Venganoor Mekkumkara Neelakesi Mudippura temple is located at Venganoor in Thiruvananthapuram district, Kerala. The shrine is dedicated to Goddess Bhadrakali Bhagavathi. The annual festival in the Mudipura temple is held in Meena Masam.
The festival is unique as huge head gear of Bhagavathy is taken out in procession during the annual ritual. This unique ritual is known as Ammayirakkam. Kamuku ezhunnallathu, bring devi outside, kalamkaval, thalappoli and pongala are important rituals in the temple.
The shrine observes Navratri with pooja veppu, vidyarambham, grantha pooja, vahana pooja and ayudha pooja.
The upa devatas worshipped in the temple are Thampuran (Shiva Sankalpam), Yogeeswaran, Mantra Moorthi, Sastha, Brahmarakshas and Yakshi Amma.
Offerings To Venganoor Mekkumkara Neelakesi
ശ്രീ നീലകേശി അമ്മക്ക് മധുപൂജ നടത്തിയാൽ ആഗ്രഹങ്ങൾ സഫലമാകുമെന്നാണ് വിശ്വാസം . ചിലർ മൂന്നു മധുപൂജ നടത്താറുണ്ട് . കരിക്ക് , അവൽ, പൊരി , കൽക്കണ്ടം , പഴങ്ങൾ , തിരി , കർപ്പൂരം , ചന്ദനം , കുങ്കുമം , സെൻ്റ്, ശുദ്ധമായ മധു എന്നിവയാണ് മധുപൂജക്ക് ഉപയോഗിക്കുന്നത് . മധു എന്നാൽ കള്ള്. ദേവിക്ക് ഏറ്റവും പ്രിയപ്പെട്ടത് മധുവാണ്.
വെങ്ങാനൂരിലെ പറ നിവേദ്യത്തിനു പണ്ടേ പെരുമ . പുന്നെല്ലു വറുത്തു മലരുണ്ടാക്കി തയ്യാറാക്കുന്ന വഴിപാടാണിത് . കൂടാതെ കരിക്കിൻ നിവേദ്യവുമുണ്ട് . പുഷ്പാഞ്ജലി , പിടിപ്പണം, തുലാഭാരം തുടങ്ങി ഒട്ടേറെ വഴിപാടുകളുണ്ട് . മണ്ഡലകാലവും കർക്കിടകവും മുടിപ്പുരയിലെ വിശേഷങ്ങളാണ്.
Dikh Bali Festival Once In Three Years Venganoor Mekkumkara Neelakesi Temple
മൂന്നുവർഷത്തിലൊരിക്കൽ നടക്കാറുള്ള ദിക്ക്ബലിയിലൂടെയും ആറാട്ടു കൂടുമ്പോൾ നടന്നുവരുന്ന പറണേറ്റിലൂടെയും പ്രസിദ്ധമായ ക്ഷേത്രം. കിടാരക്കുഴി ബലിനീക്കിവള, കടക്കുളം , കോളിയൂർ, ആത്മബോധിനി എന്നീ നാലു ദിക്കുകളിലുമായാണ് പ്രസിദ്ധമായ ദിക്കുബലി നടക്കുക . ദിക്കുബലിക്കു ഒഴിവുബലിയുണ്ടാകും . അത് കീഴെവീട്ടിൽ ഊരുവിളാകം പുരയിടത്തിലാണ് നടക്കുന്നത്. നാലുദിവസങ്ങളിൽ നാലുകളത്തിലുംപോയി എഴുന്നെള്ളത്തുമുണ്ടാകും . ആറുവർഷത്തിലൊരിക്കൽ നടക്കുന്ന പറണേറ്റിനും സവിശേഷതകളേറെയാണ് . നാൽപത്തിയൊന്ന് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവ ചടങ്ങുകൾ . മീന മാസത്തിലെ അശ്വതിക്ക് തിരുമുടി വെളിയിലിറക്കുന്നതാണ് ഇതിൽ പ്രധാന വിശേഷം. മറ്റൊരു പ്രധാന ചടങ്ങു കളംകാവലാണ്. അതുപോലുള്ള വിശേഷമാണ് ഉച്ചബലി . പച്ചപ്പന്തലിൽ തിരുമുടിവച്ച ശേഷം വെങ്ങാനൂർ പേരയിൽ ക്ഷേത്രം, ചെന്നയ്ക്കൽ നീലകേശി ക്ഷേത്രം , ഉരുവിളാകം ക്ഷേത്രം എന്നിവിടങ്ങളിലെത്തി പ്രത്യേക പൂജയുമുണ്ടാകും . ഏതു കഴിഞ്ഞാൽ കളംകാവലാണ് . പച്ചപ്പന്തലിലെ പൂജകൾക്കുശേഷം വൈകുന്നേരം പൂജാരി തിരുമുടി തലയിലേറ്റി മുടിപ്പുരയെ വലംവയ്ക്കുന്നു. പത്തിരുപതു പ്രാവശ്യം നടക്കുന്ന പരിപാവനമായ ഈ ചടങ്ങു കാണാൻ ഭക്തജനത്തിരക്കുണ്ടാകും . സമാപനത്തിന് താലപ്പൊലിയോടെയുള്ള കളംകാവലാണ് അരങ്ങൊരുക്കുക . അണിഞ്ഞൊരുങ്ങിയ ആയിരക്കണക്കിനു ബാലികമാർ തലത്തിലെടുത്ത ദീപവുമായി ചെന്നയ്ക്കൽ നീലകേശിക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു വെങ്ങാനൂർ മേക്കുംകര കലംകാവലിനോട് ചേരും. അപ്പോൾ അവിടെ ഗംഭീരമായ വെടിക്കെട്ട് നടക്കും.
