപ്പിച്ചതാണ്  തറവാട് വീടിന്റെ അടിസ്ഥാനരൂപമെന്നാണ് കരുതപ്പെടുന്നത്. മൈസൂരു പടയുടെ കടന്നേറ്റത്തിനിടയിൽ കളരിയും തറവാടും അഗ്നിക്കിരയാക്കി. പിന്നീട് പുതുക്കിപ്പണിതതാണ് ഇന്നുകാണുന്ന കെട്ടിടസമുച്ചയം. ചിറക്കൽ കോവിലകം കഴിഞ്ഞാൽ ഏറ്റവും പഴക്കമുള്ള എട്ടുകെട്ട്. പൂമുഖവും തെക്കിനിയും പടിഞ്ഞിറ്റകവും വടക്കിനിയും ഉൾപ്പെട്ട മുഖ്യനാലുകെട്ട്. അടുക്കളഭാഗം ഉൾപ്പെട്ട വടക്കേ നാലുകെട്ട്. രണ്ടിനും ഓരോ നടുമുറ്റം. വലിയ 14 മുറികളാണ് ഇവിടെയുള്ളത്. വടക്കിനി അകം, പടിഞ്ഞിറ്റ, രണ്ട് ചായ്പുകൾ, പൂമുഖം, തെക്കിനി, കലവറ, കിഴക്കേ പൂമുഖം, തേങ്ങാപ്പുര, കെരണ്ട് പുര എന്നിങ്ങനെ പേരുകളിൽ പ്രത്യേക മുറികൾ, അഥവാ പ്രത്യേക ഇടങ്ങൾ. ഏഴ് മുറികളുള്ള പടിമാളികയിലേക്ക് സ്ത്രീകൾക്ക് പോകാൻ സൗകര്യത്തിനായി പ്രത്യേക നടവഴിയുണ്ട്. ഓടിട്ട നീളൻ കെട്ടിടമാണത്.  മൂന്നരനൂറ്റാണ്ടോളം പഴക്കമുള്ള തറയിൽ ഉയർന്നുനിൽക്കുന്നതും കാലപ്പഴക്കത്തിലും വലിയ പോറലേൽക്കാത്തതും ജീർണിക്കാത്തതുമായ പൈതൃക കെട്ടിടവും അനുബന്ധ സംവിധാനങ്ങളുമാണ് കൂടാളി താഴത്തുവീട്. ഉത്തരകേരളത്തിന്റെ ചരിത്രത്തിൽ വലിയ തലയെടുപ്പോടെ നിൽക്കുന്ന സജീവമായ സ്മാരകം.