Kunhimangalam Veerachamundeshwari temple is located at Kunjjimangalam in Kannur district in Kerala. The temple is dedicated to Goddess Veera Chamundeshwari and Vettakkorumakan. The story of Veera Chamundeshwari temple is that of the Goddess appearing to destroy Chirakkal Thamburan and his kingdom. To stop the Goddess and to escape from the wrath of the Goddess the temple was built by Chirakkal Thamburan at Kunhimangalam.
The annual festival in the temple is famous for traditional
temple art forms. The utsava murti of devi is taken atop an elephant in
procession to the Trippanikkara Appan temple. The main theyyam performed in the
temple is that of Goddess Veera Chamundi.
കുഞ്ഞിമംഗലം ഇന്നൊരു ഗ്രാമമാണ് എങ്കിലും കുഞ്ഞിമോലം എന്നത് ലോപിച്ചാണ് കുഞ്ഞിമംഗലം ആയത്.കുഞ്ഞിമോലം എന്നത് ഒരു ഇല്ലംമായിരു ന്നു. ചിറക്കൽ തമ്പുരാന്റെ ഭരണകാലത്ത് കുഞ്ഞിമോലോത്തെ പടയാളികളായ വീരന്മാരെ തമ്പുരാന്റെ പടയാളികൾ യുദ്ധത്തിൽ കീഴടക്കുകയും ചിറക്കൽ തമ്പുരാൻ കുഞ്ഞിമോലോം ഇല്ലം പിടിച്ചെടുക്കുകയും ചെയതു. ഇല്ലത്തുണ്ടായിരുന്ന അമ്മയും മകനും തമ്പുരാനിൽ നിന്ന് രക്ഷപെടാൻ സ്വയം തീകൊളുത്തി മരണപ്പെടുകയും ആ തീയിൽ നിന്ന് അമ്മ ശ്രീപാർവ്വതിയും ദൈവം വേട്ടക്കൊരു മകനും കോപത്തോടെ ഉയർന്ന് വന്ന് ചിറക്കൽ തമ്പുരാനെ വധിക്കാൻ കോവിലകത്തേക്ക് തിരിച്ചു. വഴിയിൽ വച്ച് മാടായിക്കാവിൽ ഭഗവതി അവരെ തടയുകയും സമാധാനിപ്പിക്കുകയും ചിറക്കൽ കോവിലകത്ത് ചില ദുർനിമിത്തങ്ങൾ കാട്ടികൊടുത്ത് ചിറക്കൽ തമ്പുരാൻ ഇത് വീര ചാമുണ്ഡിയുടെ കോപം ആണെന്നും കോപം തണുപ്പിക്കാൻ ദേവിക്ക് ക്ഷേത്രം പണിയണം എന്നും ഉത്സവാദികർമ്മങ്ങൾ കല്പിച്ചു കൊടുക്കണമെന്നും പ്രശന ചിന്തയിൽ കണ്ടത് പോലേ ചിറക്കൽ തമ്പുരാൻ ദേവിക്ക് കുഞ്ഞിമംഗലം ദേശത്ത് ക്ഷേത്രം പണിതു ചുറ്റമ്പലത്തിന് പുറത്ത് മകൻ വേട്ടക്കൊരു മകനും സ്ഥാനം ഒരുക്കി.
Theyyam at Kunhimangalam Veerachamundeshwari Temple
കോലത്തുനാട്ടിലെ തെയ്യാട്ട കാലത്തിന് സമാപനം കുറിക്കും മ്പോൾ മാടായി കാവിലെ പെരും കലശം കഴിയുന്ന ദിവസം പാതി മുഖത്തെഴുത്തോട് കൂടി… രാമപുരം പുഴയും കടന്ന് [കോലക്കാരൻ വരുന്ന വിവരം അറിഞ് നാട്ടുകാർ തെയ്യത്തെ പിടിക്കാൻ കാത്ത് നിൽക്കും] പാതി മുഖത്തെഴുത്തോട് കോലക്കാരൻ ക്ഷേത്രത്തിൽ എത്തുന്ന തോട് കൂടി ക്ഷേത്രത്തിലെ കളിയാട്ടത്തിന് ആരംഭം കുറിക്കും വീരചാമുണ്ഡിയുടെ തിരുമുടി എടുക്കുന്ന തോട് കൂടീ പയ്യന്നൂർ മാടായി പരിസരങ്ങളിലെ കാവുകളിലെയും പള്ളിയറകളിലെയും തെയ്യങ്ങൾ തുലാപത്തിനായി കാത്തിരിക്കും അതാ പതിവ്.
വീര ചാമുണ്ഡിയുടെ കോലം ധരിക്കേണ്ടത് മാവില സമുദായത്തിലെ ഏഴിമല ചിങ്കം ആണ് ഇതിന് തെളിവാണ് കുഞ്ഞിമംഗ ലത്തെ ചില തറവാടുകളിലും ക്ഷേത്രങ്ങളിലും ഇന്നും അവർ തെയ്യം കെട്ടിയാടുന്നത്.
വീര ചാമുണ്ഡിയുടെ മതിൽ കെട്ടിന് പുറത്ത്
ആലിൻ കോട്ടത്ത് വെച്ച് അഭിമാന്യ പ്രഭു വേട്ടക്കൊരു മകനെ കെട്ടിയാടിച്ചാൽ വീര
ചാമുണ്ഡിയെ വന്ന് കണ്ട് വന്നിക്കുംമ്പോൾ അമ്മേ എന്ന വിളി കേൾക്കേണ്ടതാണ്.
നാടിൻ അഭിമാനദേവതയായി വാഴും വീര ചാമുണ്ഡിയെ വന്ദിച്ച്
വേണം പൂമാല യെടുത്ത് മല്ലിയോട്ട് പാലോട്ട് കാവിലെ ക്ഷേത്ര ശന്മാരും അണിക്കര പുമാലക്കാവിലെ ക്ഷേത്രശന്മാരും ചാമുണ്ഡിയുടെ അനുഗ്രഹത്താൽ പൂമാല കാവിലേക്ക് മടങ്ങേണ്ടത്.