ഓരോ ദിവസവും ഉത്സവം അവസാനിക്കുന്നത് ആറാട്ടോടുകൂടിയാണ് . ഭക്ത്യാദരപൂർവ്വം നടക്കുന്ന ഈ ആറാട്ടു വെണ്ണിയൂർ കുളത്തിലാണ് . പറണേറ്റ് അവസാനിക്കുന്നതും ആറാട്ടോടെയാണ് .
Venganoor Mekkumkara Neelakesi Mudipura Temple Description – Daily Rituals - Pujas
ചുറ്റുമതിലിനകം വിസ്തൃതമാണ് . പടികളിറങ്ങി ചെല്ലുന്നിടത്തു പാലമരവും പഴക്കം ചെന്ന ആൽമരവുമുണ്ട്. ശ്രീകോവിലിൽ പ്രധാനദേവി - നീലകേശി തിരുമുടിയാണ് പ്രതിഷ്ഠ . ശ്രീകോവിലിനു ചുറ്റും അഴികളുള്ള നാലമ്പലം . ചന്തത്തിൽ തൂങ്ങുന്ന തൂക്കുവിളക്കുകൾ , ശ്രീവോവിലിനു മുന്നിൽ നടശ്ശാലയുമുണ്ട് .
രണ്ടുപൂജ ,രാവിലെ ആര് മുതൽ ഒൻപതു വരെയും വൈകിട്ട് അഞ്ചു മുതൽ എട്ടു വരെയുമാണ് ക്ഷേത്രനട തുറന്നിരിക്കുന്നത്. പണ്ട് ഒരു നേരമേ പൂജ ഉണ്ടായിരുന്നുള്ളൂ . അക്കാലത്തു മധുപൂജയുണ്ടായിരുന്നു. വിശ്വകർമ സമുദായത്തിൽപ്പെട്ട കൊല്ലന്മാരാണ് പൂജാരി. ഇവരെ വാഴ്ത്തിമാർ എന്നാണ് അറിയപ്പെടുന്നത് . പൂജ തുടങ്ങിക്കഴിഞ്ഞാൽ തീരുന്നതുവരെ കരടി ക്കൊട്ടുള്ള അപൂർവക്ഷേത്രവുമാണിത്. രണ്ടു ഭാഗവും കൂട്ടാവുന്ന വലിയ വാദ്യോപകരണമാണ് ഈ കൊട്ടിനുപയോഗിക്കുന്നത്.
മേക്കുംകര നീലകേശിമുടിപ്പുരയുടെ മൂലസ്ഥാനം കന്യാകുമാരി ജില്ലയിലെ ഇടകവേലി എന്ന സ്ഥലത്താണ് . അവിടെയും നീലകേശിമുടിപ്പുരയുണ്ട്.
Venganoor Mekkumkara Neelakesi Mudipura Temple Story - History
ആ സ്ഥലത്തുള്ള ഒരു നായർ തറവാട്ടിലെ പെൺകുട്ടി പറയ സമുദായത്തിൽപ്പെട്ട ഒരു വീട്ടിൽ തീ വാങ്ങാൻ പോയി . തീ കൊണ്ടുവരുന്നതിനിടയിൽ കുട്ടിയുടെ കൈക്കു പൊള്ളലേറ്റു . ഇതുകണ്ട് പറയ സമുദായക്കാരിയായ കൂട്ടുകാരി ഓടിവരികയും പൊള്ളിയ കൈ വായോടു ചേർത്ത് പിടിച്ചു അവളെ ആശ്വസിപ്പിക്കുകയും ചെയ്തു . ഒടുവിൽ ഭക്ഷണവും നൽകിയാണ് അയൽക്കാരിയായ സ്നേഹിത അവളെ യാത്രയാക്കിയത്.
തീയുമായി എത്തിയ കുട്ടിയെ വീട്ടുകാർ ശകാരിക്കുകയും ആ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചതിൽ പ്രതിഷേധിച്ചു മർദിക്കുകയും ചെയ്തു . ക്രൂരമായ മർദ്ദനം സഹിക്കാനാവാതെ കുട്ടി കുളത്തിലേക്ക് എടുത്തുചാടി. അത് കണ്ടു അവളുടെ ജേഷ്ഠത്തികൂടെ ചാടുകയും തൊട്ടുപുറകേ ഇതിനെല്ലാം സാക്ഷിയായ താണ സമുദായത്തിൽപ്പെട്ട കൂട്ടുകാരിയും കുളത്തിലേക്ക് ചാടുകയായിരുന്നു.
ഉടൻ തന്നെ മൂവരും അപ്രത്യക്ഷരാവുകയും അതിനുശേഷം അവിടെനിന്നും കിട്ടിയത് മൂന്നു മുടികളുമായിരുന്നു. അതിനെ തുടർന്ന് ക്ഷേത്രമുണ്ടാവുകയും ക്ഷേത്രഭരണം നായർ സമുദായങ്ങളും പൂജാദി കർമങ്ങൾ പറയ സമുദായത്തിൽപെട്ടവരും നടത്തിപ്പോരുകയും ചെയ്തു. ഇട്ടകവേലി പനങ്ങോട് കുടുംബവുമായി ബന്ധപ്പെട്ടാണ് ഈ ക്ഷേത്രം . തമിഴ്‌നാട്ടിലെ ഈ ക്ഷേത്രത്തിനു വെങ്ങാനൂരമായും ബന്ധം . അവിടത്തെപോലെ പനങ്ങോടും മുട്ടക്കാടും നീലകേശിമുടിപ്പുരയും ഇവിടെയുമുണ്ട്.