--> Skip to main content


Thekkumbad Koolom Thayakkavu Bhagavathi Temple – Theyyam Thira Kaliyattam Festival – Women Theyyam

Thekkumbad Koolom Thayakkavu Bhagavathi temple is located at Thekkumbad near Cherukunnu in Kannur district, Kerala. The shrine is dedicated to Goddess Chuzhali Bhagavathi. The annual theyyam thira kaliyattam festival is held once in two years for five days in Malayalam Dhanu Masam – Dhanu 1 to Dhanu 5 (December 17 to December 21). The temple is famous for Devakooth, the only theyyam performed by women in Kerala.

The important theyyams that can be witnessed at Thekkumbad Koolom Thayakkavu Bhagavathi temple are Chuzhali Bhagavathi theyyam, Manjali Amma, Karin Chamundeshwari, Vettakkorumakan, Naga Devata, Thekkan Kariyathan and Eranhikkal Bhagavathi. Devakooth the female theyyam is only performed here.

The temple has a two-tier chathura sreekovil – the roof of the temple is gold-plated. There is a small mandapam in front of the shrine. Various other deities are worshipped in smaller sreekovils, under trees and atop raised small square platforms.


കോലത്തിരി രാജാക്കൻമാരുടെ കുലദേവതയായ മാടായിക്കാവിലമ്മയുടെ (കോലസ്വരൂപത്തിങ്കൽത്തായ) ചൈതന്യസങ്കൽപ്പത്തിലാണ് ഇവിടുത്തെ ആരാധനാസമ്പ്രദായം. ഘോരവനാന്തരത്തിനുള്ളിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ശ്രീകോവിലും കിണറും കുളവുമെല്ലാം ഭക്തി നിർഭരമായ കാഴ്ചയാണ്.

തായക്കാവിലമ്മയുടെ പ്രധാന ശ്രീകോവിലിനു പുറമെ, വനത്തിനകത്ത് വേട്ടശാസ്താവിന്‍റേയും എരിഞ്ഞിക്കീൽ ഭഗവതിയുടേയും സാന്നിദ്ധ്യസ്ഥാനവും ഉണ്ട്. പ്രധാന ശ്രീകോവിലിൽ നിന്ന് തെക്കു ഭാഗത്ത് കാട്ടിനകത്ത് വൃക്ഷച്ചുവട്ടിലാണ് ശാസ്താവിന്‍റെ സ്ഥാനം. അതിനടുത്ത് ഒരു ഇലഞ്ഞിമരത്തിലാണ് എരിഞ്ഞിക്കീൽ ഭഗവതിയുടെ സ്ഥാനം. തെയ്യക്കോലം കെട്ടിയാടാറുണ്ടെങ്കിലും ഇവർക്ക് ശ്രീകോവിൽ ഇല്ല എന്നുള്ളതും ശ്രദ്ധേയമാണ്. തായക്കാവിൽ നിന്ന് ഏകദേശം 750 മീറ്റർ വടക്കു മാറിയാണ് തെക്കുമ്പാട് പെരുംകൂലോം എന്ന് പ്രസിദ്ധമായ ചുഴലിഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.  വടക്കേമലബാറിലെ പ്രസിദ്ധങ്ങളായ നാല് പെരുംകൂലോങ്ങളിൽ പ്രധാന സ്ഥാനമാണ് കൂലോത്തിനുള്ളത്. ഉത്തരമലബാറിലെ പ്രാചീന വാഴ്ചക്കാരായ ചുഴലിസ്വരൂപത്തിന്‍റെ പരദേവതയായ ചുഴലിഭഗവതി(രാജരാജേശ്വരി)യാണ് പ്രധാന ദേവതയായി കൂലോം ക്ഷേത്രത്തിൽ ആരാധിച്ചുവരുന്നത്. പരാശക്തിയുടെ സ്വാതീകഭാവത്തിലുള്ള പൂജയാണ് ഇവിടെ നടത്താറുള്ളത്. ചുഴലിഭഗവതിക്കു പുറമെ ക്ഷേത്ര ശ്രീകോവിലിന്‍റെ പുറത്ത് വടക്കു പടിഞ്ഞാറു മൂലയിൽ നീരിയോട്ടു സ്വരൂപത്തിന്‍റെ ഉപദേവതയായ കരിഞ്ചാമുണ്ഡേശ്വരി ആൽവൃക്ഷചുവട്ടിൽ സ്ഥാനം കൊള്ളുന്നു.

ധനു 1 മുതൽ 5 വരെയാണ് കൂലോം ക്ഷേത്രത്തിലെ കളിയാട്ടമഹോത്സവം നടത്തുന്നത്. പ്രധാന പരദേവതയായ ചുഴലിഭഗവതിക്കു പുറമെ അള്ളട സ്വരൂപത്തിന്‍റെ ദേവതയായ മാഞ്ഞാളി അമ്മയും, കരിഞ്ചാമുണ്ഡേശ്വരി, വേട്ടക്കൊരുമകൻ, നാഗദേവത, തെക്കൻ കരിയാത്തൻ, വെള്ളാട്ടങ്ങൾ, ദേവക്കൂത്ത് എന്നീ തെയ്യക്കോലങ്ങളും കെട്ടിയാടിവരുന്നു.

ഉത്തരമലബാറിലെ ക്ഷേത്രങ്ങളിലും കാവുകളിലും കളിയാട്ടങ്ങളിൽ തെയ്യക്കോലം കെട്ടിയാടാറുണ്ടെങ്കിലും ഒരു സ്ത്രീ കെട്ടി അവതരിപ്പിക്കുന്നദേവക്കൂത്ത്തെക്കുമ്പാട് കൂലോം ക്ഷേത്രത്തിന്‍റെ മാത്രം പ്രത്യേകതയാണ്.മറ്റെല്ലാ കാവുകളിലും തെയ്യക്കോലങ്ങൾ കെട്ടിയാടുന്നത് വിവിധ സമുദായത്തിൽ(വണ്ണാൻ,മലയ)പ്പെട്ട ആചാരക്കാരായ പുരുഷന്മാരാണ്. എന്നാൽ തെക്കുമ്പാട് കൂലോം ക്ഷേത്രത്തിലെ ദേവക്കൂത്ത് കെട്ടിയാടുന്നത് മലയസമുദായത്തിലെ ആചാരക്കാരിയായ ഒരു സ്ത്രീയാണ് എന്നത് തെക്കുമ്പാട് കൂലോത്തിന്‍റെ പ്രശസ്തിയും പ്രധാന്യവും വർദ്ധിപ്പിക്കുന്നു.