--> Skip to main content


Muchilottu Bhagavathy Theyyam – Story – Information

Muchilottu Bhagavathi theyyam is a very popular theyyam performed during the annual theyyam thira kaliyattam festival in Kannur and Kasaragod regions of Kerala. As per information, the theyyam is that of a scholarly and pious woman who attained the status of a Goddess. As per Muchilottu Bhagavathy Theyyam story, a young girl defeated arrogant Brahmins in a scholarly debate but they spread false accusations, especially that she was not a virgin, and this led to her taking life by jumping into fire.

It is believed that just before dying the young girl had given blessings to a Muchilodan Vaniyan. He started seeing miracles about the young woman and thus he was the first one to worship the young girl as Goddess. He made her his family deity and this led to the prosperity of the entire community.

It is also said that after courting death, the young girl reached Pernijallor and entered Muchilodan Padanayar’s home and drank water from Muchilodan’s Manikkinar (sacred well). The Goddess assumed the ‘Muchiloden’ family name and asked him to make a temple for her.

മുച്ചിലോട്ട് ഭഗവതിയെപ്പോലെ ലാവണ്യമുള്ള തെയ്യം വേറെയില്ല എന്നാണു പറയപ്പെടുന്നത്. ഭഗവതിയുടെ മുഖത്തെഴുത്ത്‌ “കുറ്റിശംഖും പ്രാക്കുംഎന്നാണു അറിയപ്പെടുന്നത്. സ്വാത്വിക ആയതിനാല്‍ ചടുലമായ ചലനവും വാക്കും തെയ്യത്തിനില്ല. സർവാലങ്കാര  ഭൂഷിതയായി, സുന്ദരിയായി നവവധുവെ പോലെയാണ് തെയ്യം.


Muchilottu Bhagavathy Theyyam Story

ഒരു കാലത്ത് വേദ ശാസ്ത്രങ്ങളില്‍ പെരിഞ്ചല്ലൂരിലെ (തളിപ്പറമ്പിലെ) ബ്രാഹ്മണരെ വെല്ലാന്‍ ആരും ഇല്ലായിരുന്നു. അന്യദേശക്കാരായ ബ്രാഹ്മണര്‍ അക്കാലത്ത് പെരിഞ്ചല്ലൂര്‍ ആസ്ഥാനമാക്കി തർക്കശാസ്ത്രത്തിൽ തങ്ങളുടെ അറിവും കഴിവും തെളിയിക്കുക ഒരു പതിവായിരുന്നു. അതില്‍ തർക്കശാസ്ത്രത്തിൽ  പേര് കേട്ട മനയാണ് രയരമംഗലം മന. തലമുറകള്‍ നിലനിർത്താൻ മക്കളില്ലാതെ അന്യം നിന്ന് പോകാറായ മനയിലെ തിരുമേനിക്ക് തൻ്റെ പ്രാർത്ഥനയുടെ  ഫലമായി ഒരു പെൺകുഞ്ഞു  പിറന്നു. പതിനഞ്ചു വയസ്സായപ്പോഴേക്കും കന്യകയായ പെൺകിടാവ് സർവ്വ  വിദ്യകളിലും അറിവ് നേടി; പാണ്ഡിത്യവും പ്രശസ്തി നേടി. കന്യകയെ നേരിട്ട് തർക്കത്തിൽ  പരാജയപ്പെടുത്താന്‍ കഴിയാതെ വന്ന പെരിഞ്ചല്ലൂര്‍ (തളിപ്പറമ്പിലെ) ബ്രാഹ്മണര്ക്ക്് അവളുടെ പാണ്ഡിത്യത്തെ അംഗീകരിക്കാനും വലിയ ബുദ്ധിമുട്ടായിരുന്നു. അങ്ങിനെ അവര്‍ ഒരവസരം കാത്തു നിന്നു.


സമയത്താണ് തൻ്റെ  മുറചെറുക്കനുമായി പെൺകുട്ടിയുടെ  കല്യാണം ഉറപ്പിക്കുന്നത്. കല്യാണത്തിനു മൂന്ന് നാള്‍ മാത്രം ഉള്ള അവസരത്തില്‍ നാടുവാഴി വന്നു കന്യകയെ കണ്ടു ഒരു സഹായം ആവശ്യപ്പെട്ടു. തന്റെ നാട്ടിലെ പണ്ഡിതരേ പെരിഞ്ചല്ലൂരിലെ ബ്രാഹ്മണര്‍ തർക്കത്തിനു വിളിച്ചിരിക്കുന്നു അതില്‍ തോറ്റാല്‍ പിന്നെ ഞാന്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ല അത് കൊണ്ട് സഹായം വേണം എന്ന് അഭ്യർത്ഥിച്ചപ്പോൾ  അവള്‍ തർക്കത്തിനു  തയ്യാറാവുകയും രയരമംഗലം തിരുമേനി അതിനു സമ്മതമേകുകയും ചെയ്തു.

