--> Skip to main content


Achikanam Koravil Vayanattukulavan Devasthanam Temple – Theyyam Thira Kaliyattam Festival

Achikanam Koravil Vayanattukulavan Devasthanam temple is located at Achikanam near Madikai in Kasaragod district, Kerala. The shrine is dedicated to Vayanattu Kulavan and other related deities. The annual theyyam thira kaliyattam festival is held for three days in Malayalam Kumbha Masam – Kumbham 23 to Kumbham 25 (March 7 to March 9).

The main deity is worshipped in a chathura sreekovil – square sanctum sanctorum. There are other sreekovils for other deities. Some important deities are worshipped atop square platforms and under trees.

The important theyyams that can be witnessed at Achikanam Koravil Vayanattukulavan Devasthanam temple are Karnor theyyam, Korachan theyyam, Kandanar Kelan theyyam, Vayanattu Kulavan theyyam and Vishnumoorthi theyyam.

മാര്‍ച്ച് 7, 8, 9 തീയതികളില്‍ മടിക്കൈ ഏച്ചിക്കാനം കൊരവില്‍ വയനാട്ട് കുലവന്‍ തെയ്യംകെട്ട് മഹോത്സവം നടക്കും. ഉത്സവത്തിന്റെ ഭാഗമായുള്ള കൂവം അളക്കല്‍ ചടങ്ങും അടയാളം കൊടുക്കല്‍ ചടങ്ങും ഉണ്ടായിരിക്കും

മാര്‍ച്ച് 7-ന് സന്ധ്യാദീപത്തോടെ കൈവീതും തുടര്‍ന്ന് തെയ്യം കൂടലോടെയാണ് ഉത്സവത്തിന് തുടക്കമാകുന്നത്

മാര്‍ച്ച് 8-ന് കാര്‍ന്നോന്‍ തെയ്യം, കോരച്ചന്‍ തെയ്യം, കണ്ടനാര്‍കേളന്‍, വയനാട്ട് കുലവന്‍ തെയ്യങ്ങളുടെ വെള്ളാട്ടം, രാത്രി 11 ന് വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങല്‍. 

മാര്‍ച്ച് 9-ന് കാര്‍ന്നോര്‍തെയ്യം, കോരച്ചന്‍ തെയ്യം, കണ്ടനാര്‍കേളന്‍ തെയ്യം, വൈകുന്നേരം മൂന്നുമണിക്ക് വയനാട്ട് കുലവന്‍ തെയ്യത്തിന്റെ പുറപ്പാട്, വൈകുന്നേരം 5 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്, രാത്രി 10ന് മറപിളര്‍ക്കുന്നതോടെ ഉത്സവത്തിന് സമാപനം കുറിക്കും.

പെരിയാങ്കോട്ട് ഭഗവതിദേവസ്ഥാനം, വെള്ളച്ചേരി കാലിച്ചാന്‍ വിഷ്ണുമൂര്‍ത്തിക്ഷേത്രം, എരിക്കുളം വേട്ടയ്ക്കൊരുമകന്‍ക്ഷേത്രം, അഴകുളം ഭഗവതിക്ഷേത്രം, വാഴക്കോട്, കോഡറക്കോട്ട് ക്ഷേത്രം, വെള്ളൂട ദുര്‍ഗാഭഗവതിക്ഷേത്രം തുടങ്ങി ഇരുപതോളം ദേവസ്ഥാനങ്ങളില്‍നിന്നും തറവാടുകളില്‍നിന്നും ഭക്ഷണവിഭവങ്ങള്‍ കലവറയിലേക്ക് കൊണ്ടുവരും.