--> Skip to main content


Pazhangode Sree Koorankunnu Bhagavathi Temple – Theyyam Thira Kaliyattam Festival

Pazhangode Sree Koorankunnu Bhagavathi temple is located on Kunnanangadu - Pazhangodu Road, at Cherukunnu in Kannur district, Kerala. The shrine is dedicated to Arya Poonkani and other deities. The annual theyyam thira kaliyattam festival is held for four days in Malayalam Kumbha Masam – Kumbham 12 to Kumbham 15 (February 24 to February 27).

The important theyyams that can be witnessed at Pazhangode Sree Koorankunnu Bhagavathi temple are Panjurli Amma theyyam, Vishnumoorthi theyyam, Bappooriyan theyyam, Manjuruli, Rakta Chamundi, Puthiya Bhagavathi theyyam and Thekkumbadu Chamundi.

Important pujas and rituals are performed on Sankranti day as per Malayalam calendar. The temple has a chathura sreekovil or square sanctum sanctorum for the main deity. Some deities are worshipped under trees and atop small square platforms. There are other small square sanctums for other deities.

അകത്ത് ബ്രാഹ്മണ താന്ത്രിക വിധിപ്രകാരമുള്ള ആരാധനയും പുറത്ത് കളിയാട്ടവും നടക്കുന്ന അപൂർവം ക്ഷേത്രങ്ങളുടെ പട്ടികയിലാണ് ക്ഷേത്രത്തിൻ്റെ സ്ഥാനം.

ബ്രാഹ്മണ തന്ത്രിമാർ പൂജ നടത്തുന്ന ക്ഷേത്രത്തിൻ്റെ ഊരായ്മ അവകാശം ദേശത്തെ കിരണ്ടുങ്കര, താഴേത്തിടത്ത്‌ , തെക്കുമ്പാട്‌, കുന്നുമ്മല്‍ വീട്എന്നീ നാലു മണിയാണി തറവാട്ടുകാർക്കാണ്.

ആര്യർ നാട്ടിൽ നിന്നു മലക്കലമേറി കോലത്തുനാട്ടിലെത്തിയ ആര്യപൂങ്കന്നി ഭഗവതിയാണ് ഇവിടത്തെ പ്രധാനദേവത. ആര്യപൂങ്കന്നിയുടെ സ്ഥാനം കിഴക്കേക്കാവ് എന്നറിയപ്പെടുന്നു. ബ്രാഹ്മണ പൂജാവിധി പ്രകാരമാണ് കിഴക്കേക്കാവിലെ ആരാധന.

കോലത്തു നാട്ടിൽ അപൂർവമായി കെട്ടിയാടിക്കുന്ന പഞ്ചുരുളിയമ്മ രൗദ്രഭാവത്തിൽ കുടികൊള്ളുന്ന സ്ഥാനം കൂടിയാണെന്ന പ്രത്യേകതയും ക്ഷേത്രത്തിനുണ്ട്. കോലത്തുനാട്ടിൽ പട്ടുവം വടക്കേക്കാവിലാണ് പഞ്ചുരുളിയുടെ ആരൂഢം. വടക്കേക്കാവിൽ നിന്നാണ് ദേവി കൂരാങ്കുന്നിലേക്ക് എത്തുന്നത്. ആരൂഢസ്ഥാനത്ത് സാത്വിക ഭാവത്തിലെഴുന്നള്ളുന്ന ദേവി കൂരാങ്കുന്ന് അതിരൗദ്രഭാവത്തിലാണ് കുടികൊള്ളുന്നത്. ആൽമരത്തില്‍
നിന്നിറങ്ങി തിരിച്ച് ആൽമരത്തില്‍ ആവാഹിക്കപ്പെടുന്നതായാണ് പഞ്ചുരുളിയുടെ സങ്കല്പം.

പഞ്ചുരുളിയമ്മയുടെ സ്ഥാനം വടക്കേക്കാവ് എന്നറിയപ്പെടുന്നു. ബ്രാഹ്മണേതര ആരാധനാ സമ്പ്രദായമാണ് വടക്കേക്കാവിൽ.

പ്രധാന ദേവതമാരെക്കൂടാതെ വിഷ്ണു മൂർത്തി, പുതിയ ഭഗവതി, രക്തചാമുണ്ടി, തെക്കുമ്പാട് ചാമുണ്ടി, ബപ്പുരിയൻ, മാഞ്ഞാളി എന്നീ തെയ്യക്കോലങ്ങളും ഇവിടെ കെട്ടിയാടിക്കുന്നു.