--> Skip to main content


Kalepully Thondorkulangara Bhagavathi Temple – Kummatti Festival – Story – History

Kalepully Thondorkulangara Bhagavathi temple is located at Kallepully in Palakkad district, Kerala. The shrine is dedicated to Goddess Bhagavathi. The annual Kummatti festival in the temple is held in Kumbha Masam.

The annual festival is famous for various temple folk art rituals of the Palakkad area. These rituals are traditionally performed by a particular community of the region. The festival is famous for melam, Kummatti kali, floats and other colorful events. Caparisoned elephants carry the thidambu of Bhagavathi as part of ezhunnallathu.

Kalepully Thondorkulangara Bhagavathi Temple History

ഏതാണ്ട് 1880 കളിൽ പശുപാലനം നടത്തുവാൻ പോയ ഒരു ബാലൻ പനങ്കായ പറിക്കുവാൻ പോയപ്പോൾ അടുത്തുള്ള മരച്ചുവട്ടിൽ ഒരു കൃഷ്ണ ശിലക്കു ചുറ്റും അഭോമ്യമായ പ്രകാശ വലയം കണ്ടു ഭയന്നോടി മറ്റുള്ളവരോട് പറയുകയും വിവരം സ്ഥല പ്രമുഖർ എല്ലാവരും ചെന്ന് സ്ഥലം ഉടമസ്ഥൻ ജ്യോതിഷി ശ്രീ കുഞ്ഞികൃഷ്ണൻ യർ/നമ്പൂതിരിയേയും കൂട്ടി പ്രകാശം കണ്ട സ്ഥലതു എത്തി സത്യാവസ്ഥ നിജപ്പെടുത്തി.


സമയത്തു പാണൻ സമുദായത്തിലെ ഒരാൾ (വ്യക്തത കുറവാണ് ചിന്ന താമര /ചെന്താമര/ ചെല്ലൻ എന്നോ ആണ്,) തിരി കത്തിച്ചു വരുകയും. (പാണതിരി പതിവ് അങ്ങിനെ ഉണ്ടായതാണ് ആണ് ), എല്ലാവരും പ്രാർത്ഥിച്ചു നിൽക്കുമ്പോൾ ഗരുഡൻ പറക്കുകയും എവിടെ നിന്നോ ഉറഞ്ഞു തുള്ളി ഒരു വെളിച്ചപ്പാട് (പഴമക്കാർ പറയുന്നപ്രകാരം കൂട്ടാല ശ്രീ രാമൻ നായർ) എത്തി താൻ ദേവി ആണ് എന്നും ഇവിടെ കുടി കൊണ്ട് ദേശവാസികളെ അനുഗ്രഹിക്കുമെന്നു കല്പന ചെയ്തു.


അതിനു ശേഷം അരളി മരത്തിനു കീഴിൽ ചെറിയ ഒരു ഇഷ്ടിക കെട്ടു ഉണ്ടാക്കി ഒരു നേരം വിളക്കു പതിവാവുകയും, ഊരാളൻ (1933 പിന്നിട് അദ്ദേഹത്തിന്റെയ് വേളി പഴുർ പത്തായപ്പെരവീട്ടിൽ കാർത്തിയാനിഅമ്മ) ദേവി കാര്യംകൾ നന്നായി നടന്നു പോകുവാൻ ആയി 62പറ കൃഷിയും 12 ഏക്കർ വരുന്ന കുളവും മാറ്റി വെച്ചു. (ഭൂനിയമവും കഴിവുകേടും കൊണ്ട് കാലക്രെമേണ കൃഷിയും കുളവും അന്യാധീനപ്പെട്ടു പോയി). (ഒരാൾ ക്ഷേത്ര പ്രദേശം കയ്യേറിയപ്പോൾ നാട്ടുകാർ ക്ഷേത്രത്തിനുo എതിരായ കേസ് കൊടുത്ത കഥയും ക്ഷേത്രത്തിനു ഉണ്ട്) .


ഏതാണ്ട് 1890 ചെറിയ ഒരു ശ്രീകോവിൽ നിർമിക്കുകയും നിത്യപൂജ നടത്തുവാൻ ആയി മംഗലത്തില്ലം ശ്രീ പരമേശ്വരൻ നമ്പുതിരിയെ ശാന്തിക്കായി 18രൂപ മാസ ശമ്പളത്തിന് കുഞ്ഞികൃഷ്ണൻ അവർകൾ നിയമിച്ചതായും.പിന്നീട് ക്രമേണ ദേവിപ്രീതി ഉണ്ടാവുന്നത് അനുസരിച്ച് അമ്പല കാര്യം പുരോഗമിച്ചു ദേശവാസികൾക്കും ക്ഷേമം ഉണ്ടായതായും പറയപ്പെടുന്നു.


1901-1902 ആണ്ടിൽ കൊച്ചി രാജവൃത്തംകളും ആയി അടുപ്പം ഉള്ള കുഞ്ഞികൃഷ്ണൻ അവർകൾ ഗുരുവായൂർ അമ്പലം കാര്യസ്തൻ ശ്രീ കോന്തി മേനോൻ വഴി പ്രമുഖ ജ്യോൽസ്യമാർ (ആര് എന്ന ചോദ്യത്തിന് വ്യക്തത കുറവാണ് ) മുഖേന ഒരു ദേവ പ്രശ്നം നടന്നുവെന്നും അത് പ്രകാരം ക്ഷേത്ര നിർമാണം നടത്തിയതായും പറയുന്നു .(വ്യക്തത കുറവാണ് )ആയതിനു ശേഷം നെയ്വേദ്യത്തിലും പൂജ വിധികളിലും കാര്യമായ മാറ്റം വരുത്തി ദേവി പ്രീതി നടത്തി കൊണ്ട് വന്നു.


ഏതാണ്ട് 1930 ടെ ഉത്സവം ആരംഭിച്ചതായും അതിൽ പാണൻ (3)സമുദായക്കാരും പറയ സമുദായക്കാരും (പറയ വാദ്യം) ആശാരി സമുദായക്കാരും (ആശാരി കമ്പം) പുരാതനമായ പാങ്കളി ,കുമ്മാട്ടിക്കളി എന്നിവ സഹിതം ഉത്സവം ആഘോഷിച്ചുവെന്നും കാണുന്നു . മറ്റു ഇതര സമുദായക്കാരും ധാരാളമായി പങ്കു കൊണ്ടുവെന്നും, കാലഘട്ടത്തിൽ അടുത്തുള്ള പ്രദേശംകൾളെക്കാൾ അഭിവൃദ്ധി കല്ലേപ്പുള്ളി ഗ്രാമത്തിനു ഉണ്ടായതായി പറയപ്പെടുന്നു.