ഉദയമംഗലം ക്ഷേത്ര നടയില്‍ വെച്ചാരംഭിച്ച തർക്കത്തിൽ  ആദ്യ രണ്ടു ദിവസവും കന്യക ബ്രാഹ്മണരെ തോല്പ്പി ച്ചത് അവർക്ക്  നീരസവും വൈരാഗ്യബുദ്ധിയും ഉണ്ടാക്കി. അതിനാല്‍ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം മൂന്നാം ദിവസം തർക്ക പന്തലില്‍ വെച്ച് അവര്‍ കന്യകയോട്ഒരു ചോദ്യം ചോദിച്ചു.

ഏറ്റവും വലിയ വേദന എന്ത്? ഏറ്റവും വലിയ സുഖം എന്ത്?”
സംശയമേതുമില്ലാതെ കന്യക ഇങ്ങിനെ മറുപടി പറഞ്ഞു.

ഏറ്റവും വലിയ വേദന പ്രസവ വേദന, ഏറ്റവും വലിയ സുഖം രതി സുഖം
കന്യകയായ പെൺകുട്ടിയുടെ  മറുപടി കേട്ട ഉടന്‍ അവര്‍ പരിഹാസ ചിരികളുമായി പന്തലില്‍ ഓടി നടന്നു.

രതി സുഖവും പ്രസവ വേദനയും ഇവള്‍ അറിഞ്ഞിട്ടുണ്ട് ഇവള്‍ കന്യകയല്ല എന്ന് അവര്‍ ആക്രോശിച്ചു. അവർക്കു എതിര് പറയാൻ ആരുമില്ലാതിരുന്നതിനാല്‍ അവര്‍ കന്യകയെ പടിയടച്ച് പിണ്ഡം  വെച്ചു.

തൻ്റെ കല്യാണവും മുടങ്ങി നാട്ടു കൂട്ടത്തിനു മുന്നില്‍ അപമാനിതയാകേണ്ടി വന്ന അവള്‍ ഒരു അഗ്നികുണ്ഡം ഒരുക്കി അതില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച് കരിവെള്ളൂര്‍ അപ്പനെയും രയരമംഗലത്ത് ദേവിയെയും കണ്ടു തൊഴുതു പ്രാർത്ഥിച്ചു.


തീയിലേക്ക് എടുത്ത് ചാടിയ അവളെ അത് വഴി എണ്ണയുമായി പോയ ഒരു മുച്ചിലോടന്‍ (വാണിയന്‍) കണ്ടു. അമ്പരപ്പോടെ തന്നെ നോക്കി നിൽക്കുന്ന  വാണിയനോട് തൻ്റെ കയ്യിലുള്ള എണ്ണ തീയില്‍ ഒഴിക്കാന്‍ കന്യക ആവശ്യപ്പെടുകയും ഒരു തരം വിഭ്രാന്തിയിലായിരുന്ന വാണിയന്‍ അപ്രകാരം ചെയ്യുകയും ചെയ്തു. അങ്ങിനെ അഗ്നിപ്രവേശത്തോടെ കന്യക തൻ്റെ പരിശുദ്ധി തെളിയിച്ചു.

തൻ്റെ അപരാധം അപ്പോഴാണ്വാണിയന് ബോധ്യമായത്. പൊട്ടിക്കരഞ്ഞ വാണിയന്റെ മുന്നില്‍ അഗ്നിയില്‍ നിന്നും ഒരു ദിവ്യ പ്രകാശം ഉയർന്നു  വന്നു വാണിയനെ അനുഗ്രഹിച്ചു. ഒഴിഞ്ഞ പാത്രവുമായി വീട്ടിലെത്തിയ വാണിയന്‍ തൻ്റെ പാത്രം നിറഞ്ഞിരിക്കുന്നതായി കണ്ടു. ആത്മാഹുതി ചെയ്ത പെൺകൊടി  കരിവെള്ളൂരപ്പന്റെ അനുഗ്രഹം കൊണ്ട് ഭഗവതിയായി മാറുകയും അവര്‍ വാണിയരുടെ കുലദേവതയാവുകയും ചെയ്തു.

വണ്ണാന്‍ സമുദായക്കാരാണ് തെയ്യം കെട്ടിയാടുന്നത്‌. പ്രധാനമായും പതിനേഴ്നാട്ടില്‍ പതിനെട്ടു മുച്ചിലോട്ട് കാവുകള്‍ ഉള്ളതില്‍ പ്രധാനപ്പെട്ടത് .ആദി മുച്ചിലോട് കരിവെള്ളൂര്‍ ആണെന്ന് പറയപ്പെടുന്നു. കാസറഗോഡ്  പെരുതണ മുതല്‍ വടകര വൈക്കലശ്ശേരി വരെ ഇന്ന് നൂറ്റിയെട്ട് മുച്ചിലോട്ട് കാവുകളുണ്ട്.

തോറ്റം പാട്ട് മാത്രം തെളിവാക്കുകയാണെങ്കില്‍ ദൈവം ബ്രാഹ്മണ കന്യകയാണെന്ന് ഉറപ്പിക്കാനാവില്ല. ഐതിഹ്യത്തില്‍ മാത്രമാണ് ബ്രാഹ്മണ കന്യകയുടെ കഥ പറയുന്നത്. വാണിയ സമൂഹം തമ്പുരാട്ടിയായാണ് ഭഗവതിയെ കാണുന്നത്. ദേവി ആദ്യം ദർശനം നൽകിയത്  മുച്ചിലകോടന്‍ വാണിയനാണ്. കുലദേവതയായ മുച്ചിലോട്ട് ഭഗവതി കുടികൊള്ളുന്നതിനാലാണ് കാവിനെ മുച്ചിലോട്ട് കാവെന്നു വിളിക്കുന്നത്‌. അഞ്ചോ ആറോ ദിവസം ആയിരങ്ങൾക്ക് നിത്യവും നല്കുന്ന അന്നദാനത്തോടെയാണ് മുച്ചിലോട്ട് ഭഗവതിയുടെ തൃക്കല്യാണ സങ്കല്പ്പടത്തില്‍ തെയ്യാട്ടമെന്ന പെരുങ്കളിയാട്ടം സംഘടിപ്പിക്കുന്നത്.

പുലി ദൈവങ്ങള്ക്ക് മുച്ചിലോട്ട് കാവുകളില്‍ പ്രധാനപ്പെട്ട സ്ഥാനമുണ്ട്. പ്രത്യേകിച്ച് പുലിയൂര്‍ കണ്ണനും പുലിയൂര്‍ കാളിക്കും. ആദ്യം ഇത് കൊറോം മുച്ചിലോട്ട് കാവിലും പിന്നീടത് മറ്റ് മുച്ചിലോട്ട് കാവുകളിലേക്കും വ്യാപിക്കുകയാണ്ഉണ്ടായത്. കൊറോം മുച്ചിലോട്ട് നിന്നും ഒരു തവണ മുച്ചിലോട്ട് ഭഗവതിയുടെ ഏളത്ത് വന്നപ്പോള്‍ പുലി ദൈവങ്ങള്‍ എനിക്ക് ഇവിടെ ദുരിതം വരുത്തുന്നുവെന്ന് ഒരു വീട്ടമ്മ ദേവിയോട് പരാതി പറഞ്ഞു. പടിഞ്ഞാറ്റയില്‍ പുലിദൈവങ്ങളുടെ സാന്നിധ്യമുണ്ടായിരുന്ന കുറ്റിവിളക്ക് വലതു കയ്യാല്‍ പറിച്ചേടുത്ത് കൊണ്ട് വന്നു കൊറോം മുച്ചിലോട്ട് കാവിന്റെ കിഴക്കേ പടിക്കരികില്‍ ഭഗവതി ഉറപ്പിച്ചു.

മുച്ചിലോട്ട് അമ്മയെ ഉപാസിച്ചു സിദ്ധന്മാ്രായി മാറിയ തലച്ചറോന്‍, പോന്ന്വന്‍, നമ്പ്രത്തച്ചന്‍ എന്നിവര്‍ വാണിയകുലത്തിനാകെ ആരാധ്യരാണ്.

വാണിയസമുദായക്കാർ തങ്ങളുടെ കുലദേവതയായി ആരാധിക്കുന്നത് മുച്ചിലോട്ട് ഭഗവതിയെയാണ്. ഉത്തരകേരളത്തിലെ വാണിയസമുദായം ഒൻപതില്ലക്കാരാണ്‌. കാസർഗോഡ് മുതൽ പാനൂർ വരെ 18 പ്രധാന മുച്ചിലോട്ടുകാവുകൾ ഉണ്ട്. “ആദി മുച്ചിലോട്ട്” എന്ന നിലയിൽ ഏറ്റവും പ്രാധാന്യം കരിവെള്ളൂർ മുച്ചിലോട്ടിനാണ്. മുച്ചിലോട്ടുകാവുകളിലെ കളിയാട്ട സമയത്ത് അന്നദാനത്തിന് വളരെ പ്രാധാന്യമുണ്ട്. മുച്ചിലോട്ട് ഭഗവതിയൂടെ പ്രാചീന സങ്കേതങ്ങളായി തെയ്യം മുൻപു സ്ഥനവാചാലിൽ അനുസ്മരിക്കുന്ന ഏഴ് കാവുകൾ:- കരിവെള്ളൂർ – ഉത്ഭവസ്ഥാനം, തൃക്കരിപ്പൂർ, കോറോം -പയ്യന്നൂർ, കൊട്ടില – പഴയങ്ങാടി, കവിണിശ്ശേരി – ചെറുകുന്ന്, വളപട്ടണം – പുതിയതെരു, നമ്പ്രം – നണിയൂർ (മയ്യിൽ). കാസർകോട് ജില്ലയിലെ പെരുതണ മുതൽ വടകരയിലെ വൈക്കലശ്ശേരി വരെ 113ഓളം മുച്ചിലോട്ട് കാവുകളുണ്ട്.