--> Skip to main content


Anthinad Shiva Temple – Festival

Anthinad Shiva temple is located at Anthinad near Kollapally in Kottayam district, Kerala. The temple is dedicated to Mahadeva – Shiva. Maha Shivratri (February – March) is the most important festival in the temple.

The sanctum sanctorum of Shiva faces east and that of Goddess Parvati faces west. A Salagrama is also worshiped in the sanctum.

The temple has a chathura sreekovil, with a chuttambalam, namaskara mandapam and kodimaram.

The Upa Devatas worshipped in the temple are Ganapathy, Ayyappa, Bhagavan Vishnu, Goddess Bhadrakali, Yakshi, and Nagaraja and Nagayakshi.

The annual Shivratri festival is observed with various rituals and festivities. Apart from pujas and rituals, colorful procession and Kerala temple folk arts are part of the festivities.

  • കിഴക്കു ദർശനമായി ശിവനും പടിഞ്ഞാറു ദർശനമായി ശ്രീ പാർവതിയും കുടികൊള്ളുന്ന ക്ഷേത്രമാണ് ഇത്.
  • അമാനുഷനായ ഒരു താപസൻ പ്രതിഷ്ഠിച്ച തേജോമയമായ ശിവലിംഗമാണ് ക്ഷേത്രത്തിലെ ശ്രീകോവിലിലുള്ളത്.
  •  സഹസ്രാബ്ദങ്ങൾക്കപ്പുറം ദേശം ഒരു തപോഭൂമിയായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്.
  •  പ്രകൃതിയുടെ സൗന്ദര്യത്തിനു മുന്നിൽ ദേവതകൾപോലും സാഷ്ഠാംഗം പ്രണാമം നടത്തിയിരുന്ന പുണ്യഭൂമിയിൽ മഹാതേജസ്വിയും അമാനുഷനുമായ ഒരു യോഗീവര്യൻ തപസ്സനുഷ്ഠിച്ചിരുന്നു.
  • അദ്ദേഹം തികഞ്ഞ ശിവഭക്തനും സർവ്വസംഗപരിത്യാഗിയും ആയിരുന്നു. അദ്ദേഹത്തിന്റെ ഭക്തിയിലും തപസ്സിലും സമ്പ്രീതനായ മഹാദേവൻ ശ്രീപാർവതിയോടൊത്ത് ഒരു ദിവ്യതേജസ്സിന്റെ രൂപത്തിൽ താപസ്സനുമുന്നിൽ പ്രത്യക്ഷീഭവിച്ചു എന്നാണ് ഐതീഹ്യം.
  • തന്റെ ഭക്തന്റെ നിഷ്കാമഭക്തിയിൽ സന്തുഷ്ഠനായ മഹാദേവൻ ഇവിടെ താൻ പാർവ്വതീ സമേതനായി നിത്യസാന്നിധ്യം കൊള്ളാമെന്ന് വരം നല്കി.
  • ശ്രീപരമേശ്വരനും ശ്രീപാർവ്വതിയും ഒന്നിച്ച് പ്രത്യക്ഷപ്പെട്ട സ്ഥാനത്ത് സഹസ്രാദിത്യ പ്രഭയോടുകൂടിയ ശിവലിംഗം താപസ്സൻ പ്രതിഷ്ഠിച്ചു.
