--> Skip to main content


Thalakkulathur Mathilakam Temple – Festival

Thalakkulathur Mathilakam temple is located at Thalakulathur in Kozhikode district, Kerala. The temple is also known as Sri Narayana Perumal or Thalakkulathur devaswom. The shrine, which is more than 1500 years old, is dedicated to Narasimha Avatar of Bhagwan Vishnu. Narasimha Jayanti in Vaishaka Masam (May) is the most important festival in the temple.

The sankalpam of Narasimha here is that of Lakshmi Narasimha. The temple has a two-tier chathura sreekovil, namaskara mandapam, nalambalam and shrines of upa devatas.

The upa devatas worshipped in the temple are Shiva, Sastha, Ganapathy and Goddess Bhagavathy. Bhagavathy is worshipped in the Kannadi Bimbam form here. It is believed that the shrine of Bhagavathy existed here before all the other shrines.

As per local legend, the origin of the temple is traced backed to Agastya Muni of Treta Yuga.

As stone inscription of 883 CE belong to the Chera kingdom is found in the temple.

The annual Narasimha jayanti festival in the temple is noted for Vaishnava pujas and rituals, traditional performing art forms of Kerala, Thidambu dance, Krishnanattam etc.

Other important festivals in the shrine are Shivratri, Ashtami Rohini, Navratri with Vidyarambham and the annual Pratishta festival on Mithunam 9 (June).

The main offering to the deity is tender coconut water.

കോഴിക്കോട് ജില്ലയിൽ തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിലെ ഒരു ചെറു കുന്നിൻമുകളിൽ സ്വച്ഛമായ സ്ഥലത്താണ് ശ്രീ മതിലകം നരസിംഹമൂർത്തി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രം തലക്കുളത്തൂർ ദേവസ്വം എന്നുകൂടി അറിയപ്പെടുന്നു.

ശാന്തഭാവത്തിൽ അനുഗ്രഹദായിനിയായ് നിലകൊള്ളുന്ന ഭാവത്തിലാണ് ക്ഷേത്രത്തിൽ മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചത്. ലക്ഷ്മീ നാരായണ നരസിംഹ മൂർത്തിയായാണ് പ്രതിഷ്ഠ. ചതുർബാഹു രൂപത്തിൽ ഇരിക്കുന്നതാണ് ഭഗവാൻ. ശംഖ് ചക്ര ഗദാ പത്മധാരി.

തത്തുല്യമായി ഇവിടെ ശിവഭഗവാനെയും ആരാധിച്ചുവരുന്നു. ഭക്തന്മാരെ അകമഴിഞ്ഞനുഗ്രഹിക്കുന്ന മഹാ ചൈതന്യമാണ് ഇവിടുത്തെ മഹാദേവൻ. തിരുകുടുമ്പഭാവത്തിലാണ് ഭഗവാനിവിടെ. കുടുംബ ഐശ്വര്യത്തിനും ശ്രേയസിനും ഒക്കെ ഇവിടെ ഭജനം ചെയ്യുന്നത് വർദ്ധിച്ച ഗുണത്തെ ചെയ്യുന്നു.

ഗണപതി, ശാസ്താവ്, ഭഗവതി ഉപദേവന്മാരാണ്.

വിഷ്ണു ക്ഷേത്രത്തിനു അനുബന്ധമായി വലതുവശത്തായി ഒക്കത്ത് ഗണപതി. ഗണപതിക്ക് രൂപപ്രതിഷ്ഠയാണ്.

പൂർവ്വകാലത്ത് മറ്റു ക്ഷേത്രങ്ങളുടെ ആവിർഭാവത്തിനു മുൻപ് ഇവിടെ ഭഗവതി ക്ഷേത്രം ഉണ്ടായിരുന്നു. ആയത് സമീപ കാലത്ത് പ്രതിഷ്ഠിക്കുകയായിരുന്നു. കണ്ണാടി ബിംബത്തിലാണ് പ്രതിഷ്ഠ. വ്യാളീ മുഖം ചേർന്നിട്ടുണ്ട്.

വിഷ്ണുക്ഷേത്രത്തിനു തെക്കുഭാഗത്ത് ശിവക്ഷേത്രം.

ക്ഷേത്രപ്പറമ്പിൻറെ കന്നിമൂലയിൽ ശാസ്താവ്. പ്രഭാസത്യകലയായി സങ്കല്പം. പ്രതിഷ്ഠ കഴബിംബം.