--> Skip to main content


Edat Kannangattu Bhagavathi Temple – Story – Theyyam Thira Kaliyattam Festival

Edat Kannangattu Bhagavathi temple is located at Edatt in Kannur district, Kerala. The shrine is dedicated to Kannangattu Bhagavathi and numerous other deities that are commonly worshipped in kavu, tharavadu and sacred places in the region. The annual theyyam thira kaliyattam festival is held for once in two years for four days in Malayalam Dhanu Masam – Dhanu 21 to Dhanu 24 (January 5 to January 8). The last kaliyattam was held in 2022.

Important theyyams that can be witnessed at Edat Kannangattu Bhagavathi temple are Gulikan theyyam, Kannangattu Bhagavathi theyyam, Madayil Chamundi theyyam, Vishnumoorthi theyyam, Raktha Chamundi theyyam, Pullanthatu Bhagavathi, Pulloor Kannan, Puthiya Bhagavathi, Nagakanya, Kelan Kulangara Bhagavathi, Kundor Chamundi and Kuvalamthattu Bhagavathy theyyam.

The temple has a chathura sreekovil for the main deities. The roof and walls of the shrine is traditionally decorated. Some deities are worshipped atop square platform and under trees. There are other smaller sreekovils. Sankranti in every Malayalam month is of great importance in the temple.

Edat Kannangattu Bhagavathi Temple Story

ജനവാസം കുറഞ്ഞ പഴയകാലത്തു ഇവിടെ നാടിന്റെ പേരിൽ അറിയപ്പെട്ടിരുന്ന ഒരു വീട്ഉണ്ടായിരുന്നു. പിൽക്കാലത്തു ഇത് എടാടൻ വീടായി.

ഇവിടത്തെ ഒരു കാരണവർ ചെറുപ്പംതൊട്ടെ തിരുവർക്കാട്ട് ഭഗവതിയെ ഉപാസിച്ചു വന്നിരുന്നു. വാർധ്ക്യത്തിന്റെ അവശതകൾ മൂലം മാടായിക്കാവിലോളം നടന്നെത്തി അമ്മയെ തൊഴാൻ വയ്യാതായപ്പോൾ ദേവിയുടെ തിരുനടയിൽ നിന്ന് കണ്ണീർവാർത്ത്  അദ്ദേഹം വിട ചോദിച്ചു. ഇടതു ചുമലിൽ ഓലക്കുടയും വലതു കയ്യിൽ കാഞ്ഞിരവടിയുംമായി വൃദ്ധൻ എടനാടിലെ വീട്ടിലെത്തി വടി പുറത്തു ചാരിവെച്ചു കുട അകത്തേക്ക് കയറ്റിവച്ചു. കുടയിൽ ദേവീസാന്നിധ്യമുണ്ടായി. പുറത്തു ചാരിവെച്ച വടിയിൽ ഇലകൾ തളിർത്തു. അങ്ങനെ എടാടൻ വീട് തിരുവർക്കാട്ടുഭഗവതിയുടെ പള്ളിയറയായി മാറി.

പ്രദക്ഷിണം വരുമ്പോൾ കന്നിമൂലയിൽ കാണുന്നത് കുണ്ടോർ ചാമുണ്ഡിയുടെ പാള്ളിയറയാണ്. ഇതിനു പിന്നിൽ ഒരു കഥയുണ്ട്. തിരുവർക്കാട്ട് ഭഗവതിയുടെയും ഒന്നുകുറയനാല്പത്തിന്റെയും ചെറുത്തു നിൽപ്പിനെ തോൽപ്പിച്ചു കണ്ണങ്ങാട്ട് ഭഗവതിയെ  പയ്യന്നൂരിൽ നിന്നു പെരുമ്പ പുഴ കടത്തി എടാട്ട്  നില ഉറപ്പിച്ചത് കുണ്ടോർ ചാമുണ്ഡിയാണത്രെ.

കണ്ണങ്ങാടുകളിൽ നാലാമതാണ് എടാട്ട് കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം. കണ്ണങ്ങാട്ട്, നാഗം, കുഞ്ഞികണ്ണങ്ങാട്ട് (തിരുവർക്കാട്ടു ഭഗവതി ക്ഷേത്രം), നെട്ടമൃത് മഠം (ഇന്നത്തെ ഉമാമഹേശ്വര ക്ഷേത്രം), എഴുത്തുകൂട് എന്നിവ ഉൾകൊള്ളുന്ന  വിശാലമായ ക്ഷേത്രസങ്കേതമാണ് എടാട്ട് കണ്ണങ്ങാട്ട്.

വലതു മതിൽക്കെട്ടിന്റെ മധ്യത്തിലാണ് കണ്ണങ്ങാട്ട് ഭഗവതയുടെ പള്ളിയറ. ഇതിനകത്തു തന്നെയാണ് നാഗകന്യയും പുളളന്താറ്റ് ഭഗവതിയും പുല്ലൂര്കണ്ണനും കേളൻകുളങ്ങര ഭഗവതിയും. കന്നിമൂലയിൽ കുണ്ടോർ  ചാമുണ്ഡിയും അടുത്തതായി രക്ത ചാമുണ്ഡിയും മടയിൽ ചാമുണ്ഡിയും പിന്നെ വിഷ്ണുമൂർത്തിയും. വടക്കുവശത്ത് തെക്കോട്ട് മുഖമായി പുതിയ ഭഗവതിയുടെ ആസ്ഥാനം.മതിൽകെട്ടിനു പടിഞ്ഞാറുവശത്താണ് ഗുളികന്റെ സ്ഥാനം. കണ്ണങ്ങാടിനു കുറച്ചകലെയാണ് നാഗം സ്ഥിതി ചെയ്യുന്നത്.

എടനാടിലെ അറന്നൂറിലേറെ വരുന്ന യാദവഗൃഹങ്ങളുടെ ഹൃദയാർപ്പണം കൊണ്ട്  ചൈതന്യപൂർണമായ ക്ഷേത്രമാണ് എടാട്ട്  കണ്ണങ്ങാട്ട്. ക്ഷേത്രം നടത്തിപ്പ് അഞ്ചു കാരണവന്മാരിൽ നിക്ഷിപ്തമാണ്.