--> Skip to main content


Azhikode Palottukavu – History - Story - Azhikode Sree Palottu Kavu Temple - Theyyam Thira Kaliyattam Festival

Azhikode Palottukavu temple is a shrine with a history of more than 1500 years and is located at Azhikode in Kannur district, Kerala. The temple is dedicated to Vishnu Bhagavan. The 8-day annual Thira and Kaliyattam festival at Azhikode Sree Palottu Kavu  begins from the first day of Meda Masam (April 14 or April 15).

Some of the important theyyams performed here are Angatheyyam, Illavillu and Karivill, Kundor Chamundi theyyam, Kurathi theyyam and Palottu theyyam.

The temple is a typical kavu shrine that one comes across Kannur region. There is a square sanctum sanctorum or chathura sreekovil. There are upa devatas including nagas or sarpam.

It is said that Vishnu appeared in the region in his Matsya Avatar form after annihilating a demon. Vishnu wanted to stay in the area and so appeared in the fishing net of few elders of region who had gone for fishing. The elders were stunned and could believe their eyes as they had caught a golden fish.

While the golden fish was being carried to their homes, they felt tired and kept the fish down. The fish was kept down and it immediately turned into a stone murti. The elders realized the divine presence and pujas were performed immediately.

As per local belief, the spot where the temple is now located was once a yajna bhoomi and hence it is a holy place.

Sree Palottu Kavu Temple Story

  • പണ്ട് വേദങ്ങളെ വീണ്ടെടുക്കാന്‍ ഭഗവാന്‍ മഹാവിഷ്‌ണു മത്സ്യമായി തിരുഅവതാരം ചെയ്യുകയും ഹയഗ്രീവന്‍ എന്ന അസുരനെ വധിക്കുകയും, പിന്നീട്‌ ഉത്തരദേശം നോക്കി എഴുന്നള്ളുമ്പോള്‍ പുകള്‍പെറ്റ കോലത്ത്‌നാട്‌ കാണുകയും നാടിന്‍റെ കന്നിരാശിയില്‍ വന്നിറങ്ങുകയും ചെയ്‌തു. 
  • ആ അവസരത്തിലാണ്‌ പ്രസിദ്ധമായ കുച്ചന്‍ തറവാടിന്‍റെ കാരണവരും ചാക്കാട്ടില്‍ കുറുപ്പും നഗരത്തിലെ തട്ടാനും കൂടി അഴീക്കല്‍ കടപ്പുറത്ത്‌ വലവീശാന്‍ പോയത്‌. 
  •  കുച്ചന്‍ തറവാട്ടിലെ കാരണവരെ കണ്ടപ്പോള്‍ ഇയാള്‍ വഴി തനിക്ക് കോലത്ത് നാട്ടില്‍ കുടികൊള്ളാമെന്ന മോഹം ജനിക്കുകയും, കാരണവര്‍ എറിഞ്ഞ വലയില്‍ ഒരു പൊന്‍ മീനായിരൂപന്താരപെടുകയും ചെയ്‌തു.
  • അത്ഭുത പരതന്ത്രനായ കാരണവര്‍ തനിക്ക്‌ കിട്ടിയ സ്വര്‍ണ്ണ മത്സ്യത്തെ തലയിലെടുത്തു വരികയും, ക്ഷീണിതനായപ്പോള്‍ അഴീക്കോട്‌ ഓലനടക്കല്‍ താന്‍ സ്ഥായിയായി പിടിച്ച സ്വര്‍ണ്ണ മത്സ്യത്തെ കാരണവര്‍ താഴെ വെക്കുകയും ചെയ്‌തു.
  • തല്‍സമയം “അശുദ്ധിയായി” അങ്ങനെ അശരീരി കേള്‍ക്കുകയും സംഭ്രമചിത്തനായിത്തീര്‍ന്ന കാരണവര്‍ കൂര്‍ത്തേടത്ത് കാരണവരുടെ സഹായേത്താടെ പുണ്യാഹാദി കര്‍മ്മങ്ങള്‍ നടത്തുകയും ചെയ്‌തു.
  • തല്‍സമയം സ്വര്‍ണ്ണമത്സ്യം അപ്രത്യക്ഷമാവുകയും തല്‍സ്ഥാനത്ത്‌ ഒരു ശിലാരൂപം ഉണ്ടായിത്തീരുകയും ചെയ്‌തു. 
  •  അത്യല്‍ഭുതപരത്രന്തനായ കാരണവര്‍ ശിലാരൂപം ശുദ്ധി വരുത്തി ഭക്തിപൂര്‍വ്വം നളിയില്‍ തറവാട്ടുകാര്‍ സമര്‍പ്പിച്ച മാറ്റില്‍ (ശുഭവസ്‌ത്രത്തില്‍) പൊതിഞ്ഞു തന്‍റെ തറവാട്ടിലേക്ക് കൊണ്ടുവരികയും, അക്കാലത്തെ പ്രഗത്ഭനായ പാറക്കാട്ട്‌ മുരിക്കഞ്ചേരി ഇല്ലത്ത് അകമ്പടികര്‍ത്താവായ കാരണവരുടെ സഹായേത്താടെ ക്ഷേത്രം പണികഴിപ്പിച്ച്‌ കര്‍മ്മാദികള്‍ നടത്തിവരികയും ചെയ്‌തു.

