--> Skip to main content


Puthumana Ganapathy Temple – Rare Standing Bala Ganesha Form - History

Puthumana Ganapathy temple is located at Puthumana Thuruthy in Kottayam district, Kerala. This is a unique shrine dedicated to Ganesha – Ganapati is worshipped here in 21 forms and three forms are visible to the devotees. The shrine belongs to the Puthumana Illam.

The main murti of Ganpati worshipped in the temple is that of Unni Ganapathy – child form of Ganesha. The murti is in standing posture.

Devotees can have darshan of the main three murtis of Ganapati worshipped in the temple only on Vinayaka Chaturthi day.

The most important festival in the temple is the Vinayaka Chaturthi day in Malayalam Chingamasam.

The temple also has a Tantric Vidya study center.

History Of Puthumana Ganapathy Temple

 കണ്ണൂര് ജില്ലയില് വന്നേരിയിലാണ് പുതുമന ഇല്ലത്തിന്റെ മൂലസ്ഥാനം എന്ന് കരുതപ്പെടുന്നു . ഇല്ലത്ത്നിന്നും ഒരു ബ്രാഹ്മണന് തിരുപ്പതിയില് ഉപാസകന് ആയി കൂടുകയും ഉപാസനാകാലത്ത് അവിടെ നിന്നു ഒരു യോഗിയില് നിന്നും താന്ത്രിക മാന്ത്രിക വിദ്യകള് അഭ്യസിച്ചുവെന്നും ഐതീഹൃം. കാലക്രമേണ ഗുരുനാഥന്റെ ഗണപതിവിഷ്ണു ഉപാസനകളും രഹസ്യമായ മാന്ത്രിക വിധികളിലൂടെ വേട്ടയ്ക്കൊരുമകന്റെ ഉപാസനയും പുതുമനയ്ക്ക് ഒരുപോലെ സ്വാധീനമായി തീര്ന്നു. ഗുരുനാഥന്റെ മരണാനന്തരം സ്വദേശത്ത് എത്തിയ അദേഹത്തെ പരദേശസഞ്ചാരം കൊണ്ടും പരദേശി ബ്രാഹ്മണനെ ഗുരുവായി സ്വീകരിച്ചതിനാലും ബന്ധുജനങ്ങള് ഒറ്റപ്പെടുത്തി.അനന്തരം ഉപാസനാമൂര്ത്തിയായ വേട്ടയ്ക്കൊരുമകന്റെ സ്വപ്നദര്ശനനി൪ദ്ദേശപ്രകാരം തിരുവിതാംകൂറിലേക്ക് യാത്രതിരിച്ചെന്നും പറയപ്പെടുന്നു. വര്ഷങ്ങള്ക്കുശേഷം പുതുമന ഈശ്വരന് നമ്പൂതിരിയെന്ന താന്ത്രികാചാര്യന്റെ ചെറുപ്പകാലത്ത് നടത്തിയ ദേവപ്രശ്നചിന്തയിലൂടെ വസ്തുതകള് തെളിയിക്കപ്പെടുകയും തുടര്ന്ന് ഏതോ കാലത്ത് നഷ്ടപെട്ട ഗണേശ-തിരുപ്പതി-വേട്ടയ്ക്കൊരുമകന് ഉപാസനകള് പുനരാരംഭിക്കുകയും ചെയ്തു. നൂറ്റാണ്ടുകള് പഴക്കമുള്ള ഉപാസനാ പാരമ്പര്യവും ഗുരുപിതൃക്കളുടെ അനുഗ്രഹവും മൂലം 40 വര്ഷം അറപ്പുരയില് ഗണപതിയെ പുതുമന ഈശ്വരന് നമ്പൂതിരി പൂജിച്ചു. നില്ക്കുന്ന രീതിയിലുള്ള, അത്ഭുതശക്തിയുള്ള ഉണ്ണിഗണപതിയെ അന്വേഷിച്ചുവരുന്ന ഭക്തജനങ്ങളുടെ തിരക്ക്വര്ദ്ധിച്ചതോടെ ദേവപ്രശ്നം ചിന്തിച്ച് ഇന്ന് കാണുന്ന ക്ഷേത്രം സ്ഥാപിക്കപ്പെട്ടു.

21 ഭാവങ്ങളുമായി പുതുമന ക്ഷേത്രം
പൌരാണികമായ പുതുമന ശ്രീ മഹാഗണപതി ദേവസ്ഥാനത്ത് 21 ഭാവങ്ങളിലുള്ള ഗണേശ വിഗ്രഹങ്ങള് പൂജിച്ചു വരുന്നു. ഇവയില് പ്രധാനമായ മൂന്നു വിഗ്രഹങ്ങള് മാത്രമേ ഭക്തജനങ്ങള്ക്ക് ദര്ശിക്കാനാകൂ. അതും വര്ഷത്തില് ഒരിക്കല് വിനായകചതുര്ത്ഥി നാളില് ഉച്ചപൂജയ്ക്ക് വിഗ്രഹങ്ങള് ക്ഷേത്ര ശ്രീകോവിലില് ഒന്നിച്ചു പൂജിക്കുന്ന വേളയില് മാത്രം.

നില്ക്കുന്ന ഗണപതി -അപൂര്വ്വ പ്രത്യേകത

നില്ക്കുന്ന ഗണപതി വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പൊതുവേ നമ്മുടെ ചുറ്റുപാടുമുള്ള എല്ലാ ക്ഷേത്രങ്ങളിലും ഇരിക്കുന്ന ഗണപതിയാണ് കാണാറുള്ളത് . പ്രത്യേകത മൂലം തന്നെ ഇവിടെ കൂടുതല് ശ്രദ്ധേയമാണ്

കോട്ടയം ജില്ലയില് കോട്ടയം ചങ്ങനാശ്ശേരി റോഡില് തുരുത്തി ജംഗ്ഷനില് നിന്ന് കേവലം 1.5 km ദൂരത്തില് പുതുമന ഗണപതിക്ഷേത്രം സ്ഥിതി ചെയ്യുന്നുതുരുത്തി പുതുമന ഇല്ലത്തെ ഉപാസനാമൂര്ത്തിയുടെ ക്ഷേത്രമാണ് പുതുമന ഗണപതിക്ഷേത്രം