--> Skip to main content


Mundoor Palakeezh Bhagavathy Temple – Festival - Mundur Kummatti

Mundoor Palakeezh Bhagavathy temple is located at Mundur in Palakkad district, Kerala. The shrine is dedicated to Goddess Bhagavathy. The annual Koothu festival is held in Kumbha Masam. The shrine is famous for Kummatti festival and this is held in Malayalam Meena Masam.

This is typical Kerala temple that one comes across Palakkad and Malappuram districts.

The annual festival is famous for traditional Kerala temple performing arts. The shrine is famous for unique pujas and rituals associated with Bhagavathy temples in Palakkad district.

The annual pratishta festival in the temple is held in Meda Masam (April - May).

The Kummatti festival is famous for Vela festival, Panchari melam, kazhcha seeveli, various kari veshangal and other veshangal visit homes as part of the kummatti festival. Caparisoned elephants are part of the Kazhcha seeveli ritual. 

A total of 26 Vela processions arrive at the temple on the day. 

Mundur Kummatti Festival

കുമ്മാട്ടിയുടെ പ്രധാനചടങ്ങായ നെച്ചിമുടിചാട്ടത്തിനായി കിഴക്കുമുറിദേശം വെളിച്ചപ്പാടുമൊത്ത് കാർത്ത്യായനിഭഗവതി ക്ഷേത്രത്തിൽനിന്ന് പുറപ്പെടും. പടിഞ്ഞാറുമുറി, ഒടുവംകാട് സംഘങ്ങളുമൊത്ത് കൂട്ടുപാത ആലിൻചുവട്ടിൽ ഗണപതിസന്നിധി, വിക്രമുണ്ടേശ്വരം, ശ്രീകുറുംബ, കയറൻ എന്നീ ക്ഷേത്രങ്ങളിൽ ദർശനംനടത്തി കുമ്മാട്ടി പാറയിലെത്തിച്ചേരും. തുടർന്ന്, മൂന്ന് ദേശവേലകളും മുടിസംഘങ്ങളും ഒന്നിച്ച് കുമ്മാട്ടിയുടെ ചരിത്രസ്മാരകമായ നൊച്ചിമുടികണ്ടത്തിൽ എത്തും.

നൊച്ചിപ്പുള്ളിദേശത്തെ മുടിസംഘത്തെയുംകൂട്ടി ക്ഷേത്രത്തിലെത്തി പാനചാട്ടത്തിലെ എട്ടാംചാട്ടത്തോടെ ക്ഷേത്രപ്രദിക്ഷണം നടത്തും. തുടർന്ന് നടക്കുന്ന ദേശക്കമ്പം കത്തിക്കലോടെ കുമ്മാട്ടിയാഘോഷങ്ങൾക്ക് സമാപനമാകും.

മറ്റ് വേലകൾ രാത്രി ഒമ്പതുമുതൽ ക്ഷേത്രത്തിലെത്തി ദേവിയെ വണങ്ങും. ഗജവീരന്മാർ, കാളകൾ, കുതിരകൾ, പൂതൻതിറകൾ, കുംഭക്കളി, പൂക്കാവടികൾ, വണ്ടിവേഷങ്ങൾ, നിശ്ചലദൃശ്യങ്ങൾ, വിവിധ വാദ്യങ്ങൾ, വേഷങ്ങൾ എന്നിവ വേലകൾക്ക് മാറ്റുകൂട്ടും. ക്ഷേത്രത്തിൽ പ്രത്യേകപൂജകൾ, പുഷ്പാലങ്കാരം, ദീപാലങ്കാരം എന്നിവയുമുണ്ടായിരിക്കും.