ഉത്തരേകരളത്തില് ഏറ്റവും കൂടുതല് ദിവസം കളിയാട്ടം നടക്കുന്ന ക്ഷേത്രം കൂടിയാണ് അഴീക്കോട് ശ്രീ പാലോട്ട് കാവ്.

അഴീക്കോട് തറയിലെ രാജകഴകം സ്ഥാനമാണ്  ക്ഷേത്രത്തിന് കല്പ്പിച്ചരുളിയിട്ടുള്ളത്.

അഴീകോട് തറയിലെ മറ്റു കാവുകളില് അതാതു ക്ഷേത്രാചാര പ്രകാരം സ്ഥാനമാനങള് ഏറ്റെടുക്കുമ്പോള് രാജകഴകമായ പാലോട്ട് ദൈവത്താരീശ്വരന്റെ അനുഗ്രഹാശിസ്സുകള് വാങ്ങി സ്ഥാനം ഏല്ക്കണെമന്ന പതിവുണ്ട്. തെക്കുംമ്പാട്, കീച്ചേരി, മല്ലിയ്യോട്ട്, അതിയടം എന്നീ പാലോട്ടുകാവുകളുടെ ആരൂഢസ്ഥാനം കൂടിയാണ് അഴീക്കോട് ശ്രീ പാലോട്ട് കാവ്. ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം പല യാഗാദീയ ഇനങ്ങളും നടന്നിരുന്ന പുണ്യ ഭൂമിയാണെന്ന് പണ്ഡിതാചാര്യന്മാര് വെളിപെടുത്തിയിട്ടുണ്ട്. 1500 ലേറെ വര്ഷം പഴക്കമുള്ള ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം ലോക ക്ഷേമത്തിനായിഉഗ്രതപസികളായ ഋഷീശ്വരന്മാരുടെ യാഗങ്ങളുടെയ്യും പ്രാര്ഥനകളുടെയും ഫലമായിട്ടാണ് നിലകൊള്ളുന്നത്. പ്രകൃതി മനോഹരവും കാനനസുന്ദരവുമായ ഇവിടുത്തെ ശ്രീകോവിലില് ആദിപരാശക്തിയുടെ മൂര്ത്തിഭാവമായ ശ്രീലക്ഷ്മിപതിയും വൈകുണ്ടനാഥനും, ക്ഷീരസാഗരാനന്ദശയനുമായ സാക്ഷാല് മഹാവിഷ്ണു ഭഗവവാന് ഭക്തരുടെ അഭിഷ്ട സിദ്ധിക്കായി ആദ്യവതാരമായ മത്സ്യാവതാരം ചൈതന്യത്തോടെ ശ്രീ പാലോട്ട് ദൈവത്താര് എന്ന അപരനാമത്താടു കൂടി സ്വയം ഉപവിഷ്ഠനായത് എന്നത് അത്ഭുതസത്യമാണ്

ക്ഷേത്ര പൂജാദികള്ക്ക് അക്കാലത്ത് പ്രസിദ്ധനായ കുച്ചന് തറവാട്ടില് കാരണവര്ക്ക് എംബ്രാന് സ്ഥാനം കല്പ്പിച്ചു കൊടുത്തു കളിയാട്ടത്തിന് തളിയില് തറവാട്ടുകാര്ക്ക്. ജന്മരിസ്ഥാനം കല്പ്പിക്കപ്പെട്ടു. ജ്ഞാനിയായ പാറക്കാട്ട് മുരിക്കഞ്ചേരി കാരണവര് തറവാടും അതിനോട് ചേര്ന്ന സ്വത്തുക്കളും ക്ഷേത്രത്തിലേക്ക് വിട്ട് കൊടുത്തു. അദ്ദേഹത്തിന്റെ കുടുംബം പ്രസ്തുത ക്ഷേത്രത്തിലെ മേലായി സ്ഥാനം പരമ്പരാഗതമായി തുടര്ന്നു വരുന്നു.