--> Skip to main content


Valiya Valappil Chamundi Theyyam – Story – Information

Valiya Valappil Chamundi theyyam kolam is a unique Mother Goddess theyyam associated with agriculture especially rice or padding farming. As per information, this theyyam is performed annually at the beginning of Thulam month (mid-October – mid-November) at Thimiri Valiya Valappil Chamundi Devasthanam temple. As per Valiya Valappil Chamundi theyyam, She arrives to the paddy fields carrying sword and shield. She sows the first seeds and this marks the beginning of paddy sowing season.

The belief is that the job of protecting the paddy fields was given to Valappil Chamundi by Madayil Chamundi.

  • തുലാം പിറന്നപ്പോള്‍ വാളും പരിചയുമേന്തി വലിയവളപ്പില്‍ ചാമുണ്ഡി വയലിലേക്കിറങ്ങി. നൂറുമേനി വിളയാന്‍ വയലില്‍ തെയ്യം വിത്തുവിതച്ചു.
  • ഇനി കര്‍ഷകര്‍ക്ക് വയലില്‍ കൃഷിപ്പണിക്കാലം. തിമിരി കൊട്ടുമ്പുറം വലിയവളപ്പില്‍ ചാമുണ്ഡിദേവസ്ഥാനത്തോടനുബന്ധിച്ച വയലിലാണ് പഴമ തെറ്റാതെ  വിത്തുവിതയ്ക്കല്‍ നടന്നത്.
  • വലിയവളപ്പില്‍ ചാമുണ്ഡി വയലില്‍ വിത്തുവിതച്ച ശേഷമാണ് കര്‍ഷകര്‍ കൃഷിയിറക്കുക.
  • വയലേലകളില്‍ ഐശ്വര്യവും സമൃദ്ധിയും വിതറി കൃഷി സംരക്ഷിക്കുമെന്നാണ് വിശ്വാസം.
  • തിമിരിവയലിലെ പ്രത്യേകം തയ്യാറാക്കിയ പാടത്താണ് ചടങ്ങുകള്‍ നടന്നത്. കുരുത്തോലകൊണ്ടുള്ള തിരുമുടിയും അരയാടയും ചെമ്പട്ടുമണിഞ്ഞ് ചെണ്ടമേളത്തോടൊപ്പമാണ് തെയ്യം വയലിലിറങ്ങുന്നത്.
  • വിത്ത് വിതച്ച തെയ്യം താഴേക്കാട്ട് മനയും പൂവളപ്പും സന്ദര്‍ശിക്കും.
  • ഉച്ചയോടെ കാലിച്ചോന്‍തെയ്യവും പുറപ്പെട്ടു. ഇതോടെ വയലില്‍ പുതിയൊരു കൃഷിപ്പണിക്കാലത്തിന് തുടക്കമായി. വിതയ്ക്കുന്ന തെയ്യങ്ങളുടെ കെട്ടിയാട്ടം കഴിഞ്ഞെത്തുന്ന നാളുകളിലാണ് കാവുകള്‍ ഉണരുന്ന പത്താമുദയം. താഴേക്കാട്ട് മനയുടെ അധീനതയിലായിരുന്നു പണ്ട് ഏക്കറുകളോളംപരന്നുകിടക്കുന്ന തിമിരി പ്രദേശം.
  • വിശാലമായ നെല്‍വയല്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം വലിയവളപ്പില്‍ ചാമുണ്ഡിക്കായിരുന്നുവെന്നാണ് നാട്ടുനടപ്പ്..
  • പുനംകാക്കുന്ന കര്‍ഷകദേവതകൂടിയാണ് തിമിരിയിലെയും പരിസരപ്രദേശത്തുക്കാരുടെയും വലിയവളപ്പിലമ്മ.
  • കന്നിക്കൊയ്തുകഴിഞ്ഞ് കൃഷിയിറക്കാന്‍ പാകമായ തിമിരിവയലിലേക്ക് പള്ളിവാളും കൈയിലേന്തി വലിയവളപ്പില്‍ ചാമുണ്ഡി വിത്തിടാനിറങ്ങി. കൈവിളക്കും ചെണ്ടമേളവുമായി പരിവാരങ്ങളും.
  • വയലില്‍ ചാമുണ്ഡി മഞ്ഞള്‍തൂവി വിത്തുവിതച്ചതോടെ പുതിയൊരു കൃഷിപ്പണിക്കാലത്തിനും തെയ്യക്കാര്‍ക്ക് കാവുകളില്‍നിന്ന് കാവുകളിലേക്കുള്ള യാത്രയ്ക്കും തുടക്കമായി.
  • വിശാലമായ നെല്‍വയല്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം വലിയവളപ്പില്‍ ചാമുണ്ഡിക്കായിരുന്നു. മടയില്‍ചാമുണ്ഡിയാണത്രേ ഉത്തരവാദിത്വം വലിയവളപ്പില്‍ ചാമുണ്ഡിയെ ഏല്പിച്ചത്.
  • വയലില്‍ വിത്തുവിതച്ച് പ്രദേശത്തെ വീടുകള്‍ സന്ദര്‍ശിച്ച് അനുഗ്രഹം ചൊരിഞ്ഞ് കോടിമുണ്ടും ധനധാന്യങ്ങളും സ്വീകരിച്ച് ഗുരിസി കമഴ്ത്തിയശേഷമാണ് വലിയവളപ്പിലമ്മ തിരുമുടി താഴ്ത്തിയത്.