Sree Rayaramangalam Bhagavathy temple is located at Thottam-Padne Road at Pilicode in Kasaragod district, Kerala. The shrine is dedicated to Goddess Bhadrakali Bhagavathi. The annual theyyam thira kaliyattam festival is held three days in Malayalam Medam Masam – Medam 28 to Medam 30 (May 12, May 13 and May 14.).
The important theyyams that can be witnessed at Sree Rayaramangalam
Bhagavathy temple are Kotholi Bhagavathy theyyam, Oorpazhassi theyyam,
Udayanganath Bhagavathy theyyam, Vairajathan theyyam and Vettakkorumakan
theyyam.
രയരമംഗലം ഭഗവതിക്ഷേത്രത്തില്‍നിന്ന് വൈരജാതനീശ്വരന്റെ കോലധാരിക്ക് കൊടിയിലയില്‍ പകര്‍ന്ന ദീപവും കട്ത്തിലയും കൈമാറിയതോടെ കൊട്ടുമ്പുറം മൂവാണ്ട് തിറ ഉത്സവത്തിന് തുടക്കമായി.
May 12ന് രാവിലെ നരമ്പില്‍ അരങ്ങിലെത്തും. വൈകിട്ട് വെള്ളാട്ടം, രാത്രി ഊര്‍പഴശ്ശി, വേട്ടയ്ക്കൊരുമകന്‍ തിറ പുറപ്പാട്. May 13ന് രാവിലെ കോതോളി
ഭഗവതി അരങ്ങിലെത്തും. ഉച്ചയ്ക്ക് കരക്കീല്‍ ഭഗവതിക്ഷേത്രത്തില്‍നിന്ന്
കാഴ്ച വരവ്. വൈകിട്ട് 5.30ന് വൈരജാതനീശ്വരന്റെ വെള്ളാട്ടം
പുറപ്പാട്. May 14ന് രാവിലെ ഉദയങ്ങാനത്ത്
ഭഗവതി അരങ്ങിലെത്തും. തുടര്‍ന്ന് വൈരജാതനീശ്വരന്‍ തിറ പുറപ്പാട്.
പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രം
ഉത്തരകേരളത്തിലെ
പ്രസിദ്ധമായ ഭദ്രകാളി ക്ഷേത്രമാണ് പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രം.
ഐതീഹ്യപ്പെരുമയാല്‍
പ്രസിദ്ധമാണ് ഈ ക്ഷേത്രം. നോക്കുന്നവന് അവനെ തന്നെ കാണാവുന്ന
വാല്‍ കണ്ണാടിയാണ് ഇവിടുത്തെ പ്രതിഷ്ഠ. മീന മാസത്തിലെ പൂരമഹോത്സവവും
,വൃശ്ചികത്തിലെ പാട്ടുമാണ് പ്രധാന ഉത്സവങ്ങള്‍ ഇവിടുത്തെ പൂരമഹോത്സവം മറ്റു സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമാണ് സാമുദായിക കൂട്ടായ്മയുടെ പൂര കാഴ്ചകള്‍ ഇവിടെ ദര്‍ശിക്കാം.
ശാലിയപൊറാട്ട് ,പൂരക്കളി ,എഴുന്നള്ളത്ത് ,തായമ്പക തുടങ്ങിയവ പൂര കാഴ്ചകളില്‍ ചിലത് മാത്രം . ഒരു
മാസം പൂരോത്സവം നടക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണിത് മംഗലാപുരം മംഗളാദേവി ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് ഈ ക്ഷേത്രത്തിന്റെ ഐതീഹ്യം
അതുകൊണ്ട് തന്നെ വടക്കുനിന്നും നിരവധി ആളുകള്‍ ഇവിടെ കാര്‍ത്തിക ഉത്സവത്തിന് എത്താറുണ്ട് .