  • അതുവരെ അദ്ദേഹം ആരാധിച്ചു വന്നിരുന്ന ഒരു ദിവ്യ ശിവലിംഗം ശ്രീകോവിലിൽ പ്രധാന ബിംബത്തിനു പിറകിലായി പീഠത്തിൽ തന്നെ അദ്ദേഹം സമർപ്പിച്ചു.
  • ഏറെ നാൾ ഭഗവാനെ പൂജിച്ച ശേഷം അദ്ദേഹം ഭൂമിയിൽ നിന്നും മറഞ്ഞു.
  • ചൈതന്യവത്തായ ശിവലിംഗം ഇന്നും ശ്രീ കോവിലിൽ പ്രധാന ബിംബത്തോടു ചേർന്ന് പരിലസിച്ചുകൊണ്ടേ ഇരിക്കുന്നു.
  • ആശ്രിത വൽസലനായി ശ്രീപാർവതിയോടൊത്ത് ശൃംഗാരഭാവത്തിൽ ശാന്തസ്വരൂപനായി ഭക്തർക്ക് അനുഗ്രഹം ചൊരിയുന്ന ഭാവത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠ.
  • ശൈവസങ്കല്പ്പത്തിൽ ഇത്രയും ശാന്തസ്വരൂപനായ ഭാവത്തിലുള്ള വിഗ്രഹം അത്യപൂർവ്വമാണ്.
  • പുണ്യവിഗ്രഹം ഒരു നോക്കുകണ്ട് തൊഴുന്നതുപോലും സുകൃതം എന്നാണ് ആചാര്യമതം.
  • ആരാലും വർണ്ണിക്കാൻ കഴിയാത്ത പ്രൗഢിയും പഴമയും പാരമ്പര്യവുമുള്ള ഒരു മഹാക്ഷേത്രമാണ് അന്തിനാട് ശ്രീ മഹാദേവക്ഷേത്രം.
  • മഹാദേവക്ഷേത്രത്തിനോട് ചേർന്നു തന്നെ തുല്യ പ്രാധാന്യതയിൽ ശ്രീ പുതിയകാവിലമ്മ വടക്കുപുറത്തമ്മയായി പുത്രീഭവത്തിൽ വിരാജിക്കുന്നു.
  • സർവ്വരോഗശമനത്തിനും ശത്രുതാ ദോഷപരിഹാരത്തിനും ഭഗവതിയെ സേവിക്കുന്നത് വളരെ വിശിഷ്ഠമാണ്.
  • ക്ഷേത്രത്തിലെ വൈഷ്ണവ സാന്നിധ്യവും ഏറെ വിശേഷപ്പെട്ട ഒന്നാണ്.
  • ശ്രീ മഹാദേവന്റെ പീഠത്തിൽ വിഷ്ണു ഭഗവാനും സാളഗ്രാമരൂപത്തിൽ കൂടികൊള്ളുന്നു എന്നതും എടുത്തു പറയേണ്ട ഒരു വസ്തുതയാണ്.
  • അതുകൊണ്ടുതന്നെ യഥാർത്ഥത്തിൽ ഇവിടം ശൈവ-വൈഷ്ണവ-ശാക്തേയ സംഗമഭൂമി കൂടിയാന്.
  • ശിവപുത്രന്മാരായ ഗണപതിയും ശാസ്താവും ശ്രീകോവിലിനോടൂ ചേർന്ന് പിതൃലാളനയിൽ അനുഗ്രഹദായകരായി വിരാജിക്കുന്നു.
  • വേലായുധനായ സുബ്രഹ്മണ്യ സ്വാമിയുടെ അദൃശ്യ സാന്നിധ്യവും ക്ഷേത്രത്തിലൂണ്ട് എന്നാണ് വിശ്വാസം.
  • അതുപോലെ തന്നെ സർപ്പദൈവങ്ങൾക്ക് അതീവ പ്രാധാന്യം കല്പ്പിക്കപ്പെടുന്ന ഒരു ക്ഷേത്രം കൂടിയാണിത്.
  • ക്ഷേത്ര ഉടമയായി ക്ഷേത്ര സംരക്ഷകനായി പ്രതിഷ്ഠിതനായ രക്ഷസ് ഭക്ത ജനങ്ങൾക്ക് അനുഗ്രഹം ചൊരിയുന്നു.
  • അപൂർവ്വതകളോടുകൂടിയ യക്ഷിപ്രതിഷ്ഠയും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രതിരുമുറ്റത്ത് അംബരചുംബിയായി നിൽക്കുന്ന കൂറ്റൻ കരിമ്പനയിൽ യക്ഷി സാനിധ്യം ഉണ്ടെന്നാണ് പൂർവ്വികർ പറയുന്നത്.