Pallippana (പള്ളിപ്പാന) is an important festival and ritual held once in 12 years at the famous Malanda Duryodhana Temple In Kerala. The rituals lasts for 12 days and held in Malayalam Kumbha Masam (February – March). The last Pallipana ritual was held from 24th February to 7th March, 2023. The next Pallippana ritual will be held in 2035.
The ritual is held for strengthening the auspiciousness of
the deity to usher in peace and prosperity in the region.
The story of Pallippana ritual is associated with Mahavishnu
losing is energy and luster due to a curse by Asura Guru Shukracharya. Luster
and glory of Mahavishnu is regained by Shiva and Goddess Parvati who appeared
as Velan and Velathi. It is said that 18 rituals were performed during the 12
days.
The main offering during the 12-day festival is agricultural
produce of the region.
18 different rituals are held during the 12-days of pujas in
the temple. The important rituals include Bhadra Deepa Pratishta, Panayadi, Kappu Kettu, Parayothu, Murothu, Idupoonabali, Peedabali, Ninabali, Kidangubali, Pancha Bhootha Bali, Thattubali, Kuzhibalikkooda, Pattadabali, Sarpabali, Dikhubali, Aazhibali, Kumbubali, Navabali, Ashtaishwarya pooja and Adiveeshwarapooja.
മലനട
ക്ഷേത്രത്തിൽ ഒരു വ്യാഴവട്ടക്കാലത്തിനിടയിൽ ദേശാധിദേവനായ ആരാധനാമൂർത്തിയ്ക്കുണ്ടാകുന്ന
ചൈതന്യക്ഷയമകറ്റി ദേശത്തിനും ഭക്തർക്കും സർവൈശ്വര്യങ്ങളും സിദ്ധിക്കുന്നതിനായി ശൈവശക്തിയുടെ ശ്രേഷ്ഠഭാവങ്ങളോടെ നടത്തപ്പെടുന്ന പുണ്യകര്‍മങ്ങളാണ് പള്ളിപ്പാന.
പന്ത്രണ്ട്
ദിവസങ്ങളിലായി പതിനെട്ട് കർമങ്ങൾ ക്രമപ്പെടുത്തിയിരിക്കുന്ന പള്ളിപ്പാനയിൽ ഭദ്രദീപപ്രതിഷ്ഠ, പാനയടി, കാപ്പ്കെട്ട് ചടങ്ങുകൾക്കു പുറമെ പറയോത്ത്, മുറോത്ത്, ഇടുപണബലി, പീഠബലി, നിണബലി, കിടങ്ങ്ബലി പഞ്ചഭൂതബലി, തട്ടുബലി, കുഴിബലിക്കൂട, പട്ടടബലി, സർപ്പബലി, ദിക്കുബലി, ആഴിബലി, കൂമ്പ്ബലി, നവബലി അഷ്ടൈശ്വരപൂജ, അടവീശ്വരപൂജ തുടങ്ങിയ വിശിഷ്ട കർമങ്ങളോടൊപ്പം കലവറ ഒഴിയാതെ അന്നദാനവും
ഉണ്ടായിരിക്കുന്നതാണ്.
Pallipanna Ritual Story
ദുർവാസാവ്
മഹർഷിയുടെ ശാപത്താൽ ജരാനരബാധിച്ച ദേവന്മാർ ശാപമോക്ഷത്തിനായി പാലാഴി കടഞ്ഞ് അമൃത് കരസ്ഥമാക്കുവാൻ അസുരന്മാരുടെ സഹായത്തോടെ ശ്രമിക്കുന്നു. പാലാഴി മഥനത്തിലൂടെ ലഭിച്ച അമൃത് അസുരന്മാർ തട്ടിയെടുത്ത് മഹാവിഷ്ണു മോഹിനിയായി അവതരിച്ച് അസുരന്മാരിൽ നിന്ന് അമൃത് വീണ്ടെടുത്ത് ദേവന്മാർക്ക് നൽകി. ഇതിൽ കുപിതരായ അസുരന്മാർ
ഗുരുവായ ശുക്രാചാര്യരെ സമീപിച്ച് സങ്കടം ഉണർത്തിച്ചു. കോപാകുലനായ ഗുരു മഹാവിഷ്ണുവിനെ ശപിച്ചു.
ശാപഗ്രസ്ഥനായ
മഹാവിഷ്ണുവിനെ ആലസ്യവും രോഗവും ഭവിച്ചു. തദ്ഫലമായി പാലാഴിയിലെ ജലത്തിന് ചുവപ്പും നിറവും ജീവജാലങ്ങൾക്ക് നാശവും ഉണ്ടായി. ഭയചകിതരായ ദേവന്മാർ ഗണപതിയുടെ നിർദേശപ്രകാരം സുബ്രഹ്മണ്യൻ രാശിപ്രശ്നം നടത്തുകയും നവഗ്രഹങ്ങൾ മൃത്യുസൂത്രത്തിൽ നിന്നതുകണ്ട് എല്ലാവരും ദുഃഖിതരാവുകയും ചെയ്തു.
ദോഷപരിഹാരത്തിനായി
വേലൻ എന്ന കർമിയെ വേണമെന്ന്
സുബ്രഹ്മണ്യൻ വിധിച്ചു. വേലനുവേണ്ടിയുള്ള ദേവന്മാരുടെ അന്വേഷണം വിഫലമായതിനാൽ നാരദമുനിയുടെ നിർേദശാനുസരണം ദേവന്മാർ കൈലാസത്തിൽ എത്തി ശ്രീ മഹാദേവനേയും ദേവിയേയും
കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു. സംഭവങ്ങൾ ഗ്രഹിച്ച ശ്രീ പരമശിവനും ശ്രീ
പാർവതിയും വേലനും വേലത്തിയുമായി രൂപം പൂണ്ട് പാലാഴി
ഗോപുരത്തിന് മുന്നിലെത്തി കയ്യിൽ കരുതിയിരുന്ന പറ (തുടി) കൊട്ടിപാടി
മഹാവിഷ്ണുവിനെ ഉണർത്തി. ഓതി ഉഴിഞ്ഞ് കർമങ്ങൾ
ചെയ്ത മഹാവിഷ്ണുവിന്റെ ദോഷങ്ങൾ അകറ്റി കൈലാസത്തിൽ എത്തിയ ദേവന്മാർ ലോകത്ത് വേലന്റെ ആവശ്യം മനസ്സിലാക്കുകയും വേലൻ എന്ന കുലത്തെ
സൃഷ്ടിക്കുകയും അവർക്ക് ഓതി ഉഴിഞ്ഞ് കർമങ്ങൾ
ചെയ്ത് ദോഷങ്ങൾ അകറ്റുവാനുള്ള സിദ്ധി നൽകുകയും ചെയ്തു. ശ്രീ പരമേശ്വരൻ ദോഷം
തീർക്കുന്നതിനുവേണ്ടി നടത്തിയ 18 കർമങ്ങളെയാണ് പള്ളിപ്പാന മഹാകർമമായി സങ്കൽപിക്കുന്നത്.
12 ദിവസങ്ങളിലായി
18 കർമങ്ങളും പൂജകളുമായി ക്രമപ്പെടുത്തിയിരിക്കുന്ന പള്ളിപ്പാനയിൽ വിശിഷ്ട പൂജകളോടൊപ്പം അന്നദാനത്തിനും പ്രാധാന്യം നൽകുന്നു. 12 വർഷത്തില്‍ ഒരിക്കൽ മാത്രം നടത്തപ്പെടുന്ന പള്ളിപ്പാന മഹാകർമം.