--> Skip to main content



മണ്ണാറശാല അമ്മ – മണ്ണാറശ്ശാലയിലെ കാവ് – The Mother Priest At Mannarasala Naga Temple And The Grove

A short note on the Mother Priest At Mannarasala Naga Temple And The Grove in Malayalam.

സ്ത്രീയാണ് മണ്ണാറശാല ക്ഷേത്രത്തിലെ മുഖ്യ പൂജാരിണി . 'മണ്ണാറശാല അമ്മ' എന്നറിയപ്പെടുന്ന പൂജാരിണി ഭക്തർക്കു നാഗദൈവങ്ങളുടെ പ്രതിരൂപമാണ്.

പുലർച്ചെ ഇല്ലത്തെ നിലവറയിലും തെക്കേ തളത്തിലും വിളക്ക് തെളിക്കുന്നത് അമ്മയാണ്.

കന്നി, തുലാം, കുംഭ മാസങ്ങളിലെ ആയില്യവും ശിവരാത്രിയുമാണ് ഇവിടുത്തെ പ്രധാന ആഘോഷദിനങ്ങൾ.

മണ്ണാറശാല ആയില്യത്തിനു നടത്തുന്ന എഴുന്നള്ളത്തു പ്രധാനപ്പെട്ട ചടങ്ങാണ്. ഉച്ചപൂജയ്ക്ക് ശേഷമാണ് പ്രസിദ്ധമായ ആയില്യം എഴുന്നളളത്ത്. നാഗരാജാവിന്റെയും മറ്റു നാഗദൈവങ്ങളുടെയും വിഗ്രഹങ്ങൾ ഇല്ലത്തെ തെക്കേ തളത്തിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങാണിത്.

പരിസ്ഥിതിയുടെയും വിശ്വാസത്തിന്റെയും സംരക്ഷിതകേന്ദ്രങ്ങളാണു കാവുകൾ. പതിനാലു ഏക്കറോളം വരുന്ന കാവിനുള്ളിലാണു മണ്ണാറശാല നാഗരാജ ക്ഷേത്രവും ഇല്ലവും സ്ഥിതിചെയ്യുന്നത്.

വാസുകീ ചൈതന്യത്തെ സങ്കൽപ്പിച്ചു ശൈവപൂജാ രീതിയാണ് മണ്ണാറശാലയിൽ . നാഗരാജാവിന്റെ ശ്രീകോവിലിനു വടക്കു വശത്തു മറ്റൊരു ശ്രീകോവിലിലായാണു സർപ്പയക്ഷിയമ്മയുടെ പ്രതിഷ്ഠ.

🐄Test Your Knowledge

🧠 Quick Quiz: Hindu Blog

🚩Who gave Arjuna the Pashupatastra?

  • A. Indra
  • B. Vishnu
  • C. Shiva
  • D. Krishna