--> Skip to main content


Padur Panickanar Temple – Vela Festival

Padur Panickanar temple is located at Padur in Palakkad district, Kerala. The temple is dedicated to Ayyappa or Dharma Sastha. The annual Vela festival is held in the temple in Kumbha Masam (February 24 or February 25).

The murti of Sashta worshipped in the temple is swayambhu or of divine appearance. This murti is located underground and devotees never take darshan of this murti. A utsava murti of Bhagavan is place for the darshan of devotees.

There is no roof in the temple. Attempts were made thrice to create a roof but it feel down soon. Later it was realize Ayyappa here want to remain in pristine nature.

The annual Vela festival in the temple kick starts the festival season in Palakkad region. There is a famous saying - 'ആദ്യം പാടൂര് അന്ത്യം മംഗലത്ത്'എന്നാണ് ചൊല്ല്.

മകരം ഒന്നിന് ആചാരപ്രകാരം ക്ഷേത്രമുറ്റത്ത് പനയോലകൊണ്ട് കൂറ ചമഞ്ഞ് കുറുപ്പ് വിളിച്ചുചൊല്ലി മുളയില് കൂറ നാട്ടിയതോടെയാണ് ഉത്സവച്ചടങ്ങുകള്ക്ക് തുടക്കം. വേലയുടെ ഏഴുദിവസം മുമ്പ് ദേശക്കാര് മന്ദില് ഒന്നിച്ചുകൂടി ആര്പ്പുവിളികളോടെ കൊടിമരത്തില് പട്ടു കൂറ ചാർത്തും .

പുരുഷ പ്രജകള് കുത്തുവിളക്കും വാദ്യവും അകമ്പടിയായി, മണക്കാട്ട് മന്ദില്നിന്ന് പരമ്പരാഗത ചടങ്ങായ അലകില് ഉറപ്പിച്ച ചൂട്ട് കത്തിച്ച് ക്ഷേത്രത്തിലെത്തി മൂന്ന് വലംവെക്കുന്ന എഴുന്നള്ളത്തും  ഉണ്ട് . ദിവസവും നിറമാലയും കളമെഴുത്ത് പാട്ടും  ഉണ്ട് .

പാട്ടുകൊട്ടിലില് ഏഴുദിവസത്തെ കളംപാട്ട് വേലദിവസം സമാപിക്കും. അയ്യപ്പന്, പുലിസമേതനായ അയ്യപ്പന്, അശ്വാരൂഢനായ അയ്യപ്പന് എന്നിവയാണ് കളത്തില് വരയ്ക്കുക.

കളംപാട്ട് വേലദിവസം - നവകം, പഞ്ചഗവ്യം എന്നിവയ്ക്കുശേഷം 6.30ന് തായമ്പക വിളക്ക് തെളിക്കും. 11ന് പഞ്ചാരിമേളം തുടങ്ങും. 12.30ന് വേലമന്ദിലേക്ക് വാളും ചിലമ്പും എഴുന്നള്ളിച്ചശേഷം ഒരുമണിക്ക് ഈട് വെടി മുഴക്കുന്നതോടെ തട്ടകം ഉത്സവാവേശത്തിലേക്കുണരും.

അഞ്ച് ആനകളെ അണിനിരത്തി 2.30ന് പാണ്ടിമേളത്തോടെ ക്ഷേത്രത്തില്നിന്ന് പകല്വേല പുറപ്പെടും. ആനപ്പന്തലില് എഴുന്നള്ളത്ത് എത്തുന്നതോടെ പഞ്ചവാദ്യം മുറുകും. രാത്രി ഏഴിന് വെടിക്കെട്ടിനുശേഷം എട്ടുമണിയോടെ പഞ്ചവാദ്യസമേതം കാഴ്ചശ്ശീവേലി ക്ഷേത്രാങ്കണത്തിലെത്തും. രാത്രി ഒന്പതിന് ഇരട്ടത്തായമ്പക അവതരിപ്പിക്കും. 10:oo ന് വേല മന്ദത്ത് പൊറാട്ട് നാടകത്തിന്റെ ചുവടുകളും നാടന് ശീലുകളും അരങ്ങേറും.

പുലര്ച്ചെ രണ്ടിന് കാഴ്ചശ്ശീവേലി ആരംഭിക്കും. മൂന്നിന് കളമെഴുത്തുപാട്ട് സമാപനം. നാലിന് വേല മന്ദില്നിന്ന് തേരും കുതിരയും എഴുന്നള്ളിപ്പ്, അഞ്ചിന് വെടിക്കെട്ട് എന്നിവയോടെ ഉത്സവം സമാപിക